HOME
DETAILS

ഗസ്സയിലുടനീളം ആക്രമണം; നാസര്‍ ആശുപത്രി തകര്‍ത്തു, ഹമാസ് നേതാവ് ഇസ്മാഈല്‍ ബര്‍ഹൂമിനേയും ഇസ്‌റാഈല്‍ വധിച്ചു

  
Web Desk
March 24 2025 | 03:03 AM

Israel Continues Bombing Gaza Over 50 Dead Including Children in Recent Attacks another Hamas leader died

തെല്‍ അവിവ്: ഗസ്സയില്‍ തലങ്ങും വിലങ്ങും ബോംബിട്ട്് ഇസ്‌റാഈല്‍. പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പെടെ 50 ഓളം പേരാണ് കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങളില്‍ ഗസ്സയില്‍ കൊല്ലപ്പെട്ടത്. മധ്യ തെക്കന്‍ ഗസ്സകളില്‍ ഒരുപോലെ ആക്രമണം തുടരുകയാണ് സയണിസ്റ്റ് സേന. 

ആശുപത്രികള്‍ ഉള്‍പെടെ അവശ്യ സംവിധാനങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളിലും മാറ്റമില്ല. ഖാന്‍ യൂനിസില്‍ നാസര്‍ ആശുപത്രി ഇസ്‌റാഈല്‍ തകര്‍ത്തു. നേരത്തെ തന്നെ ആക്രമണങ്ങളില്‍ തകര്‍ന്ന ആശുപത്രി നിലവില്‍ പരിമിത സൗകര്യങ്ങളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. വെള്ളിയാഴ്ച മധ്യ ഗസ്സയിലെ തുര്‍ക്കിഷ്-ഫലസ്തീനിയന്‍ ഫ്രണ്ട്ഷിപ് ആശുപത്രി ഇസ്‌റാഈല്‍ ബോംബിട്ട് തകര്‍ത്തിരുന്നു.

ഹമാസിന്റെ ഒരു നേതാവിനെ കൂടി ഇസ്‌റാഈല്‍ വധിച്ചു. മുതിര്‍ന്ന ഹമാസ് നേതാവ് ഇസ്മാഈല്‍ ബര്‍ഹൂമിനെയാണ് വധിച്ചത്. നാസര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹം ഉള്‍പെടെ രണ്ട് പേരാണ് ഇവിടെ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 

ബര്‍ഹൂമിന്റെ മരണം ഹമാസ് സ്ഥിരീകരിച്ചു. 'അധിനിവേശ ഭീകരവാദത്തിന്റെ ചരിത്രത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ട മറ്റൊരു കുറ്റകൃത്യമാണ് ആശുപത്രി വാര്‍ഡില്‍ ചികിത്സയിലായിരുന്ന നേതാവ് ബര്‍ഹൂമിനെ ലക്ഷ്യം വച്ചുള്ള ആക്രമണം. എല്ലാ അതിരുകളും ലംഘിച്ച് ജീവനുകളും ആശുപത്രി സൗകര്യങ്ങളും ഇല്ലാതാക്കുന്നു.  എല്ലാ അന്താരാഷ്ട്ര വ്യവസ്ഥകളെയും അവര്‍ അവഗണിച്ച് നമ്മുടെ ജനങ്ങള്‍ക്കും നേതാക്കള്‍ക്കും എതിരെ ആസൂത്രിതമായ കൊലപാതകങ്ങള്‍ തുടരുന്നുവെന്നും ഇത് വീണ്ടും സ്ഥിരീകരിക്കുന്നു' ഹമാസ് സന്ദേശത്തില്‍ പറയുന്നു. 

ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീലിനെ കൊലപ്പെടുത്തി മണിക്കൂറുകള്‍ക്കകമായിരുന്നു ഈ ആക്രമണം. ബര്‍ദാവിലിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും കൊല്ലപ്പെട്ടിരുന്നു. തെക്കന്‍ഗസ്സയിലെ ഖാന്‍ യൂനിസില്‍ ഇവര്‍ താമസിച്ച അല്‍മവാസി ക്യാംപിലെ ടെന്റിന് നേരെ ആക്രമണം നടത്തുകയായിരുന്നു. രാത്രി നിസ്‌ക്കാരം നടത്തിക്കൊണ്ടിരിക്കെയായിരുന്നു ആക്രമണം. 

ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക കണക്ക് അരലക്ഷം പിന്നിട്ടിരിക്കുകയാണ്. കുറഞ്ഞത് 50,021 പേരെങ്കിലും കൊല്ലപ്പെട്ടുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 113,274 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ ശരിയായ മരണക്കണക്ക് 61,700 വരുമെന്നും ഔദ്യോഗിക റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തകര്‍ന്ന അവശിഷ്ടങ്ങളില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കിയാലുള്ള കണക്കാണിത്. ഗസ്സയെ സമ്പൂര്‍ണമായി പിടിച്ചെടുത്ത് അവിടെ സൈനിക ഭരണം ഏര്‍പ്പെടുത്താനാണ് ഇസ്‌റാഈലിന്റെ നീക്കം. 

അതിനിടെ, ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമായി യുദ്ധത്തിന്റെ ഭാവിയും വെടിനിര്‍ത്തല്‍ ചര്‍ച്ചാ സാധ്യതയും ഫോണില്‍ സംസാരിച്ചതായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചു. അതേസമയം, ബന്ദികളുടെ മോചനവും ഹമാസിനെ നശിപ്പിക്കലുമാണ് ലക്ഷ്യമെന്ന് യു.എസ് പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റിവ് വിറ്റ്‌കോഫ് പ്രതികരിച്ചു.

ഫലസ്തീന്‍ ജനതക്ക് സൈനിക നടപടിയിലൂടെ പിന്തുണ നല്‍കുന്ന യെമനിലെ ഹൂതികള്‍ക്കെതിരാ ആക്രമണം അമേരിക്കയും തുടരുകയാണ്. യമനില്‍  അമേരിക്കന്‍ സേന വീണ്ടും വ്യോമാക്രമണം നടത്തി. സന്‍ആയിലെ വിവിധ കേന്ദ്രങ്ങളില്‍ ബോംബിട്ടതായി യു.എസ് സെന്‍ട്രല്‍ കമാന്റ് അറിയിക്കുന്നു. മനുഷ്യ വാസ കേന്ദ്രത്തിനു നേരെ നടന്ന ആക്രമണത്തില്‍ നിരവധി പേര്‍ മരിച്ചതായി ഹൂതികളും റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതേസമം, ഇസ്‌റാഈല്‍ നരവേട്ടക്കെതിരായ പ്രതിഷേധവും ശക്തമാണ്. തെല്‍ അവീവ് ഉള്‍പ്പടെ ഇസ്‌റാഈല്‍ നഗരങ്ങളില്‍ നടന്ന നെതന്യാഹു വിരുദ്ധ റാലികളില്‍ ആയിരങ്ങളാണ് അണിചേര്‍ന്നത്.

 

Israel’s continued bombing of Gaza has led to the deaths of over 50 people, including children. The attack on key facilities such as hospitals and residential areas escalates the humanitarian crisis. Hamas confirms the killing of one of their senior leaders, Ismail Barhoum, in an Israeli airstrike.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആര്‍.ടി.സിയില്‍ 143 പുതിയ ബസുകള്‍; ചെലവ് 63 കോടി രൂപ

Kerala
  •  a day ago
No Image

പി. സരിൻ വിജ്ഞാനകേരളം ഉപദേശകൻ; മാസ ശമ്പളം 80,000 രൂപ 

Kerala
  •  a day ago
No Image

വിദൂര വിദ്യാഭ്യാസത്തില്‍ സർവകലാശാലകൾ പലവഴിക്ക്; വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നിര്‍ത്താതെ കേരള, എം.ജി, കണ്ണൂര്‍ യൂനിവേഴ്‌സിറ്റികള്‍

Kerala
  •  a day ago
No Image

കെ.പി.സി.സി നേതൃമാറ്റം; പുതിയ പേരുകളോട് വിമുഖത പ്രകടിപ്പിച്ച് മുതിര്‍ന്ന നേതാക്കൾ

Kerala
  •  a day ago
No Image

പ്രശാന്തിന്റെ സസ്‌പെൻഷൻ നീട്ടി; 6 മാസം കൂടി പുറത്ത്

Kerala
  •  a day ago
No Image

തെരുവുനായകളുടെ വന്ധ്യകരണത്തിന് മൊബൈല്‍ എ.ബി.സി യൂനിറ്റ്; നീക്കം പ്രാദേശിക എതിര്‍പ്പുകള്‍ മറികടക്കാന്‍

Kerala
  •  a day ago
No Image

പൂഞ്ചിൽ പാക് ഷെല്ലാക്രമണം: ലാൻസ് നായിക് ദിനേഷ് കുമാർ വീരമൃത്യു വരിച്ചു; 15 പേർ കൊല്ലപ്പെട്ടു, 43 പേർക്ക് പരുക്ക്

National
  •  a day ago
No Image

എയർ ഇന്ത്യയിൽ നിന്ന് യാത്രക്കാരനെ തിരിച്ചിറക്കി; ഓപ്പറേഷൻ സിന്ദൂറിൻറെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തം

National
  •  a day ago
No Image

ചരിത്രത്തിലെ ഒരേയൊരു ധോണി; തലക്ക് ഡബിൾ സെഞ്ച്വറി റെക്കോർഡ്

Cricket
  •  a day ago
No Image

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനില്‍ എറ്റവും കൂടൂതൽ ഗൂഗിള്‍ സെർച്ച് ചെയ്ത വാക്ക് ഇതാണ്

International
  •  2 days ago