ഗസ്സ: പ്രത്യേക പ്രാര്‍ത്ഥന നടത്തുക സമസ്ത
കോഴിക്കോട്: ഇസ്രയേല്‍ ഭരണകൂടം ഗസ്സയില്‍ നടത്തിയ നിഷ്ഠൂര ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുവേണ്ടിയും ഫലസ്തീന്‍ ജനതയുടെ സമാധാനത്തിന് വേണ്ടിയും പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാരും അഭ്യര്‍ത്ഥിച്ചു.
വിശുദ്ധ റമളാനിലെ പവിത്രനാളുകളിലും പ്രത്യേകിച്ച് മാര്‍ച്ച് 28ന് വെള്ളിയാഴ്ച ജുമുഅ: നിസ്‌കാരാനന്തരം പള്ളികളില്‍ വെച്ചും പ്രത്യേക പ്രാര്‍ത്ഥന നടത്തണം. ഗസ്സയില്‍ ഇസ്രയേല്‍ ഭരണകൂടം നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ അരലക്ഷം കവിഞ്ഞതായും ഇതില്‍ 17000 പേര്‍ കുട്ടികളാണെന്നും പരിക്കേറ്റവര്‍ ഒരു ലക്ഷത്തി പതിനയ്യായിരത്തോളം വരുമെന്നും പുറത്തുവിട്ട ഓദ്യോഗിക കണക്കുകള്‍ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ഇസ്രയേല്‍ ഭരണകൂടത്തിന്റെ ക്രൂരതക്കെതിരെ ലോകരാജ്യങ്ങള്‍ ഒന്നിച്ച് ശബ്ദമുയര്‍ത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."