HOME
DETAILS

ഖത്തറിൽ കരയിലും കടലിലും ശക്തമായ കാറ്റും കാഴ്ച മങ്ങുന്ന പൊടിക്കാറ്റും ഉണ്ടാകും

  
March 24 2025 | 17:03 PM

Strong winds and dust storms will affect visibility on land and sea in Qatar

ദോഹ: ഖത്തറിൽ കരയിലും കടലിലും ശക്തമായ കാറ്റിനും അത് മൂലം വാഹനമോടിക്കുന്നവർക്ക് ദൃശ്യ സാധ്യത കുറയാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കടലിൽ ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു

ഇന്ന് രാത്രി, നാളെ (ചൊവ്വാഴ്ച) രാവിലെ 6:00 മണി വരെ തീരത്ത് ചില പ്രദേശങ്ങളിൽ  പൊടിക്കാറ്റും പൊടി മൂടിക്കെട്ടിയ നിലയിൽ കാഴ്ച മങ്ങുന്ന വിധത്തിലുള്ള കാലാവസ്ഥയും  രാത്രിയിൽ താരതമ്യേന തണുപ്പും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. 

കടലിൽ,പൊടിപടലത്തോടൊപ്പമുള്ള കാറ്റും ഉണ്ടാക്കാനിടയുണ്ട്. തീരത്ത് വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് 15 മുതൽ 25  വരെ നോട്ടിക്കൽ വേഗതയിൽ കാറ്റ് വീശും, ഇത് ചില സമയങ്ങളിൽ മണിക്കൂറിൽ 35 നോട്ടിക്കൽ മൈൽ വരെയാകാനും സാധ്യതയുണ്ട്. കടലിൽ മണിക്കൂറിൽ 20 മുതൽ 28 നോട്ടിക്കൽ മൈൽ വരെയും  വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് ചില സമയങ്ങളിൽ മണിക്കൂറിൽ 40 നോട്ടിക്കൽ മൈൽ വരെയും വേഗതയിൽ കാറ്റ് വീശുമെന്നാണ് അറിയിപ്പ്.

തീരത്ത്  ദൃശ്യപരത നാലു മുതൽ എട്ടു കിലോമീറ്റർ വരെയും, ചില പ്രദേശങ്ങളിൽ ചില സമയങ്ങളിൽ രണ്ടു കിലോമീറ്ററോ അതിൽ കുറവോ ആയി കുറയാനും സാധ്യതയുണ്ടെന്നും കടലിൽ ഇത് നാലു മുതൽ എട്ട് കിലോമീറ്റർ വരെയായായിരിക്കുമെന്നും അറിയിപ്പുണ്ട്.

ദോഹയിൽ പ്രതീക്ഷിക്കുന്ന ഏറ്റവും കുറഞ്ഞ താപനില 17 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും തീരത്ത് തിരമാലകളുടെ ഉയരം 3 മുതൽ 5 അടി വരെയും കടലിൽ അവ 4 മുതൽ 10 അടി വരെ ഉയരാനും, ചിലപ്പോൾ14 അടി വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു.

Qatar is expected to experience strong winds and a dust storm both on land and at sea. Visibility is expected to be reduced due to the dusty conditions, affecting travel and outdoor activities.



 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്; കൈക്കൂലി കേസിൽ അറസ്റ്റിലായ ഫീൽഡ് അസിസ്റ്റൻ്റിനെ സർവീസിൽ നിന്ന് പുറത്താക്കി; വിജിലൻസ് കണ്ടെത്തലുകൾ ഞെട്ടിക്കുന്നത്

Kerala
  •  a day ago
No Image

പഹൽഗാം ഭീകരാക്രമണം: തീവ്രവാദികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്; ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി സൈന്യം

National
  •  a day ago
No Image

പണിപാളി, താരിഫ് യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ ശ്രമം; ചൈനയോടുള്ള നിലപാടിൽ മലക്കം മറിഞ്ഞ് ട്രംപ്

latest
  •  a day ago
No Image

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ നയതന്ത്ര മറുപടി; പാക് പൗരന്‍മാര്‍ക്കുള്ള വിസ നിര്‍ത്തലാക്കി, സിന്ധുനദീ കരാര്‍ റദ്ദാക്കി, അതിര്‍ത്തി അടച്ചു

National
  •  a day ago
No Image

കിഴക്കൻ സഊദിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് വൻ അപകടം; നാലു പ്രവാസികൾ മരിച്ചു, ഏഴ് പേർക്ക് പരിക്ക്

Saudi-arabia
  •  a day ago
No Image

പ്ലാസ്റ്റിക് കണിക്കൊന്ന വിഷുവിന് ശേഷം പരിസ്ഥിതിക്ക് ഭീഷണി; സുപ്രധാന ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  a day ago
No Image

വയനാട്ടിൽ ഇടിമിന്നലേറ്റ് 73 വയസ്സുകാരിക്ക് പരിക്ക്

Kerala
  •  a day ago
No Image

പട്ടാപകല്‍ കടയുടമയെ കത്തി കാട്ടി ആക്രമിച്ച കേസില്‍ പ്രതികള്‍ പിടിയില്‍

Kerala
  •  a day ago
No Image

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Kerala
  •  a day ago
No Image

ഒരു മണിക്കൂറിനുള്ളിൽ കത്തിനശിച്ച ഫെരാരി; യുവാവിൻ്റെ പത്തുവർഷത്തെ സമ്പാദ്യവും സ്വപ്നവും കൺമുന്നിൽ ചാരമായി

International
  •  a day ago