HOME
DETAILS

നിയമനമില്ല; ആശ, അംഗന്‍വാടി ജീവനക്കാര്‍ക്ക് പിന്നാലെ വനിതാ പൊലിസ് റാങ്ക് ഹോള്‍ഡര്‍മാരും സമരത്തിലേക്ക്

  
Web Desk
March 25, 2025 | 3:34 AM

Women Police Rank Holders Protest for Appointment Amid Delayed Recruitment Process

തിരുവനന്തപുരം: വനിതാ പൊലിസ് റാങ്ക് ഹോള്‍ഡര്‍മാരും സമരത്തിലേക്ക്. നിയമനവുമായി ബന്ധപ്പെട്ടാണ് സമരം. ഏപ്രില്‍ 2 മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്താനാണ് തീരുമാനം. റാങ്ക് ലിസ്റ്റ് അവസാനിക്കാന്‍ ഒരു മാസത്തില്‍ താഴെ മാത്രമാണ് ശേഷിക്കുന്നത്. അതേസമയം, 30% ല്‍ താഴെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമേ നിയമനം ലഭിച്ചിട്ടുള്ളുവെന്നും മത്സരാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സമരം. 

വനിതാ സി.പി.ഒ റാങ്ക് ലിസ്റ്റിലെ 967 ഉദ്യോഗാര്‍ഥികളില്‍ 259 പേര്‍ക്ക് മാത്രമാണ് ഇതുവരെ നിയമന ശിപാര്‍ശകള്‍ ലഭിച്ചതെന്നും ഇവര്‍ പറയുന്നു.  ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പലതവണ ഓഫിസുകളെ സമീപിച്ചു. എന്നാല്‍ ഫലമൊന്നും ഉണ്ടായില്ല- ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. ഓരോ സ്റ്റേഷനിലും കുറഞ്ഞത് 6 വനിതാ സി.പി.ഒമാര്‍ ആവശ്യമാണെന്നിരിക്കെ സംസ്ഥാനത്തെ 454 പൊലിസ് സ്റ്റേഷനുകളില്‍ ഭൂരിഭാഗത്തിനും അതിന്റെ പകുതി പോലും ഇല്ലെന്നും ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു.  

പൊലിസ് സേനയിലെ ജോലിഭാരം കുറക്കുന്നതിന്റെ ഭാഗമായി അംഗബലം കൂട്ടണമെന്ന് മനുഷ്യാവകാശ കമ്മീഷനടക്കം നിര്‍ദേശിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങളെല്ലാം നിലവിലുണ്ടായിട്ടും ലിസ്റ്റ് വന്ന് 8 മാസത്തിനു ശേഷമാണ് ആദ്യ ബാച്ച് ജോലിയില്‍ പ്രവേശിച്ചത്- അവര്‍ ചൂണ്ടിക്കാട്ടുന്നു. ഉയര്‍ന്ന കട്ട് ഓഫും ശാരീരിക ക്ഷമത പരീക്ഷയും അടക്കം പൂര്‍ത്തിയാക്കി ലിസ്റ്റില്‍ പ്രവേശിച്ചതാണ് ഇവര്‍. റാങ്ക് ലിസ്റ്റ് കാലാവധി ഏപ്രില്‍ 19 നാണ് അവസാനിക്കുക.

 

Women police rank holders in Kerala have announced a hunger strike starting April 2 at the Secretariat, protesting delayed appointments and recruitment issues. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയ്ക്ക് കൈത്താങ്ങായി യുഎഇ; 9.4 ബില്യൺ ദിർഹത്തിന്റെ സഹായം, 75,000 രോഗികൾക്ക് ചികിത്സ നൽകി

uae
  •  5 days ago
No Image

രോഗിയെ തല്ലിച്ചതച്ച ഡോക്ടറെ പിരിച്ചുവിട്ടു; ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുമ്പോഴും മർദ്ദനം, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

National
  •  5 days ago
No Image

എസ്.ഐ.ആര്‍:  പുറത്തായവര്‍ക്ക് പുതിയ വോട്ടറായി അപേക്ഷ നല്‍കാം; സമയം ജനുവരി 22 വരെ

Kerala
  •  5 days ago
No Image

'അർജന്റീന നമ്മുടെ പ്രധാന ശത്രു; എനിക്ക് അവരോട് വെറുപ്പ് മാത്രം!'; പൊട്ടിത്തെറിച്ച് മുൻ ലിവർപൂൾ താരം ജിബ്രിൽ സിസ്സെ

Football
  •  5 days ago
No Image

ബംഗ്ലാദേശിൽ നിർണ്ണായക രാഷ്ട്രീയ നീക്കം: 17 വർഷത്തെ പ്രവാസത്തിന് ശേഷം താരിഖ് റഹ്മാൻ തിരിച്ചെത്തി; ധാക്കയിൽ ജനസാഗരം

International
  •  5 days ago
No Image

ഇത് ബാറ്റിംഗ് അല്ല, താണ്ഡവം! 84 പന്തിൽ 190 റൺസ്; ലോക ക്രിക്കറ്റിനെ ഞെട്ടിച്ച് 14-കാരൻ വൈഭവ് സൂര്യവംശി

Cricket
  •  5 days ago
No Image

തൃശൂര്‍ മേയറാകാന്‍ ഡോ. നിജി ജസ്റ്റിന്‍; ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് എ പ്രസാദ്

Kerala
  •  5 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു: വിദ്യാർഥികൾക്കും സ്ഥിരം യാത്രക്കാർക്കും വൻ ഇളവുകൾ; 2026 മുതൽ പുതിയ മാറ്റം

Saudi-arabia
  •  5 days ago
No Image

തടവുകാരുടെ കൈമാറ്റം; കരാറിനെ സ്വാഗതം ചെയ്ത് ഖത്തറും യെമനും 

qatar
  •  5 days ago
No Image

യുപിയില്‍ ട്രെയിനിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു; അപകടം ബൈക്കില്‍ സഞ്ചരിക്കവെ 

National
  •  5 days ago