
30 കൊല്ലത്തിനു ശേഷം കുവൈത്തിനെതിരെ ഇല്ലാത്ത സാമ്പത്തിക അവകാശവാദം ഉന്നയിച്ച് ട്രംപ് ഭരണകൂടം, ഒന്നിച്ചെതിർത്ത് കുവൈത്ത്, യുഎസിൻ്റെ ലക്ഷ്യം പുതിയ സാമ്പത്തിക ഉപരോധമോ?

കുവൈത്ത് സിറ്റി: കുവൈത്തിനു മേൽ സാമ്പത്തിക അവകാശ വാദം ഉന്നയിച്ച് അമേരിക്കൻ വാണിജ്യ മന്ത്രി ഹോവാർഡ് ലാറ്റ്നിക്ക് നടത്തിയ പ്രസ്താവന വൻ വിവാദമാകുന്നു. ഇറാഖ് അധിനിവേശ കാലത്ത് കുവൈത്തിന്റെ മോചനത്തിനായി അമേരിക്ക 100 ബില്യൺ ഡോളർ ചെലവഴിച്ചതായും എന്നാൽ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഏറ്റവും അധികം തീരുവ ഈടാക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് കുവൈത്ത് എന്നുമായിരുന്നു ലാറ്റ്നിക്കിന്റെ പ്രസ്താവന. ഇറാഖ് ആക്രമണത്തിന് ശേഷം കുവൈത്തിലെ എണ്ണ കിണറുകളിലെ തീയണച്ചതും അമേരിക്ക തന്നെയാണെന്നും "ഇത് ഇനി അവസാനിക്കണം," എന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അവകാശപ്പെട്ടത്.
ലാറ്റ്നികിന്റെ പ്രസ്താവനക്ക് എതിരെ കുവൈത്തിൽ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. കുവൈത്ത്-അമേരിക്ക ബന്ധത്തിൽ പുതിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും പ്രസ്താവന വഴിയൊരുക്കിയിരിക്കുകയാണ്. പ്രമുഖ കുവൈത്ത് മാധ്യമമായ അൽ-ഖബാസ് ഉൾപ്പെടെ രാജ്യത്തെ മുഴുവൻ മാധ്യമങ്ങളും അമേരിക്കൻ സെക്രട്ടറിയുടെ പ്രസ്ഥാവനക്ക് എതിരെ രംഗത്ത് എത്തി.
ലാറ്റ്നിക്കിന്റെ അവകാശ വാദം തികച്ചും അടിസ്ഥാന രഹിതമാണെന്നും അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് കുവൈത്ത് അധിക തീരുവ ചുമത്തുന്നില്ലെന്നും രാജ്യത്തെ നിലവിലുള്ള കസ്റ്റംസ് നികുതികൾ മറ്റു ഗൾഫ് രാജ്യങ്ങൾക്ക് സമാനമാണെന്നുമാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
ഇറാഖ് അധിനിവേശത്തിൽ നിന്ന് കുവൈത്തിനെ മോചിപ്പിക്കുന്നതിനായി അമേരിക്ക 100 ബില്യൺ ഡോളർ ചെലവഴിച്ചു എന്നത് വാസ്തവ വിരുദ്ധമാണ്. യഥാർത്ഥത്തിൽ ഇതിനായി അമേരിക്ക ആകെ 61 ബില്യൺ ഡോളർ ആണ് ചിലവഴിച്ചതെന്നും അതിൽ 54 ബില്യൺ ഡോളർ ഗൾഫ് രാജ്യങ്ങളാണ് വഹിച്ചതെന്നും വിമർശകർ വ്യക്തമാക്കുന്നു. മാത്രവുമല്ല ഇതുമായി ബന്ധപ്പെട്ട് അമേരിക്ക വഹിച്ച മുഴുവൻ ചെലവുകളും കുവൈത്ത് തിരിച്ചു നൽകിയിട്ടുമുണ്ട്. ഇത്തരം വ്യാജ കണക്കുകൾ ചൂണ്ടിക്കാണിച്ച് സാമ്പത്തിക സമ്മർദ്ദം ചെലുത്തുന്നത് നീതിയുക്തമല്ലെന്നും വിമർശകർ പറയുന്നു.
1991-ലെ ഗൾഫ് യുദ്ധത്തിൽ അമേരിക്ക നടത്തിയ ഇടപെടലുകൾ പരാമർശിച്ച് കുവൈത്തിന് മേൽ സാമ്പത്തിക സമ്മർദ്ദം ചെലുത്താനുള്ള നീക്കമാണോ ലാറ്റ്നിക്കിന്റെ പ്രസ്താവന എന്ന സംശയങ്ങളും പലരും ഉയർത്തുന്നുണ്ട്.
US Commerce Secretary Howard Latnick's statement asserting economic rights over Kuwait has sparked a huge controversy.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈയിലെ താമസക്കാര്‍ പീക്ക് അവര്‍ പാര്‍ക്കിംഗ് നിരക്കുകള്‍ ഒഴിവാക്കുന്നത് ഇങ്ങനെ...
uae
• 2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം: മരണം 18 ആയി
National
• 2 days ago
മൈലാപ്പൂര് ഷൗക്കത്തലി മൗലവി;വിടവാങ്ങിയത് നക്ഷത്രങ്ങളെ പ്രണയിച്ച പണ്ഡിത പ്രതിഭ
Kerala
• 2 days ago
'അയാളും സഹോദരിയും പിതാവും എന്നെ മാനസികമായി പീഡിപ്പിക്കുന്നു'; ഷാര്‍ജയില്‍ മകളെ കൊന്ന് ആത്മഹത്യ ചെയ്ത യുവതിയുടെ ശബ്ദസന്ദേശം
uae
• 2 days ago
വിമാന നിരക്കുകൾ ഇനി കമ്പനികൾ ഇഷ്ടാനുസരണം തീരുമാനിക്കണ്ട; രാജ്യത്ത് വിമാന നിരക്കുകൾ ഏകീകരിക്കുന്നതിനുള്ള സംവിധാനം കൊണ്ടുവരാൻ ഡിജിസിഎ
National
• 2 days ago
തീര്‍ത്ഥാടകര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതില്‍ നിയമലംഘനം; രണ്ട് ഉംറ കമ്പനികളെ സസ്‌പെന്റ് ചെയ്ത് സഊദി
Saudi-arabia
• 2 days ago
ഗസ്സയില്‍ കൂട്ടക്കൊലക്ക് അന്ത്യമില്ല; പുലര്‍ച്ചെ മുതല്‍ കൊന്നൊടുക്കിയത് 82 ഫലസ്തീനികളെ, എങ്ങുമെത്താതെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍
International
• 2 days ago
അടിമാലിയിലെ ആദിവാസി ദമ്പതികളുടെ നവജാത ശിശു മരിച്ചതില്‍ ആരോഗ്യവകുപ്പിനെതിരേ പ്രതിഷേധവും മാര്‍ച്ചും
Kerala
• 2 days ago
കേരള കഫേ റസ്റ്ററന്റ് ഉടമയുടെ കൊലപാതകം; പ്രതി രാജേഷ് കിക്ക് ബോക്സർ; ഇയാളുടെ ആക്രമണത്തിൽ ജസ്റ്റിൻരാജിന്റെ വാരിയെല്ലുകൾ തകർന്നതായി പൊലിസ്
Kerala
• 2 days ago
ജി.എസ്.ടി വകുപ്പ് വാട്‌സ്ആപ്പിലൂടെ അയക്കുന്ന കണ്ടുകെട്ടല്‍ നോട്ടിസിന് നിയമസാധുതയില്ല; ഹൈക്കോടതി
Kerala
• 2 days ago
ചേർത്തലയിൽ അമ്മയും അമ്മൂമ്മയും ചേർന്ന് അഞ്ച് വയസുകാരനെ ഉപദ്രവിച്ചു; പൊലിസ് കേസെടുത്തു
Kerala
• 2 days ago
ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശുദ്ധ കഅ്ബാലയം കഴുകി
Saudi-arabia
• 2 days ago
ബ്രസീലിന് 50 % നികുതി ചുമത്തി യു.എസ്
International
• 2 days ago
പൗരത്വം നിര്‍ണയിക്കാനുള്ള അധികാരം താഴെക്കിടയിലുള്ള ഉദ്യോഗസ്ഥന് നല്കാന് കഴിയില്ല: കപില്‍ സിബല്‍
National
• 2 days ago
'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍
Kerala
• 3 days ago
കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി
Kerala
• 3 days ago
ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ
Food
• 3 days ago
തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്
Kerala
• 3 days ago
കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ
Kerala
• 2 days ago
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Kerala
• 2 days ago
ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്
International
• 3 days ago