HOME
DETAILS

പഹൽഗാം ഭീകരാക്രമണം മോദി സർക്കാരിന്റെ വീഴ്ച; ഓപ്പറേഷൻ സിന്ദൂർ തുടരണമെന്ന് അസദുദ്ദീൻ ഒവൈസി, ഗവർണർ രാജിവെക്കണം

  
Muhammed Salavudheen
July 17 2025 | 06:07 AM

asaduddin owaisi criticise modi government on pahalgam attack and seek continue operation sindoor

ഹൈദരാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യണമെന്നും ഓപ്പറേഷൻ സിന്ദൂർ തുടരണമെന്നും എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി. പഹൽഗാം ഭീകരാക്രമണം മോദി സർക്കാരിന്റെ സുരക്ഷാ വീഴ്ചയുടെ ഉദാഹരണമാണെന്ന് അദ്ദേഹം ആരോപിച്ചു. വഖഫ് (ഭേദഗതി) നിയമത്തിനെതിരെ പ്രതിഷേധിച്ച് ബുധനാഴ്ച രാത്രി തെലങ്കാനയിലെ ബോധൻ പട്ടണത്തിൽ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് ഒവൈസിയുടെ വിമർശനം. വഖഫ് നിയമം കരിനിയമം ആണെന്നും അദ്ദേഹം പറഞ്ഞു.

പഹൽഗാമിന് പ്രതികാരം ചെയ്യണം. ഓപ്പറേഷൻ സിന്ദൂർ തുടരുക. 26 ഇന്ത്യക്കാരെ കൊന്ന നാല് തീവ്രവാദികളെ പിടികൂടി കൊല്ലുന്നത് വരെ ഞങ്ങൾ നിങ്ങളെ ചോദ്യം ചെയ്യും". മോദി സർക്കാരിന്റെ സുരക്ഷാ വീഴ്ചയുടെ വിജയകരമായ ഉദാഹരണമാണ് പഹൽഗാം -  അസദുദ്ദീൻ ഒവൈസി പറഞ്ഞു. 

പഹൽഗാം ഭീകരാക്രമണത്തിന്റെ "സുരക്ഷാ പരാജയത്തിന്റെ" ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്ന ജമ്മു കശ്മീർ ഗവർണർ മനോജ് സിൻഹയുടെ പ്രസ്താവനയെയും ഒവൈസി രൂക്ഷമായി വിമർശിച്ചു. സംഭവം നടന്ന് മൂന്ന് മാസത്തിന് ശേഷമാണ് സിൻഹ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. ഇതിന് ഉത്തരവാദി അദ്ദേഹമാണെങ്കിൽ അദ്ദേഹം സ്ഥാനം രാജിവയ്ക്കണമെന്ന് ഒവൈസി പറഞ്ഞു.

രാജ്യത്ത് നടക്കുന്ന വീടുകൾ തകർക്കൽ, ബുൾഡോസറുകൾ ഉപയോഗിച്ച് ആക്രമണം, പള്ളികൾ തട്ടിയെടുക്കൽ തുടങ്ങിയവ രാജ്യത്തിന് നല്ലതല്ലെന്നും ഒവൈസി പറഞ്ഞു. ബംഗ്ലാദേശിൽ ചൈന സ്വാധീനം വ്യാപിപ്പിക്കുന്ന സമയത്ത്, രാജ്യത്തെ ചിലർ കെട്ടിടങ്ങൾ പൊളിച്ചുമാറ്റൽ, ബുൾഡോസർ എന്നിവയെക്കുറിച്ച് സംസാരിക്കുയാണ്. ചൈനയിൽ നിന്നും പാകിസ്ഥാനിൽ നിന്നും രാജ്യം ഭീഷണി നേരിടുന്നുവെന്ന് ബിജെപി നേതാക്കളോട് പറയാൻ ആഗ്രഹിക്കുന്നുവെന്നും ഒവൈസി വ്യക്തമാക്കി. 

 

AIMIM President Asaduddin Owaisi has called for retaliation against the Pahalgam terror attack and demanded that "Operation Sindoor" continue. Speaking at a public meeting in Bodhan town, Telangana, on Wednesday night during a protest against the Waqf (Amendment) Bill, Owaisi criticized the Modi government, calling the Pahalgam attack a clear example of a security lapse. He also termed the Waqf Amendment Bill a "black law."



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 പൊന്നുമോനെ ഒരുനോക്കു കാണാന്‍ അമ്മ എത്തും; മിഥുന് വിട നല്‍കാന്‍ നാടൊരുങ്ങി, സംസ്‌കാരം ഇന്ന്

Kerala
  •  4 hours ago
No Image

അപകടങ്ങള്‍ തുടര്‍ക്കഥ: എങ്ങുമെത്താതെ കെഎസ്ഇബിയുടെ എബിസി ലൈന്‍ പദ്ധതി

Kerala
  •  4 hours ago
No Image

പി.എസ്.സി എഴുതണോ; കിടക്കയിൽ നിന്നെഴുന്നേറ്റ് ഓടിക്കോളൂ, ഏഴ് മണി പരീക്ഷ ദുരിതമാകുമെന്ന് ഉദ്യോഗാർഥികൾ

PSC/UPSC
  •  4 hours ago
No Image

ഹജ്ജ് 2026: കവർ നമ്പർ അനുവദിച്ചു തുടങ്ങി; ഇതുവരെ 5164 അപേക്ഷകൾ

Kerala
  •  4 hours ago
No Image

ചരിത്രപ്രസിദ്ധമായ വെസ്റ്റ് ബാങ്ക് ഇബ്രാഹീമി പള്ളിയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇസ്‌റാഈല്‍ പദ്ധതിയെ അപലപിച്ച് യുഎഇ 

International
  •  4 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, നാലിടത്ത് ഓറഞ്ച്, മൂന്നിടത്ത് അവധി

Weather
  •  5 hours ago
No Image

സ്‌കൂൾ സമയമാറ്റം: ഇല്ലാത്ത നിർദേശത്തിന്റെ പേരിൽ വിദ്വേഷ പ്രചാരണത്തിനു ശ്രമം, സമസ്തക്കെതിരെ വ്യാജവാർത്തയുമായി ഏഷ്യാനെറ്റും ജനം ടിവിയും, ദീപികയും

Kerala
  •  5 hours ago
No Image

എന്‍ഐ.എ കേസുകളിലെ വിചാരണ നീളുന്നു; ജാമ്യം നല്‍കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി

National
  •  6 hours ago
No Image

ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

National
  •  13 hours ago
No Image

അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വില്ല കൊള്ളയടിച്ചു; അഞ്ച് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി

uae
  •  13 hours ago