ജെ.ഇ.ഇ മെയിന്‍ 2024 ; പരീക്ഷ തീയതിയും, നഗരങ്ങളും അറിയാം
എഞ്ചിനീയറിങ് ബിരുദപഠനത്തിനായുള്ള പ്രവേശന പരീക്ഷയായ ജെ.ഇ.ഇ മെയിന്‍ 2024 രണ്ടാം സെഷന്റെ പരീക്ഷതീയതിയും എഴുതേണ്ട നഗരങ്ങളും ദേശീയ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) പ്രഖ്യാപിച്ചു.
ഏപ്രില്‍ നാല്, അഞ്ച്, ആറ്, എട്ട്, ഒമ്പത് തീയതികളില്‍ രാവിലെയും ഉച്ചക്ക് ശേഷവും രണ്ട് ഷിഫ്റ്റുകളായാണ് ബി.ഇ/ ബി.ടെക് പ്രവേശനത്തിനുള്ള പേപ്പര്‍ ഒന്ന് പരീക്ഷ നടക്കുക. ബി.ആര്‍ക്, ബി.പ്ലാനിങ് പ്രവേശനത്തിനുള്ള പേപ്പര്‍ 2 എ പരീക്ഷ ഏപ്രില്‍ 12ന് രാവിലെ നടക്കും. പരീക്ഷ സെന്ററുകള്‍ ഹാള്‍ ടിക്കറ്റില്‍ രേഖപ്പെടുത്തും.
ഏത് നഗരത്തിലാണ് പരീക്ഷ കേന്ദ്രമെന്ന വിവരം https://jeemain.nta.ac.in/ എന്ന സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷകര്‍ക്ക് അപേക്ഷ നമ്പറും ജനനതീയതിയും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് പരീക്ഷ നഗരവും മറ്റ് നിര്‍ദേശങ്ങളും അറിയാം. പരീക്ഷക്കുള്ള അഡ്മിറ്റ് കാര്‍ഡ് പിന്നീട് ലഭിക്കും.
സംശയനിവാരണത്തിന് 011-40759000 എന്ന നമ്പറിലോ [email protected] എന്ന മെയില്‍ ഐഡിയിലോ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."