
എട്ട് മാസങ്ങളുടെ കാത്തിരിപ്പിന് അവസാനം; മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിന് തറക്കല്ലിടുന്നു

കൽപ്പറ്റ: 2024 ജൂലൈ 30ന് അർധരാത്രിയിലെ ജലദുരന്തത്തിൽ ചരിത്രത്തിലേക്കു മടങ്ങിയ മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങൾ കൽപ്പറ്റ നഗരത്തിന് സമീപത്തെ എൽസ്റ്റൺ എസ്‌റ്റേറ്റിൽ വീണ്ടും പുനർ ജനിക്കുന്നു. നാളെ മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടുന്നതിന് പിന്നാലെ നിർമാണ പ്രവൃത്തികൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. എല്ലാം നഷ്ടപ്പെട്ടവർക്ക് അന്തിയുറങ്ങാൻ ഒരു കൂര എന്നതിനപ്പുറം എല്ലാ സജ്ജീകരണങ്ങളും അടങ്ങുന്ന ടൗൺഷിപ്പാണ് ഉയരാൻ പോകുന്നത്.
കൽപ്പറ്റ ബൈപ്പാസിന് സമീപത്തെ എൽസ്റ്റൺ എസ്‌റ്റേറ്റിൽ സർക്കാർ ഏറ്റെടുത്ത 64 ഹെക്ടർ ഭൂമിയിൽ നിർമിക്കുന്ന ടൗൺഷിപ്പിലേക്ക് ഒന്നാംഘട്ട പട്ടികയിൽ ഉൾപ്പെട്ട 170 പേർ സമ്മതപത്രം നൽകിയിട്ടുണ്ട്. രണ്ട് എ, രണ്ട് ബി ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് സമ്മതപത്രം നൽകാനുള്ള സമയം ഇന്നലെയാണ് ആരംഭിച്ചത്. ഇവർ കൂടി എത്തുന്നതോടെ അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കുമെന്നാണ് സൂചന.1000 ചതുരശ്രയടിയിൽ ഒറ്റ നിലയിലാണ് ടൗൺഷിപ്പിൽ വീട് നിർമിക്കുക.
പ്രധാന മുറി, രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവയടങ്ങുന്നതാണ് വീട്. ആരോഗ്യകേന്ദ്രം, ആധുനിക അങ്കണവാടി, പൊതുമാർക്കറ്റ്, കമ്മ്യൂണിറ്റി സെന്റർ എന്നിവയും നിർമിക്കും. ടൗൺഷിപ്പിൽ ലഭിക്കുന്ന വീടിന്റെ പട്ടയം 12 വർഷത്തേക്ക് കൈമാറ്റം പാടില്ലെന്നതാണ് വ്യവസ്ഥ. പാരമ്പര്യ കൈമാറ്റം നടത്താം. ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും കൂട്ടായ പേരിലാണ് വീടും സാമ്പത്തികസഹായവും ലഭിക്കുക. പ്രായപൂർത്തിയാകാത്ത കുട്ടികളാണെങ്കിൽ പ്രായപൂർത്തിയായ ശേഷം കുട്ടിയുടെ പേരിലേക്കും ഉടമസ്ഥാവകാശം ലഭിക്കും.
ദുരന്തം നടന്ന് എട്ട് മാസങ്ങൾ പിന്നിടുമ്പോഴാണ് സർക്കാർ ടൗൺഷിപ്പ് പ്രാവർത്തികമാക്കാനുള്ള നടപടികളിലേക്ക് കടക്കുന്നത്. ഭൂമി കണ്ടെത്തൽ, ഗുണഭോക്തൃ ലിസ്റ്റ് തയാറാക്കൽ അടക്കമുള്ള നടപടിക്രമങ്ങൾക്ക് കാലതാമസം നേരിട്ടതാണ് നിർമാണം വൈകാനുള്ള കാരണമായി പറയുന്നത്. അപ്പോഴും ദുരന്തത്തിൽ അകപ്പെട്ട കുടുംബങ്ങളിൽ നിരവധിപേർ ലിസ്റ്റിന് പുറത്താണ്. സർക്കാർ മാനദണ്ഡങ്ങളാണ് ഇവർക്കെല്ലാം തിരിച്ചടിയായത്. ഇതിൽ പരിഹാരം കാണുമെന്ന് മന്ത്രിയടക്കം ആവർത്തിക്കുമ്പോഴും അനുകൂല നിലപാട് ഉണ്ടാകുമെന്ന പ്രതീക്ഷ ഇവർക്കില്ല. ലിസ്റ്റിൽ ഉൾപ്പെടാത്തവർക്ക് അപ്പീൽ നൽകാൻ ഈ മാസം 30 വരെ സമയം നീട്ടിയിട്ടുണ്ടെന്നത് മാത്രമാണ് ആശ്വാസം.
Eight months of waiting is over; Foundation stone laying for Mundakai-Churalmala township
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തെരുവുനായകള്‍ക്ക് ചിക്കനും ചോറും നല്‍കാന്‍ ബംഗളൂരു കോര്‍പറേഷന്‍; പ്രശംസിച്ചും വിമര്‍ശിച്ചും സോഷ്യൽ മീഡിയ
National
• 7 hours ago
കീം: സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സിലബസുകാർ
Kerala
• 7 hours ago
അന്തിമ വിജ്ഞാപനമായി; സംസ്ഥാനത്ത് 187 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍ വര്‍ധിച്ചു
Kerala
• 7 hours ago
ചേറ്റൂരിനായി പിടിവലി; ജന്മദിനം ആഘോഷിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും
Kerala
• 7 hours ago
ഹേമചന്ദ്രന്റെ കൊലപാതകം; മുഖ്യപ്രതി നൗഷാദിനെ ബത്തേരിയിലെത്തിച്ച് തെളിവെടുത്തു
Kerala
• 7 hours ago
നിമിഷപ്രിയയുടെ മോചനം; പ്രതീക്ഷയെന്ന് ഭർത്താവ്
Kerala
• 8 hours ago
സർക്കിൾ ഇൻസ്പെക്ടറുടെ ആത്മഹത്യ: മേലുദ്യോഗസ്ഥരുടെ സമ്മർദമെന്ന് ആരോപണം
Kerala
• 8 hours ago
സെപ്റ്റംബറില്‍ 75 തികയുന്നതോടെ മോദി വഴിമാറുമോ? സമപ്രായക്കാരന്‍ മോഹന്‍ ഭാഗവത് വിരമിച്ച് സമ്മര്‍ദ്ദത്തിലാക്കുമെന്നും റിപ്പോര്‍ട്ട്; ബിജെപിയിലെ കീഴ്‌വഴക്കം ഇങ്ങനെ
latest
• 8 hours ago
കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയ്ക്കും മകനും പരുക്ക്
Kerala
• 16 hours ago
കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹത്തിനായി 15 ദിവസത്തെ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി
Kerala
• 16 hours ago
ആചാരങ്ങള്‍ക്ക് വിരുദ്ധമായി ജാതി മാറി വിവാഹം ചെയ്തു; ഒഡിഷയില്‍ യുവ ദമ്പതികളെ നുകത്തില്‍ കെട്ടി വയലിലൂടെ വലിച്ചിഴച്ചു
National
• 16 hours ago
കീം പഴയ ഫോർമുലയിൽ പ്രവേശന നടപടികൾ പുനരാരംഭിച്ചു; ജൂലൈ 16 വരെ അപേക്ഷിക്കാം
Kerala
• 16 hours ago
ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണു എന്നിട്ടും നിർത്താതെ ബസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Kerala
• 17 hours ago
ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ; ദേശീയപാത നിർമാണ നിരോധനത്തിനെതിരെ യുഡിഎഫും എൽഡിഎഫും പ്രതിഷേധം
Kerala
• 17 hours ago
മുരളീധരൻ പക്ഷത്തെ വെട്ടി ബിജെപി കേരള ഭാരവാഹികളെ പ്രഖ്യാപിച്ചു; ഷോൺ ജോർജും ശ്രീലേഖയും നേതൃനിരയിൽ
Kerala
• 18 hours ago
ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ 91 മരണം; വടക്കേ ഇന്ത്യയിൽ രക്ഷാപ്രവർത്തനം ശക്തമാക്കി സൈന്യം
National
• 19 hours ago
സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ചു; കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പരുക്ക്
Kerala
• 19 hours ago
കോഴിക്കോട് നിന്ന് 15കാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസിൽ രണ്ടാം പ്രതി പിടിയിൽ
Kerala
• 19 hours ago
ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ജാഗ്രത പാലിക്കുക: ചിലപ്പോൾ ട്രംപ് നിങ്ങളെ ആഫ്രിക്കയിലേക്ക് നാടുകടത്തിയേക്കാം
International
• 17 hours ago
ഗുരുപൂർണിമ ആഘോഷത്തിൽ കാസർകോട് സ്കൂളിൽ വിവാദം; കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചു
Kerala
• 18 hours ago
ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം
National
• 18 hours ago