HOME
DETAILS

നിറത്തിന്റെ പേര് പറഞ്ഞ് അധിക്ഷേപം; ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ ഹൃദയസ്പർശി കുറിപ്പ്”

  
Sabiksabil
March 26 2025 | 05:03 AM

nsulted Over Skin Color Chief Secretary Sharada Muraleedharans Heartfelt Note

 

തിരുവനന്തപുരം: കേരളത്തിന്റെ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ തന്റെ ശരീര നിറത്തിന്റെ പേര് പറഞ്ഞ് അപമാനം നേരിട്ട വിഷയം തുറന്നെഴുതി രംഗത്തത്തി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ശാരദ ഈ വിഷയം പങ്കുവെച്ചത്. തന്റെ കറുത്ത നിറവും, ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി. വേണുവിന്റെ വെളുത്ത നിറവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ഒരാൾ നടത്തിയ മോശം പരാമർശമാണ് കുറിപ്പിന് ആധാരം.

കറുപ്പിനെ സ്വന്തമായി ചേർത്തുപിടിച്ച് തുടങ്ങുന്ന ഈ പോസ്റ്റിൽ, നിറത്തിന്റെ പേര് പറഞ്ഞുള്ള അധിക്ഷേപവും ഒരു സ്ത്രീയെന്ന നിലയിൽ തനിക്ക് നേരിടേണ്ടി വന്ന വിമർശനങ്ങളും താരതമ്യങ്ങളും ശാരദ വിവരിക്കുന്നു. ചീഫ് സെക്രട്ടറി എന്ന നിലയിലുള്ള തന്റെ പ്രവർത്തനത്തെ “കറുത്തത്” എന്നും, ഭർത്താവ് വേണുവിന്റെ പ്രവർത്തനത്തെ “വെളുത്തത്” എന്നും ഒരാൾ വിശേഷിപ്പിച്ചത് കേൾക്കേണ്ടി വന്നതാണ് ഈ തുറന്നെഴുത്തിന് പ്രേരണയായത്. ഇത് തനിക്ക് വിഷമം ഉണ്ടാക്കിയെന്നും, കഴിഞ്ഞ ഏഴ് മാസമായി ഭർത്താവുമായി താരതമ്യം ചെയ്യപ്പെടുന്നുണ്ടെന്നും ശാരദ കുറിക്കുന്നു. സ്ത്രീയായതാണ് ഈ വിമർശനങ്ങൾക്കെല്ലാം കാരണമെന്നും അവർ ചൂണ്ടിക്കാട്ടി.

50 വർഷത്തിലേറെയായി നിറത്തിന്റെ പേര് പറഞ്ഞ് “കറുപ്പ്” എന്ന ലേബൽ കേൾക്കുന്നതിനെക്കുറിച്ചും ശാരദ എഴുതി. എന്നാൽ, തന്റെ മക്കളാണ് കറുപ്പ് മോശമല്ലെന്ന ചിന്ത മാറ്റിയതെന്നും, അവർ കറുപ്പിനെ “ഗംഭീര നിറം” എന്ന് വിശേഷിപ്പിച്ചതായും അവർ പറയുന്നു. ഈ പോസ്റ്റിന് താഴെ ഐക്യദാർഢ്യവുമായി നിരവധി പേർ പ്രതികരിച്ചിട്ടുണ്ട്.

ആദ്യം പങ്കുവെച്ച പോസ്റ്റിൽ, തന്റെ കറുത്ത നിറവും ഭർത്താവിന്റെ വെളുത്ത നിറവും പരാമർശിച്ച ഒരു കമന്റ് കേട്ടെന്ന് ശാരദ പറഞ്ഞിരുന്നു. എന്നാൽ, അതിന് താഴെ വന്ന ചില പ്രതികരണങ്ങളിൽ അസ്വസ്ഥത തോന്നിയതിനാൽ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തു. പിന്നീട്, ഇത് ചർച്ച ചെയ്യേണ്ട വിഷയമാണെന്ന്  നിരവധി പേർ ചൂണ്ടിക്കാട്ടിയതിനാലാണ് വിശദമായ കുറിപ്പ് പങ്കുവെച്ചതെന്നും ശാരദ വ്യക്തമാക്കി.

“കറുപ്പ് എന്തിനാണ് ഇത്ര മോശമായി കാണുന്നത്? കറുപ്പ് മനോഹരമാണ്, എല്ലാം ആഗിരണം ചെയ്യാൻ കഴിയുന്ന നിറമാണ്. പ്രപഞ്ചത്തിലെ സത്യമാണ് കറുപ്പ്,” എന്ന് ശാരദ എഴുതി. നാല് വയസ്സുള്ളപ്പോൾ അമ്മയോട്, തന്നെ വീണ്ടും ഗർഭപാത്രത്തിലേക്ക് തിരികെ എടുത്ത് വെളുത്ത നിറമുള്ള കുട്ടിയാക്കി ജനിപ്പിക്കാൻ പറ്റുമോ എന്ന് ചോദിച്ച കാര്യവും അവർ ഓർത്തെടുത്തു. “അരനൂറ്റാണ്ടിലേറെയായി ഈ ആഖ്യാനങ്ങളുടെ ഭാരത്തിനടിയിൽ ജീവിക്കുന്നു. കറുപ്പിന്റെ സൗന്ദര്യം തിരിച്ചറിയാതിരുന്നതിൽ എനിക്ക് പ്രായശ്ചിത്തം വേണം. എന്റെ മക്കളാണ് കറുപ്പിന്റെ ഭംഗി എനിക്ക് കാണിച്ചുതന്നത്,” എന്നും ശാരദ കുറിച്ചു.

അതിനിടെ, ശാരദ മുരളീധരന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തി. “സല്യൂട്ട് ശാരദ മുരളീധരൻ. നിന്റെ ഓരോ വാക്കും ഹൃദയസ്പർശിയാണ്, ചർച്ച ചെയ്യപ്പെടേണ്ടതാണ്,” എന്ന് സതീശൻ പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ ഏകദേശ രൂപം 

ചീഫ് സെക്രട്ടറി എന്ന നിലയിലുള്ള എന്റെ ചുമതലയെ കുറിച്ച് ഇന്നലെ രസകരമായ ഒരു അഭിപ്രായം കേട്ടു  എന്റെ ഭര്‍ത്താവിന്റെ വെളുപ്പ് പോലെയാണ് എന്റെ കറുപ്പ്.എനിക്ക് എന്റെ കറുപ്പ് സ്വന്തമാക്കണം. അവരുടെ പോസ്റ്റ് തുടങ്ങുന്നതിങ്ങനെ

''ഇന്ന് രാവിലെ(ബുധനാഴ്ച) ഞാന്‍ ഇട്ട ഒരു പോസ്റ്റാണിത്, പിന്നീട് പ്രതികരണങ്ങളുടെ ബാഹുല്യഅസ്വസ്ഥയായി ഞാന്‍ ആ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.  ചര്‍ച്ച ചെയ്യേണ്ട ചില കാര്യങ്ങള്‍ അവിടെയുണ്ടെന്ന് ചില അഭ്യുദയകാംക്ഷികള്‍ പറഞ്ഞതിനാലാണ് ഞാന്‍ ഇത് വീണ്ടും പോസ്റ്റ് ചെയ്യുന്നത്.ഞാനും ഇക്കാര്യം സമ്മതിക്കുന്നു. അതിനാല്‍ ഒരിക്കല്‍ കൂടി ഇതിവിടെ പോസ്റ്റ് ചെയ്യുന്നു.

എന്തിനാണ് ഞാന്‍ ഇക്കാര്യം പ്രത്യേകം ചൂണ്ടിക്കാട്ടി പ്രതിഷേധിക്കുന്നത്. അതേ, എന്റെ മനസിന് മുറിവേറ്റു. കഴിഞ്ഞ ഏഴ് മാസം മുഴുവന്‍ എന്റെ മുന്‍ഗാമിയുമായുള്ള ഇത്തരം താരതമ്യങ്ങളുടെ ഘോഷയാത്രയായിരുന്നു. ഞാന്‍ അതുമായി ഇണങ്ങി ചേർന്നിരുന്നു

കറുപ്പെന്ന് മുദ്രകുത്തപ്പെടുന്ന സ്ഥിതി വിശേഷമാണത്. അതും ഒരു സ്ത്രീയെന്ന ചേര്‍ത്തുവെക്കലോടെ, ഒരാള്‍ക്ക് അങ്ങേയറ്റം തീവ്രമായ നിരാശയോടെ നാണക്കേട് തോന്നേണ്ട ഒരു കാര്യമാണ് അത് എന്ന രീതിയിലായിരുന്നു ആ മുദ്രകുത്തല്‍. കറുപ്പെന്നാല്‍ . നിറമെന്ന നിലയില്‍ മാത്രമായിരുന്നില്ല അത്.  കറുപ്പ് നല്ലതൊന്നും ചെയ്യാത്ത, എല്ലാം അസ്വാസ്ഥ്യകരവും മോശവുമായ, ഉഗ്രമായ സ്വാച്ഛാധിപത്യത്തിന്റെ പ്രതീകം തുടങ്ങിയവയാണ് കറുപ്പ് എന്ന നിലയില്‍ കൂടിയായിരുന്നു മുദ്ര ചാര്‍ത്തല്‍.

പക്ഷേ കറുപ്പിനെ ഇങ്ങനെ നിന്ദിക്കുന്നത് എന്തിനാണ്. കറുപ്പ് എന്നത് പ്രപഞ്ചത്തിലെ സര്‍വ്വവ്യാപിയായ സത്യമാണ്. എന്തിനെയും ആഗിരണം ചെയ്യാന്‍ കഴിവുള്ളതാണ് കറുപ്പ്. മനുഷ്യകുലത്തിന് അറിയാവുന്നിടത്തോളം ഏറ്റവും കരുത്തുറ്റ ഊര്‍ജത്തിന്റെ തുടിപ്പ്. എല്ലാവര്‍ക്കും ചേരുന്ന നിറം. ഓഫീസിലേക്കുള്ള ഡ്രസ് കോഡ്, സായാഹ്നവേളയിലെ അഴകുറ്റ ഉടയാട, കണ്‍മഷിയുടെ കാതല്‍, മഴ വരുന്നു എന്ന മേഘത്തിന്റെ ഉറപ്പ്..അങ്ങിനെ ഭാവങ്ങള്‍ ഏറെയാണ് കറുപ്പിന്. 

നാലുവയസുള്ളപ്പോള്‍ ഞാന്‍ അമ്മയോട് ചോദിച്ചിട്ടുണ്ട്. ഗര്‍ഭപാത്രത്തിലേക്ക് എന്നെ തിരിച്ചെടുത്ത് വെളുത്ത നിറമുള്ള കുട്ടിയായി എന്നെ ഒന്നുകൂടെ ജനിപ്പിക്കുമോ എന്ന്. കറുത്തവള്‍ എന്ന അപകര്‍ഷതയില്‍ നിറമില്ലാത്ത കുട്ടി എന്ന എന്ന ആഖ്യാനത്തില്‍ 50 വര്‍ഷത്തിലേറെ ഞാന്‍ ജീവിച്ചു. ആ ആഖ്യാനത്തില്‍ അത്രയേറെ ഞാന്‍ സ്വാധീനിക്കപ്പെട്ടിരുന്നു. 

വെളുപ്പിനോടുള്ള അമിതമായ ആരാധനയില്‍, വെളുപ്പാണ് എല്ലാം ധാരണയില്‍ വെളുത്തതല്ല എന്നതിന്റെ പേരില്‍ ഞാന്‍ എന്നും താഴെക്കിടിയിലുള്ളവളാണ് എന്ന അപകര്‍ഷതയില്‍ എന്റെ ജീവിതം മുഴുവന്‍ ഞാന്‍ ഹോമിച്ചു.

എന്റെ കറുപ്പിനെ സ്‌നേഹിക്കാന്‍ എന്നെ പഠിപ്പിച്ചത്. അവര്‍ക്ക് എന്റെ കറുപ്പിന്റെ പാരമ്പര്യത്തോട് 

ആരാധനയായിരുന്നു. ഞാന്‍ കാണാതിരുന്ന ഭംഗി അവരതില്‍ കണ്ടത്തിക്കൊണ്ടേയിരുന്നു. കറുപ്പെന്നാല്‍ അടിപൊളിയാണെന്ന് അവര്‍ കരുതി. കറുപ്പിന്റെ അഴക് എനിക്കവര്‍ കാട്ടിത്തന്നു'' 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹേമചന്ദ്രന്റെ കൊലപാതകം: വഴിത്തിരിവായത് മകളുടെ സംശയം; കുടുക്കാൻ യുവതിയ്ക്ക് ജോലി; മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കും

Kerala
  •  3 days ago
No Image

നരനായാട്ട് അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; ഇന്ന് മാത്രം കൊന്നൊടുക്കിയത് 72 ഫലസ്തീനികളെ 

International
  •  3 days ago
No Image

നവജാതശിശുക്കളുടെ കൊലപാതകം: പ്രസവിച്ചത് യുട്യൂബ് നോക്കിയെന്ന് അനീഷ, ലാബ് ടെക്‌ഷ്യന്‍ കോഴ്‌സ് ചെയ്തത് സഹായകമായെന്നും മൊഴി

Kerala
  •  3 days ago
No Image

ട്രെയിൻ വൈകിയാലും എ.സി കോച്ചിൽ തണുപ്പില്ലെങ്കിലും ഇനി റീഫണ്ട്: പരിഷ്‌ക്കാരവുമായി റെയിൽവേ

National
  •  3 days ago
No Image

കീം ഫലപ്രഖ്യാപനം വൈകുന്നതില്‍ ആശങ്കയുമായി വിദ്യാര്‍ഥികള്‍; വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശകളില്‍ ഇന്ന് അന്തിമ തീരുമാനം 

Kerala
  •  3 days ago
No Image

പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: കുഴികൾ തുറന്ന് പരിശോധന, അമ്മയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  3 days ago
No Image

ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ക്കു പരിക്ക്; ഒഴിവായത് വന്‍ ദുരന്തം 

Kerala
  •  3 days ago
No Image

പ്ലസ് വൺ പ്രവേശനം സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷകൾ ഇന്നുകൂടി 

Kerala
  •  3 days ago
No Image

കെ.എം സലിംകുമാര്‍: അധഃസ്ഥിത മുന്നേറ്റത്തിന്റെ ബൗദ്ധിക കേന്ദ്രം

Kerala
  •  3 days ago
No Image

മുല്ലപ്പെരിയാർ: നിയമം ലംഘിച്ച് തമിഴ്‌നാട്; പരാതി നൽകാൻ കേരളം

Kerala
  •  3 days ago