HOME
DETAILS

'ഈ മലപ്പുറത്തുകാരനെയോർത്ത് ഏറെ അഭിമാനം' വിഘ്‌നേശിനെ പ്രശംസിച്ച് സയ്യിദ് മുനവർ അലി ശിഹാബ് തങ്ങൾ

  
Web Desk
March 26 2025 | 07:03 AM

Syed Munawar Ali Shihab Thangal praises Vignesh great performance of ipl

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ അരങ്ങേറ്റ മത്സരത്തിൽ തന്നെ തകർപ്പൻ ബൗളിംഗ് പ്രകടനവുമായി ശ്രദ്ധ നേടിയിരിക്കുകയാണ് മലയാളി താരം വിഘ്നേഷ് പുത്തൂർ. ചെന്നൈയ്ക്കെതിരെ രോഹിത് ശർമ്മയ്ക്ക് പകരം ഇമ്പാക്ട് പ്ലെയർ ആയാണ് വിഘ്‌നേശ് കളത്തിലിറങ്ങിയത്. മത്സരത്തിൽ മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. തന്റെ ആദ്യ ഓവറിൽ തന്നെ ചെന്നൈ നായകൻ ഋതുരാജ് ഗെയ്ക്വാദിനെ പുറത്താക്കിയാണ് കേരള താരം തന്റെ വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്.  പിന്നീട് ശിവം ദുബെ, ദീപക് ഹൂഡ എന്നിവരെയും വീഴ്ത്തി വിഘ്‌നേഷ് തിളങ്ങി. 

ഇപ്പോൾ താരത്തിനെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സയ്യിദ് മുനവർ അലി ശിഹാബ് തങ്ങൾ. വിഘ്‌നേശ് പുത്തൂർ എന്ന മലയാളി താരത്തെ ഓർത്ത് ഏറെ അഭിമാനമുണ്ടെന്നാണ് സയ്യിദ് മുനവർ അലി ശിഹാബ് തങ്ങൾ തന്റെ ഫേസ് ബൂക്കിലൂടെ കുറിച്ചത്. 

സയ്യിദ് മുനവർ അലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് 

മുംബൈ ഇന്ത്യൻസിന്റെ ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലിറങ്ങി ചെന്നൈ സൂപ്പർ കിങ്സിന്റെ 3 വിലപ്പെട്ട വിക്കറ്റുകൾ നേടി ഐപിഎല്ലിൽ സ്വപ്ന തുല്യമായ തുടക്കം. വിഘ്നേഷ് പുത്തൂർ ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ പുതിയ പ്രതീക്ഷയാകുമ്പോൾ ഈ മലയാളി മലപ്പുറത്തുകാരനെയോർത്ത് ഏറെ അഭിമാനം..കഠിനാദ്ധ്വാനത്തിൻറെ വഴികളിലൂടെ സഞ്ചരിച്ച് സ്വപ്ന തുല്യമായ നേട്ടം സാധ്യമാക്കിയ പ്രിയ താരത്തിന് ആശംസകൾ.

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശിയാണ് വിഗ്നേഷ്. മെഗാ ലേലത്തിൽ ലയത്തിൽ 30 ലക്ഷം രൂപയ്ക്ക് ആയിരുന്നു ഈ 23കാരനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. അണ്ടർ 14, അണ്ടർ 19 വിഭാഗത്തിൽ കേരള ടീമിന് വേണ്ടി താരം കളിച്ചിട്ടുണ്ട്. കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ സീസണിൽ ആലപ്പിൾസിന് വേണ്ടിയായിരുന്നു വിഘ്‌നേഷ് കളിച്ചിരുന്നത്. ജോളി റോവേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനു വേണ്ടി നടത്തിയ തകർപ്പൻ പ്രകടനങ്ങൾ ആയിരുന്നു താരത്തെ കേരള ക്രിക്കറ്റിൽ ലീഗിൽ എത്തിച്ചത്.

മത്സരത്തിൽ മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടിരുന്നു. ചെന്നൈ സൂപ്പർ കിങ്സ് നാല് വിക്കറ്റുകൾക്കായിരുന്നു മുംബൈയെ കീഴടക്കിയത്. ചെന്നൈയുടെ തട്ടകമായ എം എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെന്നൈ 19.1 ഓവറിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. മാർച്ച് 29ന് ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയമാണ് വേദി.

 

Syed Munawar Ali Shihab Thangal praises Vignesh great performance of ipl



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടര്‍പട്ടിക പരിഷ്‌കരണം: വിശദാംശങ്ങള്‍ എങ്ങനെ ഓണ്‍ലൈനായി ശരിയാക്കാം

National
  •  2 days ago
No Image

'ഇസ്‌റാഈല്‍ സാമ്പത്തികമായി ഒറ്റപ്പെട്ടിരിക്കുന്നു, കരകയറാന്‍ കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടി വരും' ഉപരോധങ്ങള്‍ തിരിച്ചടിയാവുന്നുണ്ടെന്ന് സമ്മതിച്ച് നെതന്യാഹു

International
  •  2 days ago
No Image

ഫ്രഞ്ച് പടയുടെ ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു

Football
  •  2 days ago
No Image

'ജനങ്ങളെ പരീക്ഷിക്കരുത്'; കടുപ്പിച്ച് ഹൈക്കോടതി, പാലിയേക്കര ടോള്‍ വിലക്ക് തുടരും

Kerala
  •  2 days ago
No Image

വിചിത്രം! കളിക്കളത്തിൽ വിജയിയെ തീരുമാനിച്ചത് 'ഈച്ച'; അമ്പരന്ന് കായിക ലോകം

Others
  •  2 days ago
No Image

കസ്റ്റഡി മര്‍ദ്ദനം നിയമസഭ ചര്‍ച്ച ചെയ്യും; അടിയന്തരപ്രമേയത്തിന് അനുമതി, 2 മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 days ago
No Image

ആഗോള അയ്യപ്പ സംഗമത്തിന് ശീതീകരിച്ച പന്തല്‍, ചെലവ് 1.85 കോടി രൂപ; പ്രതിനിധികളുടെ എണ്ണം ചുരുക്കി

Kerala
  •  2 days ago
No Image

സമസ്ത നൂറാം വാര്‍ഷികം; ശംസുല്‍ ഉലമാ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു

organization
  •  2 days ago
No Image

തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: സുരേഷ്‌ഗോപിക്കെതിരെ കേസ് ഇല്ല

Kerala
  •  2 days ago
No Image

വൻതോതിൽ വഖ്ഫ് സ്വത്തുക്കൾ നഷ്ടപ്പെടാനിടയാക്കും

National
  •  2 days ago