HOME
DETAILS

2024 ല്‍ മാത്രം 271 റോഡപകടങ്ങള്‍; കൂടുതല്‍ അപകടങ്ങളും സംഭവിച്ചത് ഈ ഒരു കാരണത്താല്‍; കൂടുതലറിയാം

  
Abishek
March 26 2025 | 11:03 AM

UAE Ministry of Interior Reveals Red Signal Violation as Top Cause of Road Accidents in 2024


അബൂദബി: 2024-ല്‍ യുഎഇയിലുണ്ടായ റോഡപകടങ്ങളുടെ പ്രധാന കാരണം ചുവപ്പ് സിഗ്നലിന്റെ ലംഘനമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ചുവപ്പ് സിഗ്‌നല്‍ ലംഘനം മൂലം രാജ്യവ്യാപകമായി 271 അപകടങ്ങളാണ് ഉണ്ടായത്. അബൂദബിയില്‍ 153 ഉം, ദുബൈയില്‍ 111 ഉം, റാസല്‍ ഖൈമയിലും ഉമ്മുല്‍-ഖുവൈനിലും മൂന്ന് അപകടങ്ങളും, ഷാര്‍ജയില്‍ ഒരു അപകടവും റിപ്പോര്‍ട്ട് ചെയ്തു.

റെഡ് സിഗ്നല്‍ മറികടന്നാലുള്ള പിഴ

യുഎഇ ട്രാഫിക് നിയമ പ്രകാരം, ചുവപ്പ് സിഗ്‌നല്‍ മറികടക്കുന്നതിന്് 1,000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലും ശിക്ഷയായി ലഭിക്കും. ഫെഡറല്‍ ട്രാഫിക് നിയമത്തിന് പുറമേ ഓരോ എമിറേറ്റിനും അതിന്റേതായ ട്രാഫിക് നിയന്ത്രണങ്ങളുണ്ട്, ഇത് വാഹനമോടിക്കുന്നവര്‍ക്ക് കനത്ത് പിഴ ലഭിക്കുന്നതിലേക്ക് നയിച്ചേക്കാം. കണ്ടുകെട്ടലില്‍ നിന്ന് ഒഴിവാക്കുന്നതിനായി 2023 ലെ ഫെഡറല്‍ ഡിക്രി നിയമം 30 അനുസരിച്ച്, 50,000 ദിര്‍ഹം പിഴ അടക്കേണ്ടതുണ്ട്.

ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കല്‍

ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചത് 67 അപകടങ്ങള്‍ക്ക് കാരണമായി. ഇത്തരത്തില്‍ അബൂദബിയില്‍ 55 കേസുകളും ഷാര്‍ജയില്‍ ഏഴ് കേസുകളും ഉം അല്‍-ഖുവൈനില്‍ മൂന്ന് കേസുകളും ഫുജൈറയില്‍ രണ്ട് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

മെക്കാനിക്കല്‍ തകരാറുകളാലും ടയര്‍ പൊട്ടിത്തെറിച്ചും ഉണ്ടാകുന്ന അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി കണ്ടെത്തി. ടയര്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് അബൂദബിയില്‍ 26 അപകടങ്ങളും ദുബൈയില്‍ എട്ട് അപകടങ്ങളും റാസല്‍ഖൈമയില്‍ മൂന്ന് അപകടങ്ങളും ഉണ്ടായി. റോങ്ങ് ഡയക്ഷനില്‍ വാഹനമോടിച്ചതിനെ തുടര്‍ന്ന് അബൂദബിയില്‍ 16 അപകടങ്ങളും ഫുജൈറയില്‍ രണ്ട് അപകടങ്ങളും ഉണ്ടായി.

മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഗതാഗത അപകടങ്ങള്‍ക്ക് 66 വ്യത്യസ്ത കാരണങ്ങളാണ് പറയുന്നത് അവയില്‍ പ്രധാനപ്പെട്ടവ

1) അശ്രദ്ധയും ശ്രദ്ധക്കുറവും

2) പെട്ടെന്നുള്ള ഡൈവേര്‍ഷനുകള്‍

3) റെഡ് സിഗ്‌നലുകളുടെ ലംഘനം

4) വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ തെറ്റുന്നത്

5) റോഡിന്റെ അവസ്ഥ കണക്കിലെടുക്കാതെയുള്ള അമിതവേഗത

6) ട്രാഫിക് സിഗ്‌നലുകളുടെ ലംഘനം

According to the UAE Ministry of Interior, violating red traffic signals was the leading cause of road accidents in 2024, with 271 accidents reported nationwide, including 153 in Abu Dhabi and 111 in Dubai.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിവർപൂൾ താരം ഡിയാ​ഗോ ജോട്ട വാഹനാപകടത്തിൽ മരിച്ചു

Football
  •  2 days ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച, സ്ത്രീയ്ക്കായുള്ള തെരച്ചില്‍ ആരംഭിച്ചത് മകളുടെ പരാതി ലഭിച്ചതിന് ശേഷം

Kerala
  •  2 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: കെട്ടിടത്തിൽ നിന്ന് പുറത്തെടുത്ത സ്ത്രീ മരിച്ചു, പുറത്തെടുത്തത് മണിക്കൂറുകൾ വൈകി, രക്ഷാപ്രവർത്തനത്തിൽ അനാസ്ഥ

Kerala
  •  2 days ago
No Image

സൈനികരുടെ ഒളിത്താവളത്തിന് നേരെ ഫലസ്തീന്‍ പോരാളികളുടെ ഞെട്ടിക്കുന്ന ആക്രമണം; മരണം, പരുക്ക്, ഒടുവില്‍ പ്രദേശത്ത് നിന്ന് സേനയെ പിന്‍വലിച്ച് ഇസ്‌റാഈല്‍

International
  •  2 days ago
No Image

കനിവിന്റെ കരങ്ങളുമായി ദുബൈ ഭരണാധികാരി; സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഏഴ് മില്യൺ ദിർഹം നൽകും

uae
  •  2 days ago
No Image

തബൂക്കില്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞ സ്ഥലത്ത്‌ വെടിവെപ്പ്; യുവാവ് പൊലിസ് കസ്റ്റഡിയില്‍

Saudi-arabia
  •  2 days ago
No Image

ബാലിയിൽ ബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു, 38 പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

International
  •  2 days ago
No Image

ഗള്‍ഫ് യാത്രയ്ക്കുള്ള നടപടികള്‍ ലഘൂകരിക്കും; ജിസിസി ഏകീകൃത വിസ ഉടന്‍ പ്രാബല്യത്തില്‍

uae
  •  2 days ago
No Image

സഹതടവുകാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  2 days ago
No Image

കോട്ടയം മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്നുവീണു; കെട്ടിട അവശിഷ്ടങ്ങളിൽ നിന്ന് ഒരാളെ കണ്ടെത്തി, നാലുപേർക്ക് പരുക്ക്

Kerala
  •  2 days ago