സംസ്ഥാനത്ത് വീണ്ടും അരുംകൊല; കരുനാഗപ്പള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു, ഓച്ചിറയില്‍ യുവാവിനെ വെട്ടി പരുക്കേല്‍പിച്ചു
കൊല്ലം: സംസ്ഥാനത്ത് ചോരക്കളി അടങ്ങുന്നില്ല. ഇന്ന് വീണ്ടും അരുംകൊല കൂടി റിപ്പോര്‍ട്ട് ചെയ്തു. കരുനാഗപള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കരുനാഗപ്പള്ളി താച്ചയില്‍മുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ രണ്ടേകാലോടെയായിരുന്നു സംഭവം. വധശ്രമക്കേസില്‍ പ്രതിയാണ് സന്തോഷ്. കാറിലെത്തിയ സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം.
ആക്രമണത്തിന്റെ സമയത്ത് അമ്മയും സന്തോഷും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. സന്തോഷിന്റെ കാല്‍ പൂര്‍ണ്ണമായും വെട്ടിമാറ്റിയ നിലയിലായിരുന്നു. പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. രക്തംവാര്‍ന്ന് കിടന്നാണ് മരണം സംഭവിച്ചതെന്ന് സംശയിക്കുന്നതായി പൊലിസ് പറഞ്ഞു.
2014-ല്‍ പങ്കജ് എന്നയാളെ ആക്രമിച്ച കേസിലാണ് സന്തോഷ് പ്രതിയായിട്ടുള്ളത്. ഈ ആക്രമണവുമായി കൊലപാതകത്തിന് ബന്ധമുണ്ടോ എന്ന് അന്വേഷിക്കും. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.
ഓച്ചിറ വവ്വാക്കാവില്‍ കാറിലെത്തിയ സംഘം യുവാവിനെ വെട്ടി പരുക്കേല്‍പിച്ചു. അനീര്‍ എന്ന യുവാവാണ് ആക്രമണത്തിനിരയായത്. പരുക്കേറ്റ അനീറിനെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സന്തോഷിനെ കൊലപ്പെടുത്തിയ സംഘം തന്നെയാണോ ഇതിന് പിന്നിലും എന്നാണ് പൊലിസ് സംശയിക്കുന്നത്.
കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ നടന്നത് സംസ്ഥാനത്ത് 3070 കൊലപാതകങ്ങള്‍ നടന്നതായി കണക്കുകള്‍ പറത്ത് വന്നു. സാമ്പത്തിക നേട്ടത്തിനായുള്ള കൊലപാതകങ്ങള്‍ ഗുണ്ടസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍, വാക്തര്‍ക്കങ്ങള്‍, രാഷ്ട്രീയം, അന്ധവിശ്വാസം, കുടുംബകലഹം, പ്രണയപ്പക തുടങ്ങിയ കൊലപാതകങ്ങളെല്ലാം ഉള്‍പെടുന്നതാണ് കണക്ക്.
പുറത്തു വന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം റൂറല്‍ (287), പാലക്കാട് (233), എറണാകുളം റൂറല്‍ പൊലീസ് (219) ജില്ലകളിലാണ് ഈ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."