ചീര്‍പ്പുംകുണ്ട് തടാകം ടൂറിസ്റ്റ് കേന്ദ്രമാക്കണമെന്ന്
തിരൂര്‍: തിരുന്നാവായ റെയില്‍വേ മേല്‍പ്പാലത്തിന്റെ ടോള്‍ ബൂത്തിനടുത്തുള്ള ചീര്‍പ്പും കുണ്ട് തടാകവും പരിസരവും വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കണമെന്നാവശ്യം ശക്തമാകുന്നു.
മുന്‍കാലങ്ങളില്‍ പഞ്ചായത്തില്‍ എറ്റവുമധികം മത്സ്യസമ്പത്തു ലഭിച്ചിരുന്ന ഈ തടാകം നാട്ടുകാര്‍ കുളിക്കാനും വസ്ത്രമലക്കാനും ഉപയോഗിച്ചിരുന്നു. മഴയുടെ കുറവു കാരണം അടുത്ത കാലത്തായി വേനലില്‍ തടാകത്തില്‍ കുറഞ്ഞ വെള്ളം മാത്രമേ ഉണ്ടാവാറുള്ളു. ഈ സാഹചര്യത്തില്‍ തടാകം ആഴം കൂട്ടി പാര്‍ശ്വഭിത്തികള്‍ കെട്ടി സംരക്ഷിക്കുകയും ഓരങ്ങളില്‍ പൂന്തോട്ടവും ഇരിപ്പിടങ്ങളും മേല്‍ക്കൂരകളും സ്ഥാപിച്ചു തണല്‍മരങ്ങള്‍ വെച്ചുപിടിപ്പിച്ചു വിനോദ- വിശ്രമ കേന്ദ്രമാക്കണമെന്നാണ് ആവശ്യം. വൈകുന്നേരങ്ങളില്‍ പ്രദേശവാസികള്‍ക്ക് ഒന്നിച്ചിരിക്കാനും കൂട്ടായ്മകള്‍ സംഘടിപ്പിക്കാനും ഉതകുംവിധം പ്രദേശത്തെ സാധ്യതകളെ ഉപയോഗപ്പെടുത്തണമെന്നു നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നു.
ആതവനാട്, കുറ്റിപ്പുറം, തിരുന്നാവായ, തലക്കാട് പഞ്ചായത്തുകളിലൂടെ ഒഴുകി തിരൂര്‍ പുഴയില്‍ ചേരുന്ന വാലില്ലപ്പുഴ സംഗമിക്കുന്ന ചീര്‍പ്പുംകുണ്ട് തടാകത്തിന് അരഎക്കറോളം വിസ്തൃതിയുണ്ട്.
തടാകത്തില്‍ കളിവള്ളവും കരയില്‍ ചില്‍ഡ്രല്‍സ് പാര്‍ക്കും അടക്കമുള്ള പദ്ധതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് എടക്കുളം വ്യാപാരി വ്യവസായി എകോപന സമിതി അധികൃതര്‍ക്ക് നല്‍കിയിരുന്നെങ്കിലും ഇതുവരെ നടപടികളൊന്നുമായില്ല. നിര്‍ദിഷ്ട പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് വരുന്നതും ഈ തടാകക്കരയിലാണ്. ബ്രിട്ടിഷുകാരുടെ കാലത്തു പണിത പഴയ ചീര്‍പ്പുംകുണ്ട് പാലത്തിന്റെ അവശിഷ്ടം ഇപ്പോഴും തടാകത്തിനു മുകളിലുണ്ട്. ടൂറിസ്റ്റ് കേന്ദ്രമാക്കുന്ന കാര്യത്തില്‍ പഞ്ചായത്തധികൃതരും ഡി.ടി.പി.സിയും ചേര്‍ന്നു മുന്‍ കൈയെടുക്കുമെന്ന പ്രതീക്ഷയിലാണു നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."