ഗ്രാമീണ ന്യായാലയം ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും
എടപ്പാള്‍: കെട്ടിക്കിടക്കുന്ന കേസുകള്‍ക്കു പരിഹാരം കാണുകയെന്ന ലക്ഷ്യവുമായി എടപ്പാളില്‍ തുടങ്ങുന്ന ഗ്രാമീണ ന്യായാലയം ഒക്ടോബര്‍ ഒന്നിന് ഉദ്ഘാടനം ചെയ്യും.
ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ഒക്ടോബര്‍ ഒന്നിന് ഉദ്ഘാടനം ചെയ്യാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള കത്ത് ജില്ലാ മജിസ്ട്രേറ്റ് അനിത ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൈമാറി.
പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനു ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം നേരത്തേ സ്ഥലം സന്ദര്‍ശിച്ചിരുന്നു. എടപ്പാള്‍ പട്ടാമ്പി റോഡില്‍ സ്ഥിതി ചെയ്യുന്ന പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തോടു ചേര്‍ന്നു സ്ഥിതിചെയ്യുന്ന പട്ടികജാതി ഓഫിസിനു മുകളിലായാണ് താല്‍ക്കാലികമായി ന്യായാലയം പ്രവര്‍ത്തിക്കുക.
പൊന്നാനി, തിരൂര്‍ കോടതികളില്‍ കേസുകളുടെ ആധിക്യംമൂലം കേസുകള്‍ വര്‍ഷങ്ങളോളം നീളുന്നതിനു പരിഹാരമായാണ് ന്യായാലയം ആരംഭിക്കുന്നത്. രണ്ടു വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്നതും അന്‍പതിനായിരം രൂപയില്‍ താഴെയുള്ള സാമ്പത്തിക ഇടപാട് കേസുകളും ചെക്ക് കേസ്, ഗാര്‍ഹിക പീഡന നിയമപ്രകാരമുള്ള കേസുകള്‍ എന്നിവയാണ് ഇവിടെ പരിഗണിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."