
പെരുന്നാള്‍ തിരക്ക് കുറയ്ക്കാന്‍ ഏഴായിരത്തിലധികം ഇന്റര്‍സിറ്റി ബസ് ട്രിപ്പുകള്‍; ആദ്യ മൂന്നു ദിവസങ്ങളില്‍ സൗജന്യ പാര്‍ക്കിംഗും പ്രഖ്യാപിച്ച് ഷാര്‍ജ

ഷാര്‍ജ: ഈദുല്‍ ഫിത്വര്‍ അവധിക്കാലത്ത് ഗതാഗതം നിയന്ത്രിക്കുന്നതിനും ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും പൊതു സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമായി നിര്‍ണായക തീരുമാനങ്ങള്‍ കൈകൊണ്ട് ഷാര്‍ജ മുനിസിപ്പാലിറ്റി.
ഇന്റര്‍സിറ്റി ബസ് യാത്രകള്‍
ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (എസ്ആര്‍ടിഎ) ഈദ് അവധിക്കാലത്ത് 7,000ത്തിലധികം ഇന്റര്‍സിറ്റി ബസ് ട്രിപ്പുകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചു. ഇത് തിരക്കേറിയ ഈ അവധിക്കാലത്ത് ബസുകള്‍ക്കിടയിലുള്ള വെയ്റ്റിംഗ് സമയം വെറും അഞ്ച് മിനിറ്റായി കുറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സാധാരണ ദിവസങ്ങളില്‍ ഇത് 45 മിനിറ്റായിരുന്നു. തിരക്ക് കുറയ്ക്കുന്നതിനും എമിറേറ്റുകള്‍ക്കിടയില്‍ യാത്ര ചെയ്യുന്നവരുടെ സുഖസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമാണ് ഇത്രയുമധികം ട്രിപ്പുകള്‍ നടത്തുന്നത്.
കൂടാതെ 12 പബ്ലിക് ബസ് റൂട്ടുകള്‍ 546 സ്റ്റോപ്പുകളിലായി 104 ബസുകള്‍ ഉപയോഗിച്ച് പ്രതിദിനം 1,144 ട്രിപ്പുകളും നടത്തും. മസ്‌കത്തിലേക്കുള്ള സര്‍വീസ് തുടരും. ഇതുവഴി താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും സുരക്ഷിതമായും സുഗമമായും ഒമാനിലേക്ക് യാത്ര ചെയ്യാനാകും. റോഡ് ഗതാഗതത്തിനു പുറമേ ഷാര്‍ജയ്ക്കും ദുബൈക്കും ഇടയില്‍ പ്രതിദിനം എട്ട് സമുദ്ര യാത്രകളും അതോറിറ്റി നടത്തും.
സൗജന്യ പാര്‍ക്കിംഗ്
അതേസമയം, ഷാര്‍ജ മുനിസിപ്പാലിറ്റി ചെറിയ പെരുന്നാളിന്റെ ആദ്യ മൂന്ന് ദിവസങ്ങളില്‍ സൗജന്യ പൊതു പാര്‍ക്കിംഗ് പ്രഖ്യാപിച്ചു. പൊതു അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ വര്‍ഷം മുഴുവനും സജീവമായി തുടരുന്ന നീല അടയാളങ്ങളുള്ള പെയ്ഡ് സോണുകള്‍ ഒഴികെയുള്ള ഇടങ്ങളിലാണ് സൗജന്യ പാര്‍ക്കിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്. പരിശോധനാ സംഘങ്ങള്‍ നിയമലംഘനങ്ങള്‍ നിരീക്ഷിക്കുകയും പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുകയും ചെയ്യും.
ആരോഗ്യ പാലനം
മൊബിലിറ്റിക്ക് പുറമേ, നഗരം പൊതുജനാരോഗ്യ, സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. അവധിക്കാലത്ത് സാധാരണയായി ഉയര്‍ന്ന ഡിമാന്‍ഡുള്ള ബാര്‍ബര്‍ഷോപ്പുകള്‍, ബ്യൂട്ടി സലൂണുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഷാര്‍ജ മുനിസിപ്പാലിറ്റി 134 ഇന്‍സ്‌പെക്ടര്‍മാരെ വിന്യസിച്ചിട്ടുണ്ട്. ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ 24 മണിക്കൂറും പരിശോധനകള്‍ നടത്തും.
ബീച്ച് സുരക്ഷ വര്‍ധിപ്പിക്കും
പബ്ലിക് ഇന്‍സ്‌പെക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള 186 അധിക ഇന്‍സ്‌പെക്ടര്‍മാര്‍ നിഷേധാത്മക പെരുമാറ്റങ്ങള്‍ തടയുക, ലൈഫ് ഗാര്‍ഡുകളുടെ സാന്നിധ്യം വര്‍ധിപ്പിച്ച് ബീച്ചിലെ സുരക്ഷ വര്‍ധിപ്പിക്കുക, കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഹരിത ഇടങ്ങള്‍ നിരീക്ഷിക്കുക എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
Sharjah announces more than 7,000 intercity bus trips to ease Eid rush; free parking for first three days
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ ആക്രമണം; ഉറി, സാമ്പാ മേഖലകളിൽ ഡ്രോണുകൾ എത്തി
National
• 8 hours ago
യനോപോയ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ആരംഭിച്ചു
Universities
• 9 hours ago
കോഴിക്കോട്; ഇൻസ്റ്റഗ്രാമിൽ യുവതിയുടെ പോരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് അശ്ലീല സന്ദേശങ്ങളും,ചിത്രങ്ങളും അയച്ച കേസ്; മുൻ സുഹൃത്ത് അറസ്റ്റിൽ
Kerala
• 9 hours ago
സംഘർഷ സാധ്യത; ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കി
National
• 9 hours ago
നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 13 പേരുടെ ഫലം നെഗറ്റീവ്
Kerala
• 10 hours ago
യാത്രാവിമാനങ്ങളെ പ്രതിരോധമായി ഉപയോഗിച്ചു; പാകിസ്താനെതിരെ ഗുരുതര ആരോപണവുമായി ഇന്ത്യ, തെളിവുകൾ പുറത്തുവിട്ടു
International
• 10 hours ago
പാകിസ്താൻ ഷെല്ലാക്രമണം; 2 കുട്ടികൾ കൊല്ലപ്പെട്ടു, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി
National
• 10 hours ago
ഐപിഎൽ വീണ്ടും തുടങ്ങുമ്പോൾ ചെന്നൈയുടെ ക്യാപ്റ്റനായി ധോണിയുണ്ടാകില്ല? കാരണമിത്
Cricket
• 10 hours ago
മുംബൈ ടാറ്റ മെമ്മോറിയൽ ആശുപത്രിയിൽ വ്യാജ ബോംബ് ഭീഷണി; പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല
National
• 10 hours ago
അടി വീണത് പാകിസ്ഥാനിലാണെങ്കിലും കൊള്ളുന്നത് ചൈനയുടെ നെഞ്ചിൽ; ചൈന ഭയക്കുന്നു, കോടികളുടെ നിക്ഷേപം പൊടിയുമോ?
International
• 11 hours ago
പത്ത് പൈസയില്ല; ഐ.എം.എഫിൽ ലോണിനായി പരക്കം പാഞ്ഞ് പാകിസ്ഥാൻ, തിരിച്ചടിയാകാൻ ഇന്ത്യ
Economy
• 11 hours ago
ബാക്കിയുള്ള ഐപിഎൽ മത്സരങ്ങൾ ഇനി ഞങ്ങളുടെ രാജ്യത്ത് നടത്താം: നിർദേശവുമായി മുൻ താരം
Cricket
• 11 hours ago
400 ഓളം ഡ്രോണുകൾ തകർത്തു: പാക് ആക്രമണശ്രമം സ്ഥിരീകരിച്ച് ഇന്ത്യ, കനത്ത തിരിച്ചടി നൽകി
National
• 11 hours ago
താമരശ്ശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം പ്രസിദ്ധീകരിച്ചില്ല
Kerala
• 11 hours ago
നിയന്ത്രണരേഖയിലെ പാക് വെടിവെയ്പിൽ ആന്ധ്ര സ്വദേശിയായ ജവാന് വീരമൃത്യു
National
• 13 hours ago
നിപ; ഹൈ റിസ്ക് കാറ്റഗറിയില്‍ ഉള്‍പ്പെട്ട ആറുപേരുടെ ഫലം നെഗറ്റീവ്
Kerala
• 13 hours ago
കേരള പൊലിസ് തലപ്പത്ത് വലിയ മാറ്റങ്ങൾ; എ.ഡി.ജി.പി അജിത്കുമാർ പുതിയ എക്സൈസ് കമ്മീഷണർ
Kerala
• 13 hours ago
എസ്എസ്എല്‍സി ഫലം പ്രസിദ്ധീകരിച്ചു; 99.5 ശതമാനം വിജയം
Kerala
• 14 hours ago
ഓൺലൈൻ മാധ്യമമായ 'ദ വയറി'ന് കേന്ദ്രസർക്കാരിന്റെ വിലക്ക്; ആവിഷ്കാര സ്വാതന്ത്ര്യം ഹനിക്കപ്പെട്ടുവെന്ന് 'ദ വയർ'
National
• 11 hours ago
അദീബ് അഹമ്മദ് വീണ്ടും ഫിക്കി അറബ് കൗൺസിൽ ചെയർമാൻ
uae
• 12 hours ago
ഓൺലൈൻ മാധ്യമമായ മക്തൂബിന്റെ എക്സ് ഹാൻഡിൽ മരവിപ്പിച്ചു; കാരണം വ്യക്തമാക്കിയിട്ടില്ല
Kerala
• 12 hours ago