HOME
DETAILS

സഊദിയിലെ പെട്രോൾ പമ്പുകളിൽ നാലാഴ്ച നീണ്ടു നിൽക്കുന്ന പരിശോധന; പരിശോധനക്കെത്തുക 11 വകുപ്പുകളിൽ നിന്നും സ്ത്രീകളുൾപ്പെടെ 300-ലധികം ഉദ്യോഗസ്ഥർ

  
May 09 2025 | 09:05 AM

Saudi Arabia Launches Month-Long Campaign to Inspect Fuel Pumps for Illegal Activities

റിയാദ്: പെട്രോൾ പമ്പുകളിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഒരു മാസം നീണ്ടുനിൽക്കുന്ന സമഗ്ര ക്യാമ്പെയ്ൻ ആരംഭിച്ച് സഊദി അറേബ്യ. സർവിസ് സെന്ററുകൾക്കും പെട്രോൾ പമ്പുകൾക്കുമായുള്ള സ്ഥിര എക്സിക്യൂട്ടീവ് കമ്മിറ്റി നയിക്കുന്ന ഈ പരിശോധനയിൽ 11 സർക്കാർ വകുപ്പുകളിൽ നിന്നുള്ള 300-ലധികം ഉദ്യോഗസ്ഥർ (വനിതകൾ ഉൾപ്പെടെ) പങ്കെടുക്കും. 

ഈ പരിശോധനയുടെ പ്രധാന ലക്ഷ്യം ഇന്ധന സ്റ്റേഷനുകളും സേവന കേന്ദ്രങ്ങളും സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക എന്നതാണ്. പ്രത്യേക ശ്രദ്ധ നൽകുന്നത് ഇന്ധനത്തിന്റെ ഗുണനിലവാരത്തിനാണ് - ഗ്യാസോലിൻ, ഡീസൽ, എണ്ണ എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തും. കൂടാതെ, സ്റ്റേഷനുകൾക്ക് ആവശ്യമായ എല്ലാ ലൈസൻസുകളും പെർമിറ്റുകളും ഉണ്ടെന്നും ഉറപ്പുവരുത്തും. രാജ്യത്തെ 23 നഗരങ്ങളിലും ഗവർണറേറ്റുകളിലുമായി നടക്കുന്ന ഈ ക്യാമ്പെയ്ൻ നാല് ആഴ്ചക്കാലം നീണ്ടു നിൽക്കും.  

കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ സമാനമായ ഒൻപതാമത്തെ ക്യാമ്പെയ്നിൽ 1,900-ലധികം നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഏറ്റവും കുറഞ്ഞ രീതിയിലുള്ള മാനദണ്ഡങ്ങൾ പോലും പാലിക്കാത്ത എട്ട് സ്റ്റേഷനുകൾ അന്ന് പൂർണ്ണമായും അടച്ചുപൂട്ടിയിരുന്നു. അളവ്, കാലിബ്രേഷൻ സംവിധാനങ്ങളിൽ പിഴവുകൾ കണ്ടെത്തിയ 141 സ്റ്റേഷനുകൾക്ക് ഭാഗിക പ്രവർത്തന നിരോധനം ഏർപ്പെടുത്തി. രാജ്യത്തെ 913-ലധികം വരുന്ന സ്റ്റേഷനുകളിലാണ് ആ ക്യാമ്പെയ്നിന്റെ ഭാ​ഗമായി പരിശോധന നടത്തിയത്.

Saudi Arabia has initiated a comprehensive month-long campaign to inspect fuel pumps and service centers for illegal activities. Led by the Standing Executive Committee for Service Centers and Petrol Pumps, the campaign involves over 300 officials (including women) from 11 government departments. The move aims to ensure compliance with regulations and protect consumer rights.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്താന്റെ പ്രകോപനം തുടരുന്നു; വിമാനങ്ങൾ മറയാക്കി ഡ്രോൺ ആക്രമണം; പഞ്ചാബിൽ തീപിടിത്തം, പ്രധാനമന്ത്രിയുടെ വസതിയിൽ അടിയന്തര യോഗം

National
  •  a day ago
No Image

ക്രിക്കറ്റിലും പാകിസ്താന് തിരിച്ചടി, യുഎഇയും കൈവിട്ടു; പിഎസ്എൽ പ്രതിസന്ധിയിൽ

Cricket
  •  a day ago
No Image

ട്രെയിനിലെ അമിതവില ചോദ്യം ചെയ്ത വ്ലോഗറെ പാൻട്രി ജീവനക്കാർ കൂട്ടമായി മർദിച്ചു; വീഡിയോ വൈറൽ, റെയിൽവേ അന്വേഷണം തുടങ്ങി

National
  •  a day ago
No Image

ഐപിഎല്ലിൽ നിന്നും കൊൽക്കത്ത പുറത്താവാൻ കാരണം അവനാണ്‌: ഹർഭജൻ

Cricket
  •  a day ago
No Image

ഇന്ത്യ–പാകിസ്ഥാൻ സംഘർഷം; ചൈനീസ് പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം

International
  •  a day ago
No Image

ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ ആക്രമണം; ഉറി, സാമ്പാ മേഖലകളിൽ ഡ്രോണുകൾ എത്തി

National
  •  a day ago
No Image

യനോപോയ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ആരംഭിച്ചു 

Universities
  •  a day ago
No Image

കോഴിക്കോട്; ഇൻസ്റ്റഗ്രാമിൽ യുവതിയുടെ പോരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് അശ്ലീല സന്ദേശങ്ങളും,ചിത്രങ്ങളും അയച്ച കേസ്; മുൻ സുഹൃത്ത് അറസ്റ്റിൽ

Kerala
  •  2 days ago
No Image

സംഘർഷ സാധ്യത; ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കി

National
  •  2 days ago
No Image

നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 13 പേരുടെ ഫലം നെഗറ്റീവ്

Kerala
  •  2 days ago