HOME
DETAILS

ഐപിഎൽ വീണ്ടും തുടങ്ങുമ്പോൾ ചെന്നൈയുടെ ക്യാപ്റ്റനായി ധോണിയുണ്ടാകില്ല? കാരണമിത്

  
May 09 2025 | 13:05 PM

Will MS Dhoni back CSK Captain back the ipl season

ചെന്നൈ: ഇന്ത്യയും പാകിസ്താനും തമ്മിൽ നിലനിൽക്കുന്ന സംഘർഷത്തിന്റെ ഭാഗമായി ഐപിഎൽ മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് ബി.സി.സി.ഐ നിർത്തിവെച്ചിരിക്കുകയാണ്. ഒരാഴ്‌ചയോളം ഐപിഎൽ നിർത്തിവെക്കുമെന്നാണ് ബിസിസിഐ അറിയിച്ചത്. ഇതിന് ശേഷം പുതിയ അപ്ഡേറ്റ് പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐപിഎൽ വീണ്ടും പുനരാരംഭിക്കുമ്പോൾ ചെന്നൈയെ നയിക്കാൻ ധോണി ഉണ്ടാകുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ഐപിഎൽ വീണ്ടും തുടങ്ങുമ്പോൾ ചെന്നൈയുടെ ക്യാപ്റ്റനായി ഋതുരാജ് ഗെയ്ക്വാദ് തിരിച്ചെത്തുമാണെന്നാണ് പ്രതീക്ഷിക്കുന്നത്. കൈമുട്ടിനേറ്റ പരുക്ക് മൂലം താരം ഐപിഎല്ലിൽ നിന്നും പുറത്തായിരുന്നു. ഏകദേശം നാല് മുതൽ ആറ് ആഴ്ച വരെ ഗെയ്ക്വാദ് പുറത്തിരിക്കുമെന്നാണ് വാർത്തകൾ നിലനിന്നിരുന്നത്. ജൂണിൽ തുടങ്ങുന്ന ഇംഗ്ലണ്ട് പര്യടനത്തിന് ശേഷമാണ് ഐപിഎൽ  തുടങ്ങുന്നതെങ്കിൽ ചെന്നൈയുടെ ക്യാപ്റ്റനായി ഗെയ്ക്വാദ് തിരിച്ചെത്തുമെന്ന് ഉറപ്പാണ്. 

ഗെയ്ക്വാദിന്റെ പകരക്കാരനായി യുവതാരം ആയുഷ് മാത്രെയെയാണ് ചെന്നൈ ടീമിൽ എത്തിച്ചത്. താരം മികച്ച പ്രകടനമായിരുന്നു ചെന്നൈക്കായി നടത്തിയത്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ 48 പന്തിൽ 94 റൺസ് നേടിയായിരുന്നു ആയുഷ് മാത്രെ തിളങ്ങിയത്. ഒമ്പത് ഫോറുകളും അഞ്ചു സിക്സുകളുമാണ് താരം നേടിയത്. 

ഈ സീസണിൽ ചെന്നൈ നിരാശാജനകമായ പ്രകടനങ്ങളാണ് പുറത്തെടുത്തത്. ടൂർണമെന്റിൽ നിന്നും ചെന്നൈ നേരത്തെ പുറത്തായിരുന്നു. പഞ്ചാബ് കിങ്സിനോടേറ്റ പരാജയത്തിന് പിന്നാലെയാണ് ചെന്നൈ ഐപിഎല്ലിൽ നിന്നും പുറത്തായത്. 12 മത്സരങ്ങളിൽ നിന്നും മൂന്ന് ജയവും ഒമ്പത് തോൽവിയും അടക്കം ആറ് പോയിന്റുമായി അവസാന സ്ഥാനത്താണ് ചെന്നൈ. 

അവസാന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് ചെന്നൈ പരാജയപ്പെടുത്തിയത്. രണ്ട് വിക്കറ്റിന്റെ വിജയമാണ് ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെന്നൈ രണ്ട് പന്തുകളും രണ്ട് വിക്കറ്റുകളും ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. 

Will MS Dhoni back CSK Captain back the ipl season



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്താന്റെ പ്രകോപനം തുടരുന്നു; വിമാനങ്ങൾ മറയാക്കി ഡ്രോൺ ആക്രമണം; പഞ്ചാബിൽ തീപിടിത്തം, പ്രധാനമന്ത്രിയുടെ വസതിയിൽ അടിയന്തര യോഗം

National
  •  6 hours ago
No Image

ക്രിക്കറ്റിലും പാകിസ്താന് തിരിച്ചടി, യുഎഇയും കൈവിട്ടു; പിഎസ്എൽ പ്രതിസന്ധിയിൽ

Cricket
  •  7 hours ago
No Image

ട്രെയിനിലെ അമിതവില ചോദ്യം ചെയ്ത വ്ലോഗറെ പാൻട്രി ജീവനക്കാർ കൂട്ടമായി മർദിച്ചു; വീഡിയോ വൈറൽ, റെയിൽവേ അന്വേഷണം തുടങ്ങി

National
  •  7 hours ago
No Image

ഐപിഎല്ലിൽ നിന്നും കൊൽക്കത്ത പുറത്താവാൻ കാരണം അവനാണ്‌: ഹർഭജൻ

Cricket
  •  8 hours ago
No Image

ഇന്ത്യ–പാകിസ്ഥാൻ സംഘർഷം; ചൈനീസ് പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം

International
  •  8 hours ago
No Image

ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ ആക്രമണം; ഉറി, സാമ്പാ മേഖലകളിൽ ഡ്രോണുകൾ എത്തി

National
  •  8 hours ago
No Image

യനോപോയ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ആരംഭിച്ചു 

Universities
  •  9 hours ago
No Image

കോഴിക്കോട്; ഇൻസ്റ്റഗ്രാമിൽ യുവതിയുടെ പോരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് അശ്ലീല സന്ദേശങ്ങളും,ചിത്രങ്ങളും അയച്ച കേസ്; മുൻ സുഹൃത്ത് അറസ്റ്റിൽ

Kerala
  •  9 hours ago
No Image

സംഘർഷ സാധ്യത; ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കി

National
  •  9 hours ago
No Image

നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 13 പേരുടെ ഫലം നെഗറ്റീവ്

Kerala
  •  10 hours ago