HOME
DETAILS

മുംബൈ ടാറ്റ മെമ്മോറിയൽ ആശുപത്രിയിൽ വ്യാജ ബോംബ് ഭീഷണി; പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല

  
May 09 2025 | 13:05 PM

Fake Bomb Threat at Mumbais Tata Memorial Hospital Security Sweep Reveals No Danger

മുംബൈ: ഇന്ത്യയും പാക്കിസ്ഥാനുമിടയിലുണ്ടായ സംഘര്‍ഷങ്ങളെ തുടർന്ന് മുംബൈയിലെ പ്രമുഖമായ ടാറ്റ മെമ്മോറിയൽ ആശുപത്രിയെ ലക്ഷ്യമാക്കി വ്യാജ ബോംബ് ഭീഷണി. ആശുപത്രി അധികൃതര്‍ക്ക് ഇമെയില്‍ മുഖേനയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് മുംബൈ പോലീസ് സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ സേനകൾ അടിയന്തിര പരിശോധനകൾ നടത്തിയെങ്കിലും ആശുപത്രി പരിസരത്ത് സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. സംഭവം അതീവ ഗൗരവമായി കണക്കിലെടുത്താണ് പരിശോധനകള്‍ നടന്നത്.

ഇതിന് മുമ്പ്, അഹമ്മദാബാദിലെ നരേന്ദ്ര മോദി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിനും സമാനമായ രീതിയിൽ വ്യാജ ഭീഷണിയുണ്ടായിരുന്നു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍റെ ഔദ്യോഗിക ഇമെയിലിലേക്കാണ് 'നിങ്ങളുടെ സ്റ്റേഡിയം ഞങ്ങൾ തകർക്കും' എന്ന ഉള്ളടക്കത്തിലുള്ള ഭീഷണി സന്ദേശം എത്തിയത്. ഇതോടെ സുരക്ഷാ ഏജൻസികൾ സ്ഥലത്തെ സുരക്ഷ ശക്തമാക്കി, അന്വേഷണം ആരംഭിച്ചു.

വ്യാജ ഭീഷണികൾ അക്രമവാദ പ്രവർത്തനങ്ങൾക്കെതിരെയുള്ള ഇന്ത്യയുടെ 'ഓപ്പറേഷൻ സിന്ദൂർ' എന്ന സൈനിക നടപടിക്കു പിന്നാലെയായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര പരിശീലന കേന്ദ്രങ്ങൾ തകർത്ത ഓപ്പറേഷനാണ് ഇതിന് അടിസ്ഥാനം.

അതേസമയം, മുംബൈയിലേക്കുള്ള ചണ്ഡീഗഡ്-മുംബൈ ഇന്‍ഡിഗോ വിമാനത്തിലും ബോംബ് ഭീഷണി ഉണ്ടായിരുന്നു. ഒരു അജ്ഞാതന്‍ വിമാനത്താവളത്തിലേക്ക് വിളിച്ച് ബോംബ് വെച്ചിട്ടുണ്ടെന്ന് അറിയിച്ചു. ഇത് അറിഞ്ഞതോടെ വിമാനം ഐസൊലേഷന്‍ ബേയിലേക്കു മാറ്റി, യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും ചെയ്തു. ആശങ്കയ്ക്ക് കാരണമാകുന്ന ഒന്നും കണ്ടെത്താനായില്ല.

ഇത്തരത്തിലുള്ള വ്യാജ ഭീഷണികൾ രാജ്യത്ത് തുടർച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി സുരക്ഷാ സേനകള്‍ വ്യക്തമാക്കി. ഭീഷണികൾക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്നും അന്വേഷണങ്ങള്‍ ശക്തിപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു.

A fake bomb threat sent via email triggered a security check at Mumbai's Tata Memorial Hospital. Authorities confirmed nothing suspicious was found during the inspection.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരന്റെ കാർ ഇടിച്ച് ബാങ്ക് ജീവനക്കാരിക്ക് പരിക്ക്

Kerala
  •  2 days ago
No Image

'കള്ളനെ പിടിക്കുകയാണെങ്കില്‍ സഊദി പൊലിസിനെ പോലെ പിടിക്കണം'; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോക്ക് പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്?

Saudi-arabia
  •  2 days ago
No Image

കോഴിക്കോട്; സ്വകാര്യ ബസ് ജീവനക്കാരന്റെ ക്രൂര മർദനത്തിന് ഇരയായി ഒൻപതാം ക്ലാസ് വിദ്യാർത്ഥി

Kerala
  •  2 days ago
No Image

ഇസ്റാഈൽ നടത്തിയ ഇറാൻ ആക്രമണത്തിനെതിരെ തുർക്കിയും അറബ് രാജ്യങ്ങളും രൂക്ഷ വിമർശനത്തോടെ രംഗത്ത്

International
  •  2 days ago
No Image

റോഡ് അറ്റകുറ്റപ്പണികൾ; അൽ ഇത്തിഹാദ് സ്ട്രീറ്റിൽ താൽക്കാലികമായി റോഡ് അടച്ചിടുന്നു

uae
  •  2 days ago
No Image

ഇസ്റഈൽ- ഇറാൻ ആക്രമണങ്ങൾ മൂലം ആഗോള എണ്ണവില കുതിച്ച് കയറുമോ ? 

International
  •  2 days ago
No Image

'പൊള്ളിത്തീര്‍ന്നില്ല'; കുവൈത്തില്‍ താപനില ഉയരും, ചൂട് 52 ഡിഗ്രിയിലേക്ക് 

Kuwait
  •  2 days ago
No Image

ഇസ്റാഈല്‍-ഇറാന്‍ സംഘര്‍ഷം കടുത്തതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലേക്ക്

International
  •  2 days ago
No Image

കൊടുവള്ളിയിൽ യുവാവിനെ തട്ടികൊണ്ടുപോയ കേസ്; സംഭവത്തിൽ മൂന്ന് പേർ കൂടി പിടിയിൽ

Kerala
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്സ് കണ്ടെത്തിയത് ഹോസ്റ്റലിന്റെ മേൽക്കൂരയിൽ നിന്ന്

National
  •  2 days ago