HOME
DETAILS

താമരശ്ശേരി ഷഹബാസ് വധക്കേസ്;  കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം പ്രസിദ്ധീകരിച്ചില്ല

  
Web Desk
May 09 2025 | 12:05 PM

Thamarassery Shahabas case SSLC results of accused students not published

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം പ്രസിദ്ധീകരിച്ചില്ല. കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെ ഫലമാണ് തടഞ്ഞുവെച്ചത്. വിദ്യാർഥികൾ പരീക്ഷയെഴുതിയത് വലിയ വിവാദമായി നിലനിന്നിരുന്നു. പരീക്ഷ എഴുതാൻ പറ്റിയ സമയങ്ങളിൽ കടുത്ത പ്രതിഷേധമായിരുന്നു ഉണ്ടായിരുന്നത്. ഇവരുടെ പരീക്ഷാഫലം എന്തുകൊണ്ടാണ് പ്രസിദ്ധീകരിക്കാത്തതെന്ന് തങ്ങൾക്ക് അറിയില്ലെന്നാണ് താമരശ്ശേരി ജി.വി എച്ച്. എസ്.എസ് അധികൃതർ വ്യക്തമാക്കിയത്. 

ജുവൈനൽ ഫോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തിൽ വെച്ചായിരുന്നു വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിരുന്നത്. കുറ്റാരോപിതരായ വിദ്യാർഥികളെ പരീക്ഷയെഴുതിക്കാൻ സാധിക്കില്ലെന്ന് ആരോപിച്ച് വലിയ പ്രതിഷേധങ്ങൾ നിലനിന്നിരുന്നു. ഇതിനു പിന്നെയാണ് ഇവരുടെ പരീക്ഷാ കേന്ദ്രങ്ങൾ മാറ്റിയിരുന്നത്. 

അതേസമയം സംസ്ഥാനത്തിൽ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചപ്പോൾ 99.5 ശതമാനം വിജയമാണ് രേഖപ്പെടുത്തിയത്. 42,4583 കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടി. ഇതിൽ 61449 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. ഏറ്റവും കൂടുതൽ വിജയശതമാനമുള്ള ജില്ല കണ്ണൂരാണ്. 99.84 ശതമാനമാണ് കണ്ണൂരിലെ വിജയം. വിജയശതമാനം കുറവുള്ള ജില്ല തിരുവനന്തപുരം. ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് ലഭിച്ച ജില്ല ഇത്തവണയും മലപ്പുറമാണ്. 4115 കുട്ടികളാണ് ഫുൾ എ പ്ലസ് നേടിയത്. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 

Thamarassery Shahabas case SSLC results of accused students not published



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്താന്റെ പ്രകോപനം തുടരുന്നു; വിമാനങ്ങൾ മറയാക്കി ഡ്രോൺ ആക്രമണം; പഞ്ചാബിൽ തീപിടിത്തം, പ്രധാനമന്ത്രിയുടെ വസതിയിൽ അടിയന്തര യോഗം

National
  •  5 hours ago
No Image

ക്രിക്കറ്റിലും പാകിസ്താന് തിരിച്ചടി, യുഎഇയും കൈവിട്ടു; പിഎസ്എൽ പ്രതിസന്ധിയിൽ

Cricket
  •  6 hours ago
No Image

ട്രെയിനിലെ അമിതവില ചോദ്യം ചെയ്ത വ്ലോഗറെ പാൻട്രി ജീവനക്കാർ കൂട്ടമായി മർദിച്ചു; വീഡിയോ വൈറൽ, റെയിൽവേ അന്വേഷണം തുടങ്ങി

National
  •  7 hours ago
No Image

ഐപിഎല്ലിൽ നിന്നും കൊൽക്കത്ത പുറത്താവാൻ കാരണം അവനാണ്‌: ഹർഭജൻ

Cricket
  •  7 hours ago
No Image

ഇന്ത്യ–പാകിസ്ഥാൻ സംഘർഷം; ചൈനീസ് പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം

International
  •  7 hours ago
No Image

ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ ആക്രമണം; ഉറി, സാമ്പാ മേഖലകളിൽ ഡ്രോണുകൾ എത്തി

National
  •  8 hours ago
No Image

യനോപോയ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ആരംഭിച്ചു 

Universities
  •  8 hours ago
No Image

കോഴിക്കോട്; ഇൻസ്റ്റഗ്രാമിൽ യുവതിയുടെ പോരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് അശ്ലീല സന്ദേശങ്ങളും,ചിത്രങ്ങളും അയച്ച കേസ്; മുൻ സുഹൃത്ത് അറസ്റ്റിൽ

Kerala
  •  8 hours ago
No Image

സംഘർഷ സാധ്യത; ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കി

National
  •  8 hours ago
No Image

നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 13 പേരുടെ ഫലം നെഗറ്റീവ്

Kerala
  •  9 hours ago