HOME
DETAILS

അദീബ് അഹമ്മദ് വീണ്ടും ഫിക്കി അറബ് കൗൺസിൽ ചെയർമാൻ

  
May 09 2025 | 12:05 PM

Adeeb Ahmed re-elected as FICCI Arab Council Chairman

കൊച്ചി;  ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) യുടെ അറബ് കൗൺസിൽ ചെയർമാനായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിനെ വീണ്ടും തിരഞ്ഞെടുത്തു. 2025- 26 കാലയളവിലേക്കാണ് വീണ്ടും നിയമനം നൽകിയത്. ഫിക്കിയുടെ അറബ് കൗൺസിൽ ചെയർമാനായി 2023 ൽ നിയമിതനായ അദീബ് അഹമ്മദ്  തന്റെ പ്രവർത്തന കാലയളവിൽ ഇന്ത്യയും മിഡിൽ ഈസ്റ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, സാമ്പത്തിക ബന്ധങ്ങൾ ശക്തമാകുന്നതിന് വേണ്ടി പ്രധാന പങ്ക് വഹിച്ചിരുന്നു. 

ഫിക്കി അറബ് കൗൺസിൽ ചെയർമാൻ എന്ന നിലിയിൽ  അദീബ് അഹമ്മദ് ഫിക്കിയുടെ  ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലും  തുടരും.  അതോടെ ഫിക്കിയുടെ  ദേശീയ, അന്തർദേശീയ തലങ്ങളിലുളള സംഘടനയുടെ വിശാലമായ നയരൂപീകരണത്തിനും  അദ്ദേഹത്തിന് പങ്കാളിത്തം വഹിക്കാനാകും.

ഇന്ത്യ-മിഡിൽ ഈസ്റ്റ് ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്  ഫിക്കി അറബ് കൗൺസിൽ നിർണായക പങ്കാണ് വഹിക്കുന്നത്. അദ്ദേഹത്തിന്റെ കാലയളവിൽ ദുബൈ എക്സ്പോ സിറ്റിയുമായി ധാരണാ പത്രത്തിൽ ഒപ്പുവെച്ചത് മികച്ച നേട്ടയമായിരുന്നു. അത് വഴി ഏഷ്യ- പസഫിക് സിറ്റീസ് സമ്മിറ്റ് (APCS) 2025 ഉൾപ്പെടെയുള്ള പ്രധാന പരിപാടികളിൽ ദീർഘകാല സഹകരണത്തിന് വഴിയൊരുക്കി.

രാജസ്ഥാൻ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള നിക്ഷേപ കേന്ദ്രീകൃത പ്രതിനിധി സംഘങ്ങളെ യുഎഇ ആസ്ഥാനമായുള്ള പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുമായി സഹകരിപ്പിക്കാനും  ഫിക്കി അറബ് കൗൺസിൽ വഹിച്ച പങ്ക് ശ്രദ്ധേയമാണ്.  കൂടാതെ ദുബായിൽ ഫിക്കിയുടെ ഓഫീസ് ആരംഭിച്ചതും അദീബ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള നേട്ടമാണ്. 

വരും വർഷങ്ങളിൽ  യുവ സംരംഭകർക്കും,  അവരുടെ  സ്റ്റാർട്ടപ്പുകൾക്കും കൂടുതൽ അവസരം ഒരുക്കുവാനും, അതോടൊപ്പം   ഇന്ത്യയുലെ ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് ജി.സി.സി വിപണിയിലേക്ക് പ്രവേശനം സാധ്യമാക്കുകയുമാണ്  ലക്ഷ്യമെന്ന് അദീബ് അഹമ്മദ് അറിയിച്ചു. കൂടാതെ മിഡിൽ ഈസ്റ്റിലെ നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികളും ആസൂത്രണം ചെയ്യുമെന്നും അദീബ് അഹമ്മദ്  കൂട്ടിച്ചേർത്തു.

യുഎഇ, ഇന്ത്യ ഉൾപ്പെടെ 10 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്  എംഡി ആണ് അദീബ് അഹമ്മദ്.  ഇത് കൂടാതെ ആഡംബര ഹോസ്പിറ്റാലിറ്റി കമ്പനിയായ ട്വന്റി 14 ഹോൾഡിംഗ്‌സിനും അദ്ദേഹം നേതൃത്വം നൽകുന്നു.

Adeeb Ahmed re-elected as FICCI Arab Council Chairman



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാർക്കിംഗ് ഫീസിനെച്ചൊല്ലി തർക്കം; രബീന്ദ്ര മെമ്മോറിയൽ മ്യൂസിയത്തിന് നേരെ ആക്രമണം 

International
  •  4 days ago
No Image

മുണ്ടക്കൈ,ചൂരൽമല ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളൽ അസാധ്യം; ശുപാർശ ചെയ്യാനുള്ള അധികാരം നഷ്ടപ്പെട്ടുവെന്ന് കേന്ദ്രം ഹൈക്കോടതിയിൽ

National
  •  4 days ago
No Image

പുതിയ യുഎഇ ദിര്‍ഹം ചിഹ്നം; ചെയ്യേണ്ടതും ചെയ്യരുതാത്തതും, എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ചുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

uae
  •  4 days ago
No Image

പൗരന്മാര്‍ക്ക് മാത്രമല്ല ഇനിമുതല്‍ യുഎഇ റെസിഡന്‍സി വിസയുള്ള പ്രവാസികള്‍ക്കും അര്‍മേനിയയില്‍ വിസ ഫ്രീ എന്‍ട്രി

uae
  •  4 days ago
No Image

ദേശീയപാത 66-ലെ നിർമാണത്തിൽ ​ഗുരുതര വീഴ്ച: കരാറുകാർക്ക് രണ്ടുവർഷ വിലക്കും പൂർണ നഷ്ടപരിഹാരവും - നിതിൻ ഗഡ്കരി

National
  •  4 days ago
No Image

സ്കൂൾ സമയമാറ്റം പിൻവലിക്കാൻ ഹൈക്കോടതി അനുമതി വേണം; ഏതെങ്കിലും വിഭാ​ഗത്തിന് ബുദ്ധിമുട്ടുണ്ടെങ്കിൽ പരിഹരിക്കാം, പരാതി വരട്ടെയെന്ന് - മന്ത്രി വി ശിവൻകുട്ടി 

Kerala
  •  4 days ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പിവി അൻവർ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും വോട്ടുകൾ പിടിക്കും, ഷൗക്കത്തിന് നേരിയ മുൻതൂക്കം - കെ മുരളീധരൻ

Kerala
  •  4 days ago
No Image

13 സ്റ്റേഷനുകളിലെ ഗതാഗത, കുറ്റകൃത്യ സംവിധാനങ്ങള്‍ നവീകരിക്കാന്‍ ദുബൈ പൊലിസ്

uae
  •  4 days ago
No Image

വന്യമൃഗ നിയന്ത്രണത്തിന് അധികാര പരിമിതി: കേന്ദ്ര മന്ത്രാലയത്തിന്റെ മറുപടിയിൽ കേരളത്തിന് തിരിച്ചടി

Kerala
  •  4 days ago
No Image

'പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തൊട്ടുകൂടാത്തവര്‍, ഇന്ന് അവരില്‍പ്പെട്ട ഒരാള്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്'; ഓക്‌സ്‌ഫോര്‍ഡിലെ പ്രസംഗത്തില്‍ ജാതീയതയുടെ ക്രൂരത തുറന്നുപറഞ്ഞ് ബി.ആര്‍ ഗവായ്

National
  •  4 days ago