HOME
DETAILS

കോഴിക്കോട്; ഇൻസ്റ്റഗ്രാമിൽ യുവതിയുടെ പോരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് അശ്ലീല സന്ദേശങ്ങളും,ചിത്രങ്ങളും അയച്ച കേസ്; മുൻ സുഹൃത്ത് അറസ്റ്റിൽ

  
May 09 2025 | 15:05 PM

Kozhikode Man Arrested for Creating Fake Instagram Account to Share Obscene Content of Woman

കോഴിക്കോട്: സമൂഹമാധ്യമത്തിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് സൃഷ്ടിച്ച് യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. താമരശ്ശേരി ഈങ്ങാപ്പുഴ കുപ്പായക്കോട് സ്വദേശി കളളാടികാവ് ജെ. ജിബുനി (34) എന്ന യുവാവിനെയാണ് വടകര സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.

യുവതിയുമായി മുൻപരിചയമുണ്ടായിരുന്ന ജിബുനാണ്, യുവതിയുടെ ഫോട്ടോയും പേരും ഉപയോഗിച്ച് വ്യാജ അക്കൗണ്ട് സൃഷ്ടിച്ചത്. ഈ അക്കൗണ്ട് വഴി യുവതിയുടെ സുഹൃത്തുക്കളിലേക്ക് അശ്ലീല ദൃശ്യങ്ങൾ അയയ്ക്കുകയും ചെയ്തു. നേരത്തെ വാങ്ങിയ ഫോട്ടോകൾ അടിസ്ഥാനമാക്കി ദുരുപയോഗം ചെയ്താണ് നഗ്നചിത്രങ്ങൾ തയ്യാറാക്കിയത്.

സംഭവം ശ്രദ്ധയിൽപ്പെട്ടത് യുവതിയുടെ സുഹൃത്തുക്കൾ ഈ സന്ദേശങ്ങൾ അറിയിച്ചതോടെയാണ്. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കി. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഇത്തരം ദുരുപയോഗത്തിന് പിന്നില്‍ ജിബുനാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

പ്രതിയെ വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. അറസ്റ്റ് ചെയ്ത സംഘത്തിൽ എഎസ്‌ഐ റിതേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ദില്‍ജിത്ത്, സിവില്‍ പൊലീസുകാരായ ശ്രീനേഷ്, ലിബീഷ്, അനൂപ് എന്നിവരും ഉണ്ടായിരുന്നു.

പൊലീസ് സൈബർ നിയമങ്ങൾ ചൂണ്ടിക്കാട്ടി കേസിൽ കർശനമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ നിയമ വിരുധ പ്രവർത്തനങ്ങൾക്കെതിരേ ശക്തമായ നടപടികളുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.ഈ രീതിയിലുള്ള ക്രൈം കേസുകളിൽ പലപ്പോഴും മുൻ പരിചയം ദുരുപയോഗിക്കപ്പെടുന്നുവെന്ന മുന്നറിയിപ്പും പൊലീസ് നൽകുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ നിന്നുള്ള കൂടുതൽ മലയാളി തീർത്ഥാടകർ സഊദിയിൽ; ജിദ്ദയിൽ ഊഷ്‌മള സ്വീകരണം നൽകി വിഖായ

Saudi-arabia
  •  10 hours ago
No Image

ഇന്ത്യ-പാകിസ്ഥാൻ സേനകൾക്കിടയിൽ വീണ്ടും സംഭാഷണം; വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മാധ്യമങ്ങളെ കാണും

National
  •  11 hours ago
No Image

ജമ്മുവിലെ നഗ്രോട്ട സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണമെന്ന് റിപ്പോർട്ട്; ഒരുസൈനികന് പരിക്ക്

National
  •  11 hours ago
No Image

കറന്റ് അഫയേഴ്സ്-10-05-2025

PSC/UPSC
  •  11 hours ago
No Image

അദ്ദേഹത്തെ പോലൊരു താരത്തെ ടെസ്റ്റ് ക്രിക്കറ്റിന് ആവശ്യമുണ്ട്: ബ്രയാൻ ലാറ

Cricket
  •  11 hours ago
No Image

ധീരജവാനായ മുഹമ്മദ് ഇംതിയാസിന് വിട: ആർഎസ് പുര അതിർത്തിയിൽ പാകിസ്ഥാന്റെ വെടിവെയ്പ്പിൽ ബിഎസ്എഫ് സബ് ഇൻസ്പെക്ടറിന് വീരമൃത്യു

National
  •  12 hours ago
No Image

അടിമാലിയിൽ വീടിന് തീപിടുത്തം; നാല് ആളുകൾ മരിച്ചെന്ന് സൂചന

Kerala
  •  12 hours ago
No Image

ആ രണ്ട് വലിയ യൂറോപ്യൻ ക്ലബ്ബുകളുടെ ഹോം ഗ്രൗണ്ടിൽ എനിക്ക് കളിക്കണം: ലാമിൻ യമാൽ

Football
  •  12 hours ago
No Image

പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ ലംഘിച്ചു? വീണ്ടും പ്രകോപനമെന്ന് ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

National
  •  12 hours ago
No Image

അപകടത്തില്‍ പെട്ടയാള്‍ക്ക് പുതുജീവന്‍; അപൂര്‍വ ശസ്ത്രക്രിയ ചെയ്ത് ഒമാനി ഡോക്ടര്‍ 

oman
  •  13 hours ago