HOME
DETAILS

സര്‍ക്കാര്‍ നിര്‍ദേശം പരപ്പനങ്ങാടി-നാടുകാണി പാതയുടെ നവീകരണത്തെ ബാധിക്കും

  
backup
September 04, 2016 | 12:57 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b5%87%e0%b4%b6%e0%b4%82-%e0%b4%aa%e0%b4%b0


പരപ്പനങ്ങാടി: ഈവര്‍ഷം ജനുവരി മാസംമുതല്‍ ഭരണാനുമതി ലഭിച്ച പൊതുമരാമത്തു വകുപ്പിലെ പ്രവൃത്തികള്‍ നിര്‍ത്തിവെക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം ജില്ലയുടെ തീരപ്രദേശത്തേയും മലയോര മേഖലയും  ബന്ധിപ്പിക്കുന്ന  പ്രധാനപാതയായ പരപ്പനങ്ങാടി-നാടുകാണിപ്പാതയുടെ നവീകരണ പ്രവൃത്തിയെ ബാധിക്കും.
105 കിലോമീറ്റര്‍ ദൂരമുള്ള ഈ പാതയിലെ  പ്രധാനപാലങ്ങളില്‍ ഒന്നായ പാലത്തിങ്ങല്‍ പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവൃത്തി ഇതോടെ അനശ്ചിതത്വത്തിലാകും. ഒറ്റവരി പാതാപാലം ബലക്ഷയവും  ഗതാഗത കുരുക്കും കാരണം പുതുക്കിപ്പണിയാന്‍ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. രണ്ടു വര്‍ഷം മുമ്പു കാലപ്പഴക്കം മൂലം അപകട ഭീഷണിഉയര്‍ത്തിയതിനെത്തുടര്‍ന്ന് ഈ റെഗുലേറ്റര്‍ കംബ്രിഡ്ജ് വഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചിരുന്നു.
വാഹനങ്ങള്‍ കുണ്ടംകടവു പാലം വഴിയാണു കടത്തിവിട്ടിരുന്നത്.
ഇതിന്റെ കൈവരി ഭാഗത്തും നടപാതയിലും സ്‌ലാബ് പലതവണ ഇടിഞ്ഞു പുഴയില്‍ വീണിരുന്നു. ഈഭാഗം താല്‍ക്കാലികമായി അടക്കുകയായിരുന്നു. നാവിഗേഷന്‍ റൂട്ടിലുള്ള പാലം ഒറ്റവരി പാതയായതിനാല്‍ ഗതാഗത കുരുക്കു പതിവായിരുന്നു. ഇതുകാരണം ഒരുഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ പോയതിനു ശേഷമേ മറുഭാഗത്തെ വാഹനങ്ങള്‍ക്കു പാലത്തില്‍ പ്രവേശിക്കാന്‍കഴിയുകയുള്ളൂ.
വാഹനവ്യൂഹം പാലത്തിങ്ങല്‍ അങ്ങാടിയെ വീര്‍പ്പുമുട്ടിക്കുകയാണ്.
ഇതിനു ശാശ്വത പരിഹാരത്തിനാണു മൂന്നു വരിപാതയില്‍ പുതിയ പാലംനിര്‍മിക്കുന്നതിനു ജനപ്രതിനിധിയും മന്ത്രിയുമായിരുന്ന പി.കെ.അബ്ദുറബ്ബ്  പദ്ധതി തയാറാക്കിയത്.
കിഴക്കന്‍ മേഖലകളില്‍ പ്രവൃത്തി പുരോഗമിക്കുകയും ചെയ്യുന്നതിനിടയിലാണു സര്‍ക്കാരിന്റെ ഉടക്കു വിനയായത്. 405 കോടിരൂപക്കാണു കോഴിക്കോട്ടെ ഊരാളുങ്കല്‍ ലേബര്‍ കോഓപ് സൊസൈറ്റി പ്രവൃത്തി ഏറ്റെടുത്തു നടത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇവർ അമിതവേ​ഗത്തിൽ യാത്ര ചെയ്താലും പിഴ അടക്കേണ്ടിവരില്ല; പിന്നിൽ യുഎഇ സർക്കാരിന്റെ ഈ സംരംഭം

uae
  •  25 days ago
No Image

ചൈനീസ് നിയന്ത്രണം മറികടക്കാൻ ഇന്ത്യ; 7,280 കോടിയുടെ 'റെയർ എർത്ത്' ഖനന പദ്ധതിക്ക് അംഗീകാരം

National
  •  25 days ago
No Image

ജോലിക്ക് ഹാജരാകാതെ 10 വർഷം ശമ്പളം കൈപ്പറ്റി; കുവൈത്തിൽ സർക്കാർ ജീവനക്കാരന് 5 വർഷം തടവും വൻ തുക പിഴയും

Kuwait
  •  25 days ago
No Image

സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടം: മരണസംഖ്യ രണ്ടായി; കാണാതായ നാല് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  25 days ago
No Image

കൈക്കൂലി കേസിൽ ഇ.ഡി. ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയ വ്യവസായിക്ക് തിരിച്ചടി: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Kerala
  •  25 days ago
No Image

വർഷങ്ങളോളം ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ ഒന്നരക്കോടി രൂപ ഭാര്യയെ സൂക്ഷിക്കാനേൽപിച്ചു; ഓൺലൈൻ മത്സരങ്ങളിൽ വിജയിപ്പിക്കുന്നതിനായി പണം യുവതി സ്ട്രീമർക്ക് നൽകി; കണ്ണീരടക്കാനാവാതെ യുവാവ്

International
  •  25 days ago
No Image

രാജ്യത്ത് രണ്ട് കോടി ആളുകളുടെ ആധാർ നമ്പറുകൾ നീക്കം ചെയ്തു; നിർണ്ണായക നടപടിയുമായി യുഐഡിഎഐ

National
  •  25 days ago
No Image

ഐക്യത്തിന്റെ കരുത്തിൽ കെട്ടിപ്പടുത്ത രാഷ്ട്രം; യുഎഇയുടെ അമ്പത്തിനാല് വർഷങ്ങൾ

uae
  •  25 days ago
No Image

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയെ ഗോവയിൽ കൊണ്ടുപോയി പീഡിപ്പിച്ചു: യുവാവ് പിടിയിൽ

crime
  •  25 days ago
No Image

പഠനത്തോടൊപ്പം നായ്ക്കളെ പരിപാലിക്കുന്ന ജോലി; ഉടമസ്ഥൻ പോയതോടെ നായകളുടെ ആക്രമണം; വിദ്യാർഥിനിക്ക് ദാരുണാന്ത്യം

International
  •  25 days ago