എ.ഐ.വൈ.എഫ് പൊതുയോഗം ഡി.വൈ.എഫ്.ഐ അലങ്കോലപ്പെടുത്തി
പോത്ത്കല്ല്: സി.പി.ഐയ്ക്കെതിരേ സി.പി.എം യുവ എം.എല്‍.എ എം. സ്വരാജ് നടത്തി വരുന്ന വിവാദ പരാമര്ശങ്ങള്ക്കെതിരേഎ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തി.
പ്രസംഗം കഴിഞ്ഞ് മടങ്ങുകയായിരുന്ന സി.പി.ഐ നേതാവിന്റെ കാറ് തടഞ്ഞ് എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ഷാനവാസിനെ മര്‍ദ്ദിച്ചു. പൊലിസ് ഇടപെട്ടാണ് പ്രതിഷേധക്കാരുടെ ഇടയില്‍ നിന്നും നേതാവിനെ രക്ഷപെടുത്തിയത്.
സ്വരാജിന്റെ ജന്മനാടായ പോത്തുകല്ല് ഞെട്ടിക്കുളത്താണ് എ.ഐ.വൈ.എഫ് നിലമ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തില്‍ രാഷ്ട്രീയ വിശദീകരണ യോഗം നടത്തിയത്. സി പി ഐ കോഴിക്കോട് ജില്ലാ. അസി.സെക്രട്ടറി ആര്.ശശിയാണ് പ്രസംഗിച്ചിരുന്നത്. സി പി ഐ യെ വിമര്‍ശിക്കാന്‍ ഇറങ്ങി തിരിച്ച സ്വരാജ് ആദ്യം സി പി ഐ യുടെ ചരിത്രം പഠിച്ചു വേണമെന്ന് ശശി പറഞ്ഞു.
1957 ല്‍ 'ഇ എം എസ് കേരളത്തിന്റെ മുഖ്യമന്ത്രിയായതും എ കെ ജി ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവായതിന്റെ പിന്നിലും സി പി ഐ യുടെ പങ്ക് എന്താണെന്ന് സ്വരാജ് അറിയാന്‍ ശ്രമിക്കണം. സി പി എം ഏരിയാ കമ്മിറ്റി തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്വരാജ് സ്വന്തം നാട്ടിലെ ഒരു വാര്‍ഡില്‍ നിന്നും മല്‍സരിച്ച് ജയിക്കാന്‍ തയ്യാറുണ്ടോ എന്നും ശശി ചോദിച്ചു.
സ്വരാജിനെതിരെ പരാമര്‍ശം തുടങ്ങിയപ്പോഴാണ് സ്ഥലത്തുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൂവി വിളിക്കാന്‍ തുടങ്ങിയത്. പൊലിസ് കാവലിലായിരുന്നു പിന്നീട് യോഗം നടന്നത്. യോഗം കഴിഞ്ഞ് മടങ്ങവെയാണ് ശശിക്കെതിരെ അക്രമണം നടന്നത്. എ.ജി രാജഗോപാല്‍, അധ്യക്ഷ്യം വഹിച്ചു. പാര്‍ത്ഥസാരഥി, ഷാനവാസ് ,സക്കീര്‍ മുണ്ടമ്പ്ര എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."