HOME
DETAILS

ഇങ്ങനെയുമുണ്ടോ ഒരു പോക്ക്, അതിരുകളെല്ലാം ഭേദിച്ച് സ്വര്‍ണക്കുതിപ്പ്

  
Web Desk
April 01 2025 | 06:04 AM

gold price hike news123

കൊച്ചി: എല്ലാ അതിരുകളും ഭേദിച്ച് സ്വര്‍ണം വന്‍ കുതിപ്പിലാണ്. സ്വര്‍ണത്തിന് പകരക്കാരനെ കണ്ടെത്തേണ്ട സ്ഥിതിയാണ്. അത്രമേലാണ് സ്വര്‍ണ വിലയിലെ കുതിപ്പ്. സാധാരണക്കാരന് തീര്‍ത്തും അപ്രാപ്യമെന്ന് തന്നെ പറയാവുന്ന സ്ഥിതിയാണ്. 68,000ത്തിന് മുകളിലാണ് ഇന്ന് പവന്‍ സ്വര്‍ണത്തിന്റെ വില. 

ഇതൊന്നുമല്ല വിലയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇനിയും കൂടുമെന്ന്!.അങ്ങിനെയെങ്കില്‍ കേരളത്തില്‍ പവന്‍ വില ഒരു ലക്ഷം കടന്നേക്കുമെന്നും നിരീക്ഷകര്‍ കണക്ക് കൂട്ടുന്നു. 

ആഗോളതലത്തിലെ വില തന്നെയാണ് സ്വാഭാവികമായും കേരളത്തിലും പ്രതിഫലിക്കുന്നത്. കൂടാതെ ട്രംപിന്റെ തീരുവ പ്രഖ്യാപനങ്ങളും സ്വര്‍ണ വിപണിയെ ബാധിക്കുന്നു. വ്യാപാര യുദ്ധത്തിന്റെ ഭീതിയിലാണ് ലോകം. കഴിഞ്ഞ ദിവസമാണ് യു.എസില്‍ ഇറക്കുമതി ചെയ്യുന്ന എല്ലാ വാഹനങ്ങള്‍ക്കും ട്രംപ് തീരുവ ഏര്‍പെടുത്തിയത്. ഇതോടെ സ്വര്‍ണ വില എക്കാലത്തേയും റെക്കോര്‍ഡിലേക്ക് കുതിച്ചു. സര്‍വ്വകാല റെക്കോര്‍ഡായിരുന്നു കഴിഞ്ഞ ദിവസം സ്വര്‍ണ വിലയില്‍. ഇന്നും വില ഉയര്‍ന്ന പുതിയ റെക്കോര്‍ഡില്‍ നില്‍ക്കുകയാണ് സ്വര്‍ണം. 2025 ല്‍ മാത്രം കുറഞ്ഞത് 15 തവണ വിലയിലെ റെക്കോഡ് സ്വര്‍ണം തകര്‍ത്തിട്ടുണ്ട്.


ഇന്നത്തെ വില അറിയാം

22കാരറ്റ്
ഒരു ഗ്രാം വര്‍ധന 85 രൂപ, ഗ്രാം വില 8,510
പവന്‍ വര്‍ധന 680 രൂപ, പവന്‍ വില 68,080

24 കാരറ്റ്
ഒരു ഗ്രാം വര്‍ധന 93രൂപ, ഗ്രാം വില 9,284
പവന്‍ വര്‍ധന 744  രൂപ, പവന്‍ വില 74,272

18 കാരറ്റ്
ഒരു ഗ്രാം വര്‍ധന 69 രൂപ, ഗ്രാം വില 6,963
പവന്‍ വര്‍ധന 552 രൂപ, പവന്‍ വില 55,704

എട്ട് ഗ്രാം ആണ് ഒരു പവന്‍ ആയി കണക്കാക്കുന്നത്. പവന്‍ സ്വര്‍ണം വാങ്ങാനാണ് ഈ വില. വിവാഹാവശ്യത്തിനും മറ്റും ഉപയോഗിക്കാന്‍ സ്വര്‍ണം ആഭരണമായാണ് സാധാരണ വാങ്ങിക്കുന്നത്. സ്വര്‍ണം ആഭരണമായി വാങ്ങുമ്പോള്‍ ഈ വിലയും മതിയാവില്ല.

ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ ഒപ്പം പണിക്കൂലിയും ഒരു ആഭരണത്തിന് മേല്‍ അധികം വരും. പണിക്കൂലിയിലും വ്യത്യാസമുണ്ട്. ഡിസൈന്‍ അനുസരിച്ചാണ് പണിക്കൂലി വരിക. ഡിസൈന്‍ കൂടുന്നതനുസരിച്ച് പണിക്കൂലിയും കൂടും. ഇതനുസരിച്ച് പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 80,000 രൂപയുടെ അടുത്തെത്തുമെന്നും വ്യാപാരികള്‍ അറിയിക്കുന്നു.

ജനുവരി ഒന്നിന് പവന് 57,200 രൂപയുള്ളിടത്ത് നിന്നാണ് ഏപ്രില്‍ ഒന്ന് ആയപ്പോഴേക്കും 68,080 ലെത്തി നില്‍ക്കുന്നത്.

ALSO READ: സ്വര്‍ണമോ സ്‌റ്റോക്ക് മാര്‍ക്കറ്റോ ഏതാണ് സുരക്ഷിതമായ നിക്ഷേപം, അറിയാം 

അതേ സമയം, സ്വര്‍ണത്തിന് മാത്രമല്ല വില വര്‍ധിക്കുന്നത്. പാവങ്ങളുടെ ഡയമണ്ട് എന്നറിയപ്പെടുന്ന വെള്ളിയും വന്‍കുതിപ്പാണ് വിലയില്‍ നടത്തുന്നത്. കഴിഞ്ഞ കുറച്ച് ദിവങ്ങളിലെ വില നിലവാരം നോക്കിയാല്‍ മനസ്സിലാവും വെള്ളിയുടെ കുതിപ്പ്. അതനുസരിച്ച് ഇന്ന് വെള്ളി വാങ്ങി സൂക്ഷിച്ചാല്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ ലാഭം കൊയ്യാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. ഇപ്പോള്‍ തന്നെ പാവപ്പെട്ടവരുടെ ഡയമണ്ട് എന്നതില്‍ നിന്നും വെള്ളിയെ മാറ്റേണ്ടി വരുമോ എന്ന ചോദ്യമുയര്‍ത്തുന്ന വിധത്തിലാണ് കുതിപ്പ്. 2014ല്‍ സ്വര്‍ണ വില 26 ശതമാനമാണ് ഉയര്‍ന്നതെങ്കില്‍ വെള്ളിയില്‍ 37 ശതമാനത്തിന്റെ വിലക്കൂടുതലാണ് വെള്ളിക്കുണ്ടായിട്ടുള്ളത്. ആഗോള വിപണിയിലും സ്വര്‍ണവിലയും റെക്കോര്‍ഡികളാണ് സൃഷ്ടിക്കുന്നത്.

അമേരിക്ക പുതിയ ചില തീരുമാനങ്ങള്‍ എടുക്കാന്‍ പോകുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാളെയും വെള്ളിയാഴ്ചയുമായി തീരുമാനം പുറത്തു വരുന്നതോടെ സ്വര്‍ണവില വീണ്ടും ഉയര്‍ന്നേക്കും. ഔണ്‍സ് സ്വര്‍ണത്തിന് 4500 ഡോളര്‍ വരെ എത്തിയേക്കാമെന്നാണ് ഗോള്‍ഡ്മാന്‍ സാക്സ് പറയുന്നത്. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  a day ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  a day ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  a day ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  a day ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  a day ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  a day ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  a day ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  a day ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  a day ago