
2024 മാര്‍ച്ചില്‍ 50,000; 2025ല്‍ 70,000ത്തിലേക്ക്, 2026ല്‍ സ്വര്‍ണവില 90,000 കടക്കുമോ, അറിയാം

യാതൊരു നിയന്ത്രണവുമില്ലാത്ത വര്‍ധനയാണ് അടുത്ത കാലത്തായി സ്വര്‍ണത്തിന്. ദിനംപ്രതി വലി വര്‍ധിച്ചു കൊണ്ടേയിരിക്കുന്നു. കൂടിക്കൂടി 70,000ത്തില്‍ എത്തി നില്‍ക്കുന്നു പവന്‍ സ്വര്‍ണത്തിന്റെ വില കേരളത്തില്‍. ആഗോളതലത്തിലെ വില തന്നെയാണ് സ്വാഭാവികമായും കേരളത്തിലും പ്രതിഫലിക്കുന്നത്. കൂടാതം ട്രംപിന്റെ തീരുവ പ്രഖ്യാപനങ്ങളും സ്വര്‍ണ വിപണിയെ ബാധിക്കുന്നു. വ്യാപാര യുദ്ധത്തിന്റെ ഭീതിയിലാണ് ലോകം. കഴിഞ്ഞ ദിവസമാണ് യു.എസില്‍ ഇറക്കുമതി ചെയ്യുന്ന എല്ലാ വാഹനങ്ങള്‍ക്കും ട്രംപ് തീരുവ ഏര്‍പെടുത്തിയത്. ഇതോടെ സ്വര്‍ണ വില എക്കാലത്തേയും റെക്കോര്‍ഡിലേക്ക് കുതിച്ചു. സര്‍വ്വകാല റെക്കോര്‍ഡായിരുന്നു കഴിഞ്ഞ ദിവസം സ്വര്‍ണ വിലയില്‍. ഇന്നും വില ഉയര്‍ന്ന പുതിയ റെക്കോര്‍ഡില്‍ നില്‍ക്കുകയാണ് സ്വര്‍ണം. 2025 ല്‍ മാത്രം കുറഞ്ഞത് 15 തവണ വിലയിലെ റെക്കോഡ് സ്വര്‍ണം തകര്‍ത്തിട്ടുണ്ട്.
ഇന്നത്തെ വില അറിയാം
22കാരറ്റ്
ഒരു ഗ്രാം വര്‍ധന 20 രൂപ, ഗ്രാം വില 8,360
പവന്‍ വര്‍ധന 160 രൂപ, പവന്‍ വില 66,880
24 കാരറ്റ്
ഒരു ഗ്രാം വര്‍ധന 22 രൂപ, ഗ്രാം വില 9,120
പവന്‍ വര്‍ധന 176 രൂപ, പവന്‍ വില 72,960
18 കാരറ്റ്
ഒരു ഗ്രാം വര്‍ധന 16 രൂപ, ഗ്രാം വില 6,840
പവന്‍ വര്‍ധന 128 രൂപ, പവന്‍ വില 54,720
എട്ട് ഗ്രാം ആണ് ഒരു പവന്‍ ആയി കണക്കാക്കുന്നത്. പവന്‍ സ്വര്‍ണം വാങ്ങാനാണ് ഈ വില. വിവാഹാവശ്യത്തിനും മറ്റും ഉപയോഗിക്കാന്‍ സ്വര്‍ണം ആഭരണമായാണ് സാധാരണ വാങ്ങിക്കുന്നത്. സ്വര്‍ണം ആഭരണമായി വാങ്ങുമ്പോള്‍ ഈ വില മതിയാവില്ല.
ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ ഒപ്പം പണിക്കൂലിയും ഒരു ആഭരണത്തിന് മേല്‍ അധികം വരും. പണിക്കൂലിയിലും വ്യത്യാസമുണ്ട്. ഡിസൈന്‍ അനുസരിച്ചാണ് പണിക്കൂലി വരിക. ഡിസൈന്‍ കൂടുന്നതനുസരിച്ച് പണിക്കൂലിയും കൂടും. ഇതനുസരിച്ച് പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 70,000 രൂപ മതിയാവില്ലെന്നും വ്യാപാരികള്‍ അറിയിക്കുന്നു.
ജനുവരി ഒന്നിന് പവന് 57,200 രൂപയുള്ളിടത്ത് നിന്നാണ് മാര്‍ച്ച് 28 ആയപ്പോഴേക്കും 66,720 ലെത്തി നില്‍ക്കുന്നത്.
2026ല്‍ സ്വര്‍ണ വില എവിടെയെത്തും
യുദ്ധം, വ്യാപാര യുദ്ധം, ഫെഡറല്‍ റിസര്‍വ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ, കേന്ദ്ര ബാങ്ക് ഡിമാന്‍ഡ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കിടയില്‍ 2026 സാമ്പത്തിക വര്‍ഷത്തിലും സ്വര്‍ണ്ണ വില കുതിപ്പിന്റെ പാതയില്‍ തന്നെ തുടരുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 2024 മാര്‍ച്ചില്‍ 50,000ലായിരുന്നു പവന്‍ സ്വര്‍ണത്തിന്റെ വില. 2025 ആയപ്പോഴേക്കും വില 70,000ത്തിനടുത്തെത്തി.
2026 സാമ്പത്തിക വര്‍ഷാവസാനത്തോടെ സ്വര്‍ണം ആഗോളതലത്തില്‍ 3100 ഡോളറിലും ഇന്ത്യന്‍ വിപണിയില്‍ 91000 ത്തിലും എത്തുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആഗോള പണപ്പെരുപ്പ പ്രവണതകളും ഫെഡറല്‍ റിസര്‍വ് നയങ്ങളും ഉള്‍പെടെയുള്ള ഘടകങ്ങളുടെ മിശ്രിതമായിരിക്കും 2026 സാമ്പത്തിക വര്‍ഷത്തിലെ സ്വര്‍ണ്ണ വില പ്രവചനങ്ങളെ സ്വാധീനിക്കുകയെന്നും ചോയ്‌സ് ബ്രോക്കിംഗിലെ കമ്മോഡിറ്റി & കറന്‍സി അനലിസ്റ്റ് ആമിര്‍ മക്ദ ചൂണ്ടിക്കാട്ടുന്നു. തുടര്‍ച്ചയായ ഉയരുന്ന പണപ്പെരുപ്പംസ്വര്‍ണ്ണത്തിന്റെ ആകര്‍ഷണം ശക്തിപ്പെടുത്തുന്നത് തുടരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആഭ്യന്തര വിപണിയില്‍, യു എസ് ഡോളര്‍ - രൂപ വിനിമയ നിരക്കും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. രൂപയുടെ മൂല്യം കുറയുന്നത് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തെ കൂടുതല്‍ ചെലവേറിയതാക്കും. ഇത് ആഭ്യന്തര വിലകള്‍ ഉയരാന്‍ കാരണമാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ ഘടകങ്ങളെല്ലാം കണക്കിലെടുക്കുമ്പോള്‍ 2026 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ആഭ്യന്തര വില 10 ഗ്രാമിന് ഏകദേശം 91000 ആയി ഉയരുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഐപിഎല്ലിൽ ചെന്നൈക്ക് വമ്പൻ തിരിച്ചടി; ധോണിയുടെ രക്ഷകൻ നാട്ടിലേക്ക് മടങ്ങി
Cricket
• 12 hours ago
ദുബൈയിലെ പെട്രോൾ പമ്പുകളിൽ ഇനി ക്രിപ്റ്റോ ഉപയോഗിച്ച് പണമടക്കാം; പദ്ധതി അവതരിപ്പിച്ചത് യുഎഇയിലെ 10 കേന്ദ്രങ്ങളില്‍
uae
• 12 hours ago
ഖത്തർ ഇന്ത്യൻ എംബസി നാളെ അവധി
qatar
• 12 hours ago
'കശ്മീര്‍ പ്രശ്‌നം എന്തെന്ന് ആദ്യം ട്രംപിനെ ആരെങ്കിലും പഠിപ്പിക്ക്' പ്രശ്‌നപരിഹാര 'ഓഫര്‍' മുന്നോട്ട് വെച്ച യു.എസ് പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മനീഷ് തിവാരി
National
• 13 hours ago
സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസിക്ക് മക്കയിൽ സ്നേഹ സ്വീകരണം നൽകി വിഖായ
Saudi-arabia
• 13 hours ago
അബൂദബിയിൽ ഇനി ആഘോഷക്കാലം; എട്ടാമത് ദൽമ റേസ് ഫെസ്റ്റിവൽ മെയ് 16 മുതൽ
uae
• 13 hours ago
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഇന്ത്യൻ യുവതാരം; റിപ്പോർട്ട്
Cricket
• 14 hours ago
റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 15928 പേർ
Saudi-arabia
• 14 hours ago
യൂട്യൂബിനെ തീ പിടിപ്പിക്കുന്ന GTA 6 ട്രൈലെർ, പറയാനുണ്ട് ഈ ഗെയിമിനൊരു കഥ
Tech
• 14 hours ago
ഇത്തവണ കാലവർഷം നേരത്തെയെത്തും; കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
Kerala
• 14 hours ago
കാശ്മീർ പ്രശ്നവും ഞാൻ പരിഹരിച്ചു തരാം; വെടിനിര്‍ത്തല്‍ ധാരണയ്ക്ക് പിന്നാലെ വാഗ്ദാനവുമായി ട്രംപ്
National
• 15 hours ago
ഇന്ത്യ-പാക് വെടിനിർത്തൽ: താരതമ്യം ചെയ്യേണ്ടതില്ല, ഇന്നത്തെ സാഹചര്യം 1971ലെ ഇന്ദിരാ ഗാന്ധി കാലഘട്ടത്തിൽ നിന്ന് വ്യത്യസ്തമെന്ന് ശശി തരൂർ
National
• 15 hours ago.png?w=200&q=75)
കളമറിഞ്ഞു കളിച്ച ചൈന; ഇന്ത്യ-പാക് സംഘർഷത്തിൽ ചൈന മിണ്ടാതിരുന്നതിൽ കാരണമുണ്ട്
Economy
• 15 hours ago
'ഞങ്ങളുടെ യഥാര്‍ഥ ശത്രു ഹമാസല്ല, നെതന്യാഹു' സര്‍ക്കാറിനെതിരെ പ്രതിഷേധക്കടലായി ഇസ്റാഈല്‍ തെരുവുകള്‍; ബന്ദിമോചനമാവശ്യപ്പെട്ട് രാജ്യമെങ്ങും കൂറ്റന്‍ റാലികള്‍
International
• 15 hours ago
'വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധം, ഉത്തരവാദിത്തത്തോടെയും സംയമനത്തോടെയുമാണ് സൈന്യം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്' അവകാശ വാദവുമായി പാകിസ്ഥാന്‍
International
• 17 hours ago
ഗൾഫ് സന്ദർശനത്തിന് മുമ്പായി ഫലസ്തീനെ അംഗീകരിക്കുന്ന സർപ്രൈസുമായി ട്രംപ്? ഹമാസിനെ നിരായുധീകരിക്കേണ്ട, വേഗം വെടിനിർത്തണം; യുഎസ് നിലപാട് മാറ്റത്തിൽ ഞെട്ടി നെതന്യാഹു | Trump Gulf Visit
Trending
• 17 hours ago
ചൈന പോലും കൈവിട്ടിട്ടും തുർക്കി പാകിസ്ഥാനെ പിന്തുണച്ചതെന്തിന്: തുർക്കിയുടെ പിന്തുണയ്ക്ക് പിന്നിലെ കാരണങ്ങൾ
International
• 17 hours ago
പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നാണെന്നു പറഞ്ഞ് ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ ചോദിച്ച് കൊച്ചിയിലേക്ക് ഫോണ്‍ കോള്‍; അന്വേഷണമാരംഭിച്ച് പൊലിസ്
Kerala
• 18 hours ago
ഐപിഎൽ മടങ്ങിയെത്തുമ്പോൾ ഓസ്ട്രേലിയൻ താരങ്ങൾ കളിക്കാനുണ്ടാവില്ല? കാരണമിത്
Cricket
• 15 hours ago
ശബ്ദമലിനീകരണം: യുഎഇയിലെ റോഡുകളിൽ 2024-ൽ മാത്രം രേഖപ്പെടുത്തിയത് 7,222 നിയമലംഘനങ്ങൾ; ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ദുബൈയിൽ
uae
• 15 hours ago
മുള്ളറിന്റെ ഐതിഹാസിക യാത്രക്ക് അന്ത്യം; കിരീടവുമായി ബയേൺ ഇതിഹാസം പടിയിറങ്ങി
Football
• 16 hours ago