HOME
DETAILS

സഊദി അറേബ്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുക ഏപ്രിലിൽ; കാലാവസ്ഥാ പ്രവചനം

  
Abishek
April 02 2025 | 05:04 AM

April Expected to Be the Wettest Month in Saudi Arabia Say Meteorologists

കെയ്‌റോ: സഊദി അറേബ്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുക ഏപ്രിൽ മാസത്തിലായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. വർഷത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസമായിരിക്കും ഏപ്രിലെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.

"രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുക ഏപ്രിലിലാണ്," സഊദി നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജിയിലെ (എൻസിഎം) വിദഗ്ധനായ അഖീൽ അൽ അഖീൽ വ്യക്തമാക്കി. 

കാലാവസ്ഥാ വകുപ്പിന്റെ വിവരങ്ങൾ പ്രകാരം ഈ മാസം ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട പ്രദേശങ്ങൾ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള അസീർ, അൽ ബഹ, പടിഞ്ഞാറൻ ഭാഗത്തുള്ള മക്ക, തായിഫ് എന്നിവയാണെന്ന് സഊദി ടിവി ചാനലായ അൽ എഖ്ബാരിയയോട് സംസാരിക്കവേ അൽ അഖീൽ വ്യക്തമാക്കി. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഈ പ്രദേശങ്ങളിൽ കൂടുതൽ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇടിമിന്നൽ രൂപപ്പെടുന്നതായി സാറ്റലൈറ്റ് ചിത്രങ്ങളിൽ വ്യക്തമാകുന്നുണ്ട്, ഇത് മക്ക, അൽ ബാഹ, ആസിർ, തൈഫ് തുടങ്ങിയ പ്രദേശങ്ങളിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴക്ക് കാരണമാകും. 

ചൊവ്വാഴ്ചത്തെ കാലാവസ്ഥാ റിപ്പോർട്ട് പ്രകാരം, മദീന, ഹായിൽ, തബൂക്ക്, അൽ ജാവ്ഫ്, വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും, ആലിപ്പഴ വർഷവും, ശക്തമായ പൊടിക്കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 

Meteorologists predict that April will be the wettest month in Saudi Arabia, receiving the highest rainfall of the year. Experts highlight that this month typically records the most precipitation compared to other months. Stay updated on weather forecasts for the latest information.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സയണിസ്റ്റ് മിസൈലുകള്‍ക്കു മുന്നില്‍ അടിപതറാതെ നിന്ന ധീരതക്ക് വെനസ്വേലയുടെ ആദരം; ഇറാനിയന്‍ മാധ്യമപ്രവര്‍ത്തക സഹര്‍ ഇമാമിക്ക് സിമോണ്‍ ബോളിവര്‍ പുരസ്‌ക്കാരം

International
  •  12 days ago
No Image

കോഴിക്കോട് കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; ഒരാൾ മണ്ണിനടിയിൽ, രണ്ടുപേരെ രക്ഷപ്പെടുത്തി, പ്രതിഷേധവുമായി നാട്ടുകാർ

Kerala
  •  12 days ago
No Image

ജലനിരപ്പ് 136.25 അടിയായി ഉയർന്നു; മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു

Kerala
  •  12 days ago
No Image

കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് - ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിലച്ചേക്കും; നൽകാനുള്ളത് കോടികളുടെ കുടിശിക

Kerala
  •  12 days ago
No Image

കമിതാക്കള്‍ ചേര്‍ന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടു, കൊന്നത് രണ്ട് കുഞ്ഞുങ്ങളെ; കര്‍മം ചെയ്യാന്‍ അസ്ഥികള്‍ സൂക്ഷിച്ചു!, സംഭവം തൃശൂരില്‍

Kerala
  •  12 days ago
No Image

റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 13532 പേർ

Saudi-arabia
  •  12 days ago
No Image

ടോൾ ഒഴിവാക്കാൻ കുറുക്കുവഴി ഉപയോ​ഗിക്കുന്നവർ ശ്രദ്ധിക്കുക; വലിയ വില നൽകേണ്ടി വരുമെന്ന് അബൂദബി പൊലിസ്

uae
  •  12 days ago
No Image

വെളിപ്പെടുത്തലില്‍ ഉറച്ച് ഡോക്ടര്‍ ഹാരിസ്: രോഗികള്‍ക്ക് വേണ്ടിയാണ് പറയുന്നതെന്നും ശസ്ത്രക്രിയക്കായി കാത്തു നില്‍ക്കുന്നവര്‍ നിരവധി പേരെന്നും ഡോക്ടര്‍ 

Kerala
  •  12 days ago
No Image

വരുന്നത് തിരക്കേറിയ വേനല്‍ സീസണ്‍, വരവേല്‍ക്കാനൊരുങ്ങി ഷാര്‍ജ വിമാനത്താവളം; ചൊവ്വാഴ്ച മുതലുള്ള രണ്ടാഴ്ച എത്തുക എട്ടുലക്ഷം യാത്രക്കാര്‍

uae
  •  12 days ago
No Image

അപ്പാർട്മെന്റുകൾ വാടകക്കെന്ന് വ്യാജ പരസ്യങ്ങൾ നൽകി തട്ടിപ്പ്; ഒടുവിൽ വ്യാജ ഏജന്റ് ദുബൈ പൊലിസിന്റെ പിടിയിൽ

uae
  •  12 days ago