HOME
DETAILS

ജെഡിയുവില്‍ ഭിന്നത രൂക്ഷം; വഖഫ് ബില്ലിനെ പിന്തുണച്ചതില്‍ പ്രതിഷേധിച്ച് അഞ്ചുപേര്‍ രാജിവെച്ചു

  
Ajay
April 04 2025 | 17:04 PM

Divisions flare up in JDU Five members resign in protest against support for Waqf Bill

ന്യൂഡല്‍ഹി: വഖഫ് ബില്ലിന് പിന്തുണ നല്‍കിയതിനെതിരെ പ്രതിഷേധിച്ച് ജെഡിയുവില്‍ ശക്തമായ പിളര്‍പ്പ് . പാര്‍ട്ടിയിലെ അഞ്ച് പ്രമുഖ  നേതാക്കള്‍ പാർട്ടി നടപടിയിൽ പ്രതിക്ഷേധിച്ച് രാജിവെച്ചു. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച വഖഫ് ബില്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസായതിനെ ജെഡിയു പിന്തുണച്ചതിലാണ് തര്‍ക്കം ആരംഭിച്ചത്.

അടുത്തിടെ രാജിവച്ചത് ജെഡിയു യുവജന വിഭാഗം വൈസ് പ്രസിഡന്റ് തബ്രീസ് ഹസന്‍ ആണ്. കൂടാതെ ന്യൂനപക്ഷ സെല്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാനവാസ് മാലിക്, അലിഗഡിലെ ജനറല്‍ സെക്രട്ടറി മുഹമ്മദ് തബ്രീസ് സിദ്ദിഖി, ഭോജ്പൂരിലെ മുഹമ്മദ് ദില്‍ഷന്‍ റെയ്ന്‍, മുന്‍ സ്ഥാനാര്‍ത്ഥി മുഹമ്മദ് കാസിം അന്‍സാരി എന്നിവരും രാജിവെച്ച നേതാക്കളില്‍പ്പെടുന്നു.

തനിക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നത് മതേതരത്വം നിലനിര്‍ത്തുന്ന പാർട്ടി ഒരു വലിയ ജനവിഭാഗത്തിന്റെ വികാരങ്ങൾ മാനിക്കുമെന്നായിരുന്നു എന്നും, എന്നാൽ ജെഡിയു ആ പ്രതീക്ഷയ്ക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്നും തബ്രീസ് ഹസന്‍ തന്റെ രാജിക്കത്തില്‍ പറഞ്ഞു. പാർട്ടി ന്യൂനപക്ഷങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തി എന്നാണ് വിമർശനം.

ഇതോടെ വഖഫ് ബില്ലിനെച്ചൊല്ലിയുള്ള രാഷ്ട്രീയ തര്‍ക്കം ജെഡിയുവിനുള്ളില്‍ കൂടുതൽ ഗാഢമായി മാറി. മുൻകാലത്ത് മുസ്ലിം സമുദായത്തിൽ നിന്ന് ശക്തമായ പിന്തുണ ലഭിച്ചിരുന്ന പാർട്ടിക്ക് വലിയ തിരിച്ചടിയാവാമെന്ന മുന്നറിയിപ്പുമായി രാഷ്ട്രീയ നിരീക്ഷകരും രംഗത്തെത്തിയിട്ടുണ്ട്.

Divisions within JDU intensified as five senior leaders resigned in protest against the party’s support for the Waqf Bill. The resignations include JDU Youth Wing Vice President Tabrez Hasan and four other minority leaders, who accused the party of betraying its secular stance. The move comes ahead of the Bihar elections, signaling internal unrest.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരുവുനായകള്‍ക്ക് ചിക്കനും ചോറും നല്‍കാന്‍ ബംഗളൂരു കോര്‍പറേഷന്‍; പ്രശംസിച്ചും വിമര്‍ശിച്ചും സോഷ്യൽ മീഡിയ

National
  •  3 days ago
No Image

കീം: സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സിലബസുകാർ

Kerala
  •  3 days ago
No Image

അന്തിമ വിജ്ഞാപനമായി; സംസ്ഥാനത്ത് 187 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍ വര്‍ധിച്ചു

Kerala
  •  3 days ago
No Image

ചേറ്റൂരിനായി പിടിവലി; ജന്മദിനം ആഘോഷിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും

Kerala
  •  3 days ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം; മുഖ്യപ്രതി നൗഷാദിനെ ബത്തേരിയിലെത്തിച്ച് തെളിവെടുത്തു

Kerala
  •  3 days ago
No Image

നിമിഷപ്രിയയുടെ മോചനം; പ്രതീക്ഷയെന്ന് ഭർത്താവ്

Kerala
  •  3 days ago
No Image

സർക്കിൾ ഇൻസ്പെക്ടറുടെ ആത്മഹത്യ: മേലുദ്യോഗസ്ഥരുടെ സമ്മർദമെന്ന് ആരോപണം

Kerala
  •  3 days ago
No Image

സെപ്റ്റംബറില്‍ 75 തികയുന്നതോടെ മോദി വഴിമാറുമോ? സമപ്രായക്കാരന്‍ മോഹന്‍ ഭാഗവത് വിരമിച്ച് സമ്മര്‍ദ്ദത്തിലാക്കുമെന്നും റിപ്പോര്‍ട്ട്; ബിജെപിയിലെ കീഴ്‌വഴക്കം ഇങ്ങനെ

latest
  •  3 days ago
No Image

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയ്ക്കും മകനും പരുക്ക്

Kerala
  •  3 days ago
No Image

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹത്തിനായി 15 ദിവസത്തെ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി

Kerala
  •  3 days ago