HOME
DETAILS

'വഖ്ഫ് ബില്ലിന് ശേഷം ക്രിസ്ത്യാനികളിലേക്ക് ശ്രദ്ധ തിരിക്കാന്‍ അധികനാളില്ല'; ആര്‍എസ്എസ് വാരികയുടെ ക്രിസ്ത്യന്‍ വിരുദ്ധ ലേഖനം ഉയര്‍ത്തിക്കാട്ടി രാഹുല്‍ ഗാന്ധി

  
Muqthar
April 05 2025 | 07:04 AM

After Waqf Bill Sangh Parivars target is church property Rahul Gandhi highlights RSS weekly article

ന്യൂഡല്‍ഹി: വിവാദ വഖ്ഫ് ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസായതോടെ സംഘ്പരിവാരിന്റെ അടുത്ത ലക്ഷ്യം ക്രിസ്ത്യന്‍ സഭകളുടെ സ്വത്തുക്കളാണെന്ന റിപ്പോര്‍ട്ടുകള്‍ ശരിവച്ചുള്ള ആര്‍എസ്എസ് ലേഖനം ഉര്‍ത്തിക്കാട്ടി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂവുടമ കത്തോലിക്ക സഭയാണെന്ന് വെളിപ്പെടുത്തി കഴിഞ്ഞദിവസം ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസളിലെ ലേഖനം സംബന്ധിച്ച വാര്‍ത്ത പങ്കുവച്ചാണ് രാഹുല്‍ ഗാന്ധിയുടെ ഓര്‍മപ്പെടുത്തല്‍. വഖ്ഫ് ബില്‍ മുസ്ലിംകളെ ലക്ഷ്യംവച്ചാണ് കൊണ്ടുവരുന്നതെങ്കിലും ഭാവിയില്‍ മറ്റ് സമുദായങ്ങളെ ലക്ഷ്യംവച്ചുള്ള നിയമനിര്‍മാണങ്ങളുടെ തുടക്കമാണിതെന്നും രാഹുല്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

രാഹുല്‍ ഗാന്ധിയുടെ കുറിപ്പ്: വഖ്ഫ് ബില്‍ ഇപ്പോള്‍ മുസ്ലിംളെ ലക്ഷ്യംവച്ചാണ് കൊണ്ടുവരുന്നതെങ്കിലും ഭാവിയില്‍ മറ്റ് സമുദായങ്ങളെ ലക്ഷ്യം വയ്ക്കുന്നതിനുള്ള മാതൃക സൃഷ്ടിക്കുന്നുവെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. ആര്‍എസ്എസിന് ഇനി ക്രിസ്ത്യാനികളിലേക്ക് ശ്രദ്ധ തിരിക്കാന്‍ അധികനാളില്ല. അത്തരം ആക്രമണങ്ങളില്‍ നിന്ന് നമ്മുടെ ജനങ്ങളെ സംരക്ഷിക്കുന്ന ഒരേയൊരു കവചം ഭരണഘടനയാണ്. അതിനെ പ്രതിരോധിക്കേണ്ടത് നമ്മുടെ കൂട്ടായ കടമയാണ്- രാഹുല്‍ ഗാന്ധി പറഞ്ഞു.

 

 

പാര്‍ലമെന്റില്‍ വഖ്ഫ് ബില്‍ പാസാക്കിയതിനു തൊട്ടുപിന്നാലെയാണ് കത്തോലിക്കാ സഭയുടെ സ്വത്തുക്കള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ ഉള്‍പെടുത്തി ശശാങ്ക് കുമാര്‍ ദ്വിവേദി ലേഖനം എഴുതിയത്. ലേഖനം വലിയ ചര്‍ച്ചയായതിന് പിന്നാലെ അതു പിന്‍വലിച്ചിട്ടുണ്ട്. ഇന്ത്യയില്‍ സര്‍ക്കാര്‍ കഴിഞ്ഞാല്‍ കൂടുതല്‍ ഭൂമി വഖ്ഫ് ബോര്‍ഡിനാണെന്ന പ്രചാരണം തെറ്റാണെന്നും കാത്തലിക് ചര്‍ച്ച് ഓഫ് ഇന്ത്യയാണ് രാജ്യത്തെ വലിയ സ്വകാര്യ ഭൂവുടമയെന്നുമാണ് ഓര്‍ഗനൈസര്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്. സര്‍ക്കാര്‍ കണക്കു പ്രകാരം 9.04 ലക്ഷം ഏക്കര്‍ ഭൂമിയാണ് വഖ്ഫ് ബോര്‍ഡിനുള്ളത്. രാജ്യത്തെ ഹിന്ദു മത ട്രസ്റ്റുകളുടെ കൈവശം 20 ലക്ഷം ഏക്കര്‍ ഭൂമിയുമുണ്ട്. എന്നാല്‍, ഏഴുകോടി ഹെക്ടര്‍ (17.29 കോടി ഏക്കര്‍) ഭൂമിയാണ് കാത്തലിക് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുള്ളതെന്നും വഖ്ഫ് ബോര്‍ഡിനേക്കാള്‍ 200 മടങ്ങ് അധികം ഭൂമിയാണിതെന്നുമാണ് ലേഖനത്തില്‍ പറഞ്ഞിരുന്നത്. സഭയുടെ ഭൂരിഭാഗം സ്വത്തും രാജ്യം സ്വതന്ത്രമാകുന്നതിന് മുമ്പ് ബ്രിട്ടിഷ് സര്‍ക്കാരില്‍ നിന്നാണ് ലഭിച്ചതാണെന്നും ലേഖനം പറയുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് ചര്‍ച്ച് ആക്ടിന്റെ സഹായത്തോടെയാണ് കത്തോലിക്ക സഭ സ്വത്തിന്റെ ഭൂരിഭാഗവും സ്വന്തമാക്കിയതെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടീഷ് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമി ഇനി സഭയുടെ സ്വത്തായി അംഗീകരിക്കപ്പെടില്ലെന്ന് 1965ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ നടപ്പാക്കുന്നതില്‍ അയവ് വരുത്തിയതിനാല്‍ സഭയുടെ ഉടമസ്ഥതയിലുള്ള ചില ഭൂമികളുടെ നിയമസാധുത പരിഹരിക്കപ്പെടാതെ തുടരുകയാണെന്നും ലേഖനം ആരോപിക്കുന്നു. ഇത് തുടര്‍ച്ചയായ തര്‍ക്കങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന ലേഖനത്തില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം നിലവില്‍ കത്തോലിക്ക സഭക്ക് തന്നെയാണെങ്കിലും നിയമപരവും ഭരണപരവുമായ ചര്‍ച്ചകള്‍ വികസിക്കുമ്പോള്‍ ഭൂമിയുടെ നിയമസാധുത സംബന്ധിച്ച ചോദ്യം നിലനില്‍ക്കാന്‍ സാധ്യതയുണ്ടെന്നും പറയുന്നു.

വഖ്ഫ് ബില്‍ പാസായതിനൊപ്പം വഖ്ഫ് ബോര്‍ഡ് മാതൃകയില്‍ സഭയ്ക്ക് കീഴിലുള്ള സ്വത്തുക്കള്‍ക്കായി പ്രത്യേക ബോര്‍ഡ് സ്ഥാപിക്കുന്നത് സംബന്ധിച്ച മദ്രാസ് ഹൈക്കോടതി മുമ്പാകെയുള്ള കേസും ചര്‍ച്ചയായിരുന്നു. ഹൈക്കോടതിയുടെ നിര്‍ദേശം സഭാ സ്വത്തുക്കളില്‍ ഇടപെടുന്നതിനായി വഖ്ഫ് ബില്ല് മാതൃകയിലുള്ള നീക്കങ്ങളുടെ തുടക്കമാണെന്ന ആശങ്ക ക്രിസ്ത്യന്‍ സംഘടനകള്‍ക്കുണ്ട്. ഹിന്ദു (ദേവസ്വം ബോര്‍ഡ്), മുസ്‌ലിം (വഖ്ഫ് ബോര്‍ഡ്) വിഭാഗങ്ങളുടേത് പോലെ സഭാ സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനും പ്രത്യേക ബോര്‍ഡ് രൂപീകരിക്കണമെന്ന ആവശ്യമാണ് മദ്രാസ് ഹൈക്കോടതിയുടെ മുമ്പാകെയുള്ളത്. ഈ പശ്ചാത്തലത്തിലാണ് ആര്‍എസ്എസ് മുഖപത്രത്തില്‍ സഭയുടെ സ്വത്തുക്കള്‍ സംബന്ധിച്ച ലേഖനംകൂടി പുറത്തുവന്നത്. വഖ്ഫ് ബോര്‍ഡിനെ പോലെ സഭാ സ്വത്തുക്കള്‍ക്കായി പ്രത്യേക ബോര്‍ഡ് സ്ഥാപിക്കുന്നത് സംബന്ധിച്ച നിര്‍ദേശം നല്‍കാന്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് കഴിഞ്ഞ നവംബറിലാണ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. 

With the controversial Waqf Amendment Bill passed by Parliament, Opposition leader Rahul Gandhi has pointed to an RSS article that confirms reports that the Sangh Parivar's next target is the properties of Christian churches. Rahul Gandhi made the reminder by sharing news about an article in the RSS mouthpiece, the Organic, the other day, which revealed that the Catholic Church is the second largest landowner in the country.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണു എന്നിട്ടും നിർത്താതെ ബസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  17 hours ago
No Image

ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ; ദേശീയപാത നിർമാണ നിരോധനത്തിനെതിരെ യുഡിഎഫും എൽഡിഎഫും പ്രതിഷേധം

Kerala
  •  17 hours ago
No Image

ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ജാഗ്രത പാലിക്കുക: ചിലപ്പോൾ ട്രംപ് നിങ്ങളെ ആഫ്രിക്കയിലേക്ക് നാടുകടത്തിയേക്കാം

International
  •  18 hours ago
No Image

ഗുരുപൂർണിമ ആഘോഷത്തിൽ കാസർകോട് സ്കൂളിൽ വിവാദം; കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചു

Kerala
  •  18 hours ago
No Image

ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം  

National
  •  18 hours ago
No Image

ഗസ്സയിലെ ഖബര്‍സ്ഥാനുകള്‍ ഇടിച്ച് നിരത്തി ഇസ്‌റാഈല്‍; മൃതദേഹാവശിഷ്ടങ്ങള്‍ മോഷ്ടിച്ചുകൊണ്ടുപോയി

International
  •  18 hours ago
No Image

മുരളീധരൻ പക്ഷത്തെ വെട്ടി ബിജെപി കേരള ഭാരവാഹികളെ പ്രഖ്യാപിച്ചു; ഷോൺ ജോർജും ശ്രീലേഖയും നേതൃനിരയിൽ

Kerala
  •  18 hours ago
No Image

ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ 91 മരണം; വടക്കേ ഇന്ത്യയിൽ രക്ഷാപ്രവർത്തനം ശക്തമാക്കി സൈന്യം

National
  •  19 hours ago
No Image

സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ചു; കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പരുക്ക്

Kerala
  •  19 hours ago
No Image

കോഴിക്കോട് നിന്ന് 15കാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസിൽ രണ്ടാം പ്രതി പിടിയിൽ

Kerala
  •  19 hours ago