HOME
DETAILS

മൈക്രോസോഫ്റ്റ് 50-ാം വാർഷികാഘോഷ പരിപാടിയിൽ കമ്പനിയുടെ ഇസ്റാഈൽ ബന്ധം ചോദ്യം ചെയ്തു പലസ്തീൻ അനുകൂല ജീവനക്കാർ

  
April 05 2025 | 11:04 AM

Pro-Palestinian Employees Question Microsofts Israel Ties During Companys 50th Anniversary Celebration

 

വാഷിംഗ്ടൺ: ഗസ്സയിൽ ഇസ്റാഈൽ നടത്തുന്ന സൈനിക ആക്രമണങ്ങളിൽ മൈക്രോസോഫ്റ്റിന്റെ എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുവെന്ന ആരോപണത്തെ തുടർന്ന് ജീവനക്കാർ കമ്പനിക്കെതിരെ തുറന്ന എതിർപ്പ് പ്രകടിപ്പിച്ചു. കമ്പനി സ്ഥാപിതമായ 50-ാം വാർഷികാഘോഷത്തിന്റെ ഭാഗമായിരുന്ന പരിപാടിയിലാണ് നിരവധി ജീവനക്കാർ പ്രകടനം നടത്തിയത്. സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സും മുൻ സിഇഒ സ്റ്റീവ് ബാൽമറും, നിലവിലെ സിഇഒ സത്യ നാദെല്ലയും സദസ്സിലുണ്ടായിരിക്കെയായിരുന്നു പ്രതിഷേധം.

മൈക്രോസോഫ്റ്റിന്റെ എഐ സിഇഒ മുസ്തഫ സുലൈമാൻ കമ്പനിയുടെ പുതിയ ഉൽപ്പന്നങ്ങളെയും ദീർഘകാല എഐ നയത്തെയും കുറിച്ച്  പ്രസം​ഗിക്കുന്നതിനിടെയാണ് പ്രതിഷേധം ആരംഭിച്ചത്. ജീവനക്കാരിയായ ഇബ്തിഹാൽ അബൂസാദ് എന്ന യുവതി “മുസ്തഫാ, താങ്കളെക്കുറിച്ച് ലജ്ജിക്കുന്നു”എന്ന മുദ്രാവാക്യം മുഴക്കി. മൈക്രോസോഫ്റ്റ്  ഇസ്റാഈൽ സൈന്യത്തിന് എഐ ആയുധങ്ങൾ വിൽക്കുന്നു. അറുപതിനായിരം പേർ കൊല്ലപ്പെട്ട ഗസ്സയിലേക്കുള്ള വംശഹത്യക്ക് ഈ കമ്പനി പിന്തുണയാകുകയാണ്. നിങ്ങളു‍ടെ കൈകളിൽ രക്തക്കറയാണ്, യുവതി സുലൈമാനെതിരെ പറഞ്ഞു. 

സുലൈമാൻ തന്റെ പ്രസംഗം നിർത്തി പ്രതികരിച്ചു. നിങ്ങളുടെ പ്രതിഷേധത്തിന് നന്ദി, ഞാൻ നിങ്ങളെ കേൾക്കുന്നു.” തുടർന്ന്, അബൂസാദ് കാഴ്ച വേദിയിലേക്ക് പലസ്തീൻപക്ഷ പിന്തുണയുടെ പ്രതീകമായ കെഫിയേ സ്കാർഫ് എറിയുകയും ചെയ്തു. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർ യുവതിയെ വേദിയിൽ നിന്ന് പുറത്തേക്ക് കൊണ്ടു പോവുകയും ചെയ്തു. വാനിയ അഗർവാൾ എന്ന ജീവനക്കാരി വേദിയിൽ കയറി സമാനമായ പ്രതിഷേധം നടത്തി. ഈ സമയത്തും ബിൽ ഗേറ്റ്‌സ്, ബാൽമർ, സത്യ നാദെല്ല എന്നിവരും വേദിയിലുണ്ടായിരുന്നു. 2014ന് ശേഷം മൂന്നുപേരും ആദ്യമായി ഒരുമിച്ചുള്ള പൊതു വേദിയാണിത്. അസോസിയേറ്റഡ് പ്രസ് നടത്തിയ അന്വേഷണ റിപ്പോർട്ടുകൾ പ്രകാരം, ഗസ്സയിലും ലെബനനിലും നടന്ന ആക്രമണങ്ങളിൽ ഇസ്റാഈലി സൈന്യം ലക്ഷ്യങ്ങളിലേക്ക് ബോംബുകൾ തെറ്റാതെ എത്തിക്കാൻ മൈക്രോസോഫ്റ്റിന്റെയും ഓപ്പൺഎഐയുടെയും എഐ മോഡലുകൾ ഉപയോഗിച്ചിട്ടുണ്ടെന്നത് വ്യക്തമാണ്. 2023-ൽ ലെബനനിൽ ഒരു കുടുംബം സഞ്ചരിച്ച വാഹനത്തിലേക്ക് നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് പെൺകുട്ടികളും അവരുടെ മുത്തശ്ശിയും കൊല്ലപ്പെട്ടിരുന്നു.

ഈ വർഷം ഫെബ്രുവരിയിലുണ്ടായ മറ്റൊരു ആഭ്യന്തര പ്രതിഷേധത്തിനിടെ, സിഇഒ സത്യ നാദെല്ലയുമായി നടത്തിയ മീറ്റിംഗിൽ പങ്കെടുത്ത അഞ്ച് ജീവനക്കാരെ പുറത്താക്കിയിരുന്നു. “കമ്പനിയിൽ എല്ലാവരുടെയും ശബ്ദങ്ങൾ കേൾക്കാൻ നാം പലതരത്തിലുമുള്ള വഴികൾ ഒരുക്കിയിട്ടുണ്ട്. എന്നാൽ ബിസിനസ്സിന്റെ പ്രവർത്തനം തടസ്സപ്പെടുത്താതെ സമാധാനപരമായി അതുണ്ടാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,” എന്നായിരുന്നു മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക പ്രതികരണം.

അഭിപ്രായ പ്രകടനത്തിന് ശേഷം ഇനി നടപടികൾ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് കമ്പനി വ്യക്തത നൽകാത്ത നിലയിലാണ്. എന്നാൽ, അബൂസാദും അഗർവാളും അവരുടെ ജോലി അക്കൗണ്ടുകളിലേക്കുള്ള ആക്‌സസ് നഷ്ടപ്പെട്ടതായി പിന്നീട് റിപ്പോർട്ടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ, ഇവർ പിരിച്ചുവിട്ടിരിക്കാമെന്ന സംശയവും ഉയരുന്നു. കമ്പനി ഇതുവരെ അവരുടെ ഭാ​ഗത്തു നിന്നും തങ്ങളെ ഔദ്യോഗികമായി ബന്ധപ്പെട്ടില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ബന്ദി മോചനത്തിന് തടസ്സം നില്‍ക്കുന്നത് നെതന്യാഹു, താമസിപ്പിക്കുന്ന ഓരോ നിമിഷവും മരണതുല്യം' പ്രധാന മന്ത്രിക്കെതിരെ പ്രതിഷേധത്തിരയായി ഇസ്‌റാഈല്‍ തെരുവുകള്‍, ഖത്തര്‍ ആക്രമണത്തിനും വിമര്‍ശനം 

International
  •  2 days ago
No Image

പിങ്ക് പേപ്പറില്‍ മാത്രമാണ് സ്വര്‍ണം പൊതിയുന്നത്...! സ്വര്‍ണം പൊതിയാന്‍ മറ്റു നിറങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്

Kerala
  •  2 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിക്ക് വിരുന്നുനല്‍കി ട്രംപ്; ഇസ്‌റാഈല്‍ ആക്രമണത്തിനു പിന്നാലെ യു.എസില്‍ ചര്‍ച്ച

International
  •  2 days ago
No Image

ബെക്ക് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

Asia Cup: ദുബൈയിൽ ഇന്ന് ഇന്ത്യ- പാക് പോരാട്ടം; ടിക്കറ്റ് മുഴുവനും വിറ്റ് പോയി, ആരാധകർക്കായി കർശന നിർദേശങ്ങൾ മുന്നോട്ടുവച്ചു പോലിസ്

Cricket
  •  2 days ago
No Image

ഇന്ന് ശ്രീകൃഷ്ണ ജയന്തി; ആഘോഷത്തിനൊരുങ്ങി നാട്

Kerala
  •  2 days ago
No Image

നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; വിഷയങ്ങൾ നിരവധി; പ്രക്ഷുബ്ധമാകും

Kerala
  •  2 days ago
No Image

തെരുവുനായകൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകിയാൽ പിഴ ചുമത്തും; ചണ്ഡീഗഡ് മുൻസിപ്പൽ കോർപ്പറേഷൻ

National
  •  2 days ago
No Image

ബഹ്‌റൈനിൽ ഫുഡ് ട്രക്കുകളുടെ ലൈസൻസ് സ്വദേശികൾക്ക് മാത്രമാക്കാൻ നീക്കം; പ്രവാസികൾക്ക് തിരിച്ചടി ആകും

bahrain
  •  2 days ago
No Image

അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒമ്പത് മാസത്തിനിടെ മരണപ്പെട്ടത് 17 പേർ

Kerala
  •  2 days ago