HOME
DETAILS

വിവാദ വെബ്‌സൈറ്റായ കര്‍മ്മ ന്യൂസ് മേധാവി വിന്‍സ് മാത്യൂ അറസ്റ്റില്‍

  
Web Desk
April 06, 2025 | 6:51 AM

Kerala Police arrest Karma News MD Vince Mathew at Thiruvananthapuram Airport

തിരുവനന്തപുരം: കളമശ്ശേരി സ്‌ഫോടനത്തെ പിന്തുണച്ച് വാര്‍ത്ത കൊടുത്ത കേസുമായി ബന്ധപ്പെട്ട് വിദ്വേഷപ്രചാരണത്തിന്റെ പേരില്‍ വിവാദത്തില്‍പ്പെട്ട കര്‍മ്മ ന്യൂസ് ഓണ്‍ലൈന്‍ ചാനല്‍ എംഡി വിന്‍സ് മാത്യൂ അറസ്റ്റില്‍. പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് നാളുകളായി ഇയാള്‍ ഒളിവിലായിരുന്നു. ആസ്‌ത്രേലിയയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച് വരുന്ന വഴി തിരുവനന്തപുരം വിമാനത്താവളത്തില്‍വെച്ചാണ് ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തത്. മൂന്ന് കേസുകളാണ് വിന്‍സ് മാത്യൂവിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്.

2023 ഒക്ടോബര്‍ 29ന് കളമശ്ശേരി സമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സ്‌ഫോടനത്തെ പിന്തുണച്ച് വിന്‍സ് മാത്യു അന്ന് തന്റെ ചാനലില്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇത് കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ തട്ടിപ്പ് നടന്നെന്നും ഇയാള്‍ വാര്‍ത്ത നല്‍കിയിട്ടുണ്ട്. ഈ കേസിലാണ് ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. 

തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ഇയാളെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞ് വെക്കുകയും, സൈബര്‍ പൊലിസിന് കൈമാറുകയും ചെയ്തു. ചോദ്യം ചെയ്യലിന് പിന്നാലെ ഇയാളെ കോളടതിയില്‍ ഹാജരാക്കും. 

കളമശ്ശേരി സ്‌ഫോടനം

സംസ്ഥാനം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് ഒന്നരവര്‍ഷം മുന്‍പ് കളമശ്ശേരിയില്‍ നടന്നത്. സമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ഥന സ്ഥലത്ത് നടത്തിയ സ്‌ഫോടനത്തില്‍ 12 വയസുള്ള പെണ്‍കുട്ടിയടക്കം ഏട്ട് പേരാണ് കൊല്ലപ്പെട്ടത്. 

ഒക്ടോബര്‍ 23ന് രാവിലെ 9.30ക്കാണ് ആദ്യ സ്‌ഫോടനമുണ്ടായത്. വൈകാതെ രണ്ട് സ്‌ഫോടനങ്ങള്‍ കൂടി നടന്നു. തൊട്ടുപിന്നാലെ എറണാകുളം സ്വദേശിയായ ഡൊമിനിക് മാര്‍ട്ടിന്‍ എന്നയാള്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തി. ഇയാള്‍ പിന്നീട് സ്വയം പൊലിസില്‍ കീഴടങ്ങുകയായിരുന്നു. ഇയാള്‍ക്കെതിരെ ആദ്യം യുഎപിഎ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും, പിന്നീട് അത് നീക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 

Vince Matthew, the Managing Director of Karma News Online Channel, has been arrested at Thiruvananthapuram Airport



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ഹരിത പെരുമാറ്റച്ചട്ടം ലംഘിച്ച പ്രിന്റിങ് സ്ഥാപനത്തിനെതിരെ നടപടി; 30 ലക്ഷത്തിന്റെ വസ്തുക്കൾ പിടികൂടി 

Kerala
  •  2 days ago
No Image

ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചു; വ്യാപക പ്രതിഷേധം

Kerala
  •  2 days ago
No Image

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി; ആദ്യ പ്രളയ മുന്നറിയിപ്പ് നൽകി തമിഴ്‌നാട്

Kerala
  •  2 days ago
No Image

നടനും ടിവികെ നേതാവുമായ വിജയ്‌യെ വിമർശിച്ച യൂട്യൂബർക്ക് നേരെ ആക്രമണം; നാലുപേർ അറസ്റ്റിൽ

National
  •  2 days ago
No Image

മുഖ്യമന്ത്രിക്കെതിരെ കൊലവിളി കമന്റ്; കന്യാസ്ത്രീക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  2 days ago
No Image

വിമാന സർവീസുകളെയടക്കം പിടിച്ചുകുലുക്കിയ ലോകത്തെ 5 പ്രധാന അഗ്നിപർവ്വത സ്ഫോടനങ്ങൾ

International
  •  2 days ago
No Image

കാറിൽ നിന്ന് നേരെ സ്കൂട്ടറിലേക്ക്; മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ച പാമ്പിനെ ഒടുവിൽ പിടികൂടി

Kerala
  •  2 days ago
No Image

യൂറോപ്യന്‍ ക്ലോസറ്റില്‍ വെച്ച് ചിക്കന്‍ കഴുകും; വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകവും; ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുത്ത് നഗരസഭ

Kerala
  •  2 days ago
No Image

ദുബൈയിൽ നിന്നുള്ള യാത്രക്കാർക്ക് സ്വർണ്ണം കൈവശം വെക്കാം; ഇക്കാര്യം ശ്രദ്ധിക്കണമെന്ന് മാത്രം

uae
  •  2 days ago
No Image

ദക്ഷിണ സുഡാനിൽ വിമാനാപകടം: പ്രളയബാധിതർക്കുള്ള ഭക്ഷണസാധനങ്ങളുമായി പോയ വിമാനം തകർന്ന് മൂന്ന് മരണം

International
  •  2 days ago