HOME
DETAILS
MAL
ഓണക്കാല വിപണി ചൂഷണം തടയാന്‍ സ്ക്വാഡ്, കണ്ട്രോള് റൂം സേവനങ്ങള്‍
backup
September 04 2016 | 01:09 AM
പാലക്കാട്: ഓണക്കാല വിപണിയിലെ ചൂഷണം തടയാന്‍ കമ്പോളങ്ങളിലെ മിന്നല്‍ പരിശോധനക്കായി ലീഗല്‍ മെട്രോളജി വകുപ്പ് അസിസ്റ്റന്റ് കണ്‍ട്രോളര്‍മാരുടെ നേതൃത്വത്തില്‍ സ്ക്വാഡ് രൂപികരിച്ചു.
ഇതുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കാന്‍ സെപ്റ്റംബര്‍ 12 വരെ 24 മണിക്കൂര്‍ ലീഗല്‍ മെട്രോളജി കണ്ട്രോള് റൂമും പ്രവര്‍ത്തിക്കും. ഫോണ്‍: 04912 505268, 8281698085,8281698092, 8281698086.
ചൂഷണരഹിതമായ ഉപഭോക്തൃ സംസ്കാരം കെട്ടിപ്പടുക്കുന്നതിന് ഉപഭോക്തൃ ബോധവല്‍ക്കരണം നടത്തുന്നതിനും ഒരു ഹെല്പ് ഡെസ്കും, കോട്ടമൈതാനിയില്‍ ആരംഭിക്കും.
ഉപഭോക്താക്കളുടെ പരാതി സ്വീകരിക്കല്‍, വാങ്ങിയ സാധനങ്ങളുടെ തൂക്കം, അളവ് പരിശോധനയ്ക്കുള്ള സംവിധാനം. ഉപഭോക്തൃ ബോധവല്‍ക്കരണം എന്നീ സേവനങ്ങള്‍ ഹെല്പ് ഡെസ്കില്‍ ലഭിക്കുമെന്ന് അസിസ്റ്റന്റ് കണ്ട്രോളര് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."