സെര്‍വിക്കല്‍ കാന്‍സര്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് യുഎഇ; 2030ഓടെ 13 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള രാജ്യത്തെ 90% പെണ്‍കുട്ടികള്‍ക്കും എച്ച്പിവി കുത്തിവയ്പ് നല്‍കും
ദുബൈ: സെര്‍വിക്കല്‍ കാന്‍സര്‍ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് യുഎഇ. 2023ഓടെ പതിമൂന്നിനും പതിനാലിനും ഇടയില്‍ പ്രായമുള്ള 90% പെണ്‍കുട്ടികള്‍ക്കും എച്ച്പിവി വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം.
പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിനും സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുമുള്ള മന്ത്രാലയത്തിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിലൂടെ 15 വയസ്സിനു മുമ്പു തന്നെ തൊണ്ണൂറു ശതമാനം പെണ്‍കുട്ടികള്‍ക്കും എച്ച്പിവി വാക്‌സിന്‍ നല്‍കും. ഇതിനു പുറമേ 25 വയസ്സു കഴിഞ്ഞ സ്ത്രീകള്‍ക്ക് സെര്‍വിക്കല്‍ കാന്‍സര്‍ സ്‌ക്രീനിംങ് ഉറപ്പാക്കും.
സെര്‍വിക്കല്‍ കാന്‍സര്‍ സ്ത്രീകളെ മാത്രമാണ് ബാധിക്കുന്നതെങ്കിലും ഇത് എച്ചപിവി വൈറസ് ലൈംഗിക ബന്ധത്തിലൂടെയാണ് പകരുന്നത്. ഇതിനാല്‍ പുരുഷന്മാരേയും പരിശോധനയില്‍ ഉള്‍കൊള്ളിക്കും. ദേശീയ പ്രതിരോധ പരിപാടിയില്‍ എച്ചപിവി കുത്തിവയ്പ് വാക്‌സിന്‍ ഉള്‍പ്പെടുത്തിയ കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയിലെ ആദ്യ രാജ്യമായിരുന്നു യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്.
പതിമൂന്നിനും പതിനാലിനും ഇടയിലുള്ള ആണ്‍കുട്ടിളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിച്ചത് 2013ലായിരുന്നു.
നാഷണല്‍ കാന്‍സര്‍ രജിസ്ട്രിയുടെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം യുഎഇയിലെ സ്ത്രീകള്‍ക്കിടയില്‍ ഏറ്റവും സാധാരണമായ അഞ്ചാമത്തെ അര്‍ബുദമാണ് സെര്‍വിക്കല്‍ കാന്‍സര്‍. ദേശീയ സെര്‍വിക്കല്‍ കാന്‍സര്‍ നിരക്ക് ആഗോള ശരാശരിയേക്കാള്‍ താഴെയാണ്.
കൈകളിലും കാലുകളിലും ജനനേന്ദ്രിയത്തിലും അരിമ്പാറ ഉണ്ടാക്കുന്ന വൈറസുകളാണ് എച്ച്പിവി. ചിലതരം എച്ച്പിവി അണുബാധകള്‍ അരിമ്പാറയ്ക്ക് കാരണമാകുന്നു. ചിലത് വ്യത്യസ്ത തരം കാന്‍സറുകള്‍ക്കും കാരണമാകുന്നു. പ്രത്യേകിച്ച് സെര്‍വിക്കല്‍ കാന്‍സറിന്. 2030 ആകുമ്പോഴേക്കും 15 വയസ്സിന് മുമ്പ് 90% പെണ്‍കുട്ടികള്‍ക്കും എച്ച്പിവി വാക്‌സിനേഷന്‍ നല്‍കുക എന്നതാണ് ദേശീയ പദ്ധതി ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
നേരത്തെയുള്ള രോഗനിര്‍ണയം രോഗമുക്തി നിരക്ക് ഗണ്യമായി വര്‍ധിപ്പിക്കുകയും ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ ഭാരം കുറയ്ക്കുകയും ചെയ്യുമെന്ന് മന്ത്രാലയം പറഞ്ഞു. ആരോഗ്യകരവും കൂടുതല്‍ പ്രതിരോധശേഷിയുള്ളതുമായ ഒരു സമൂഹം കൈവരിക്കുന്നതിന് നേരത്തെയുള്ള സ്‌ക്രീനിംഗ് പ്രോത്സാഹിപ്പിക്കുന്നതും വാക്‌സിനേഷന്‍ വിപുലീകരണവും നിര്‍ണായകമാണെന്നാണ് സര്‍ക്കാര്‍ നിലപാട്.
The UAE is taking major steps to eliminate cervical cancer, aiming to vaccinate 90% of girls aged 13 to 14 against HPV by 2030. The initiative aligns with global health goals to reduce cancer risks through early prevention.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."