HOME
DETAILS

മകളെ പീഡിപ്പിച്ച പ്രതിയെ വെടിവച്ചു കൊന്ന പിതാവ് മരിച്ചു; കൃഷ്ണപ്രിയ കേസിന്റെ വേദനയുള്ള അധ്യായം അവസാനിച്ചു

  
Web Desk
April 08, 2025 | 11:38 AM

Father Who Shot and Killed Daughters Abuser Dies The Painful Chapter of the Krishnapriya Case Ends

 

മലപ്പുറം: മഞ്ചേരിയിൽ ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണൻ (77)  മരണപ്പെട്ടു. വാർദ്ധക്യ സഹചമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. മകളെ പീഡിപ്പിച്ച കേസിൽ പ്രതിയെ വെടിവച്ചു കൊലപ്പെടുത്തിയതിന് ശങ്കരനാരായണനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ചാരങ്കാവ് തെക്കെ വീട്ടിലുള്ള ശങ്കരനാരായണന്റെ നിര്യാണം കുടുംബത്തെ മാത്രമല്ല, പ്രദേശവാസികളുടെയും കൂട്ടായ്മയുടെയും മനസ്സിൽ ആഴത്തിലുള്ള സങ്കടവും ഞെട്ടലും സൃഷ്ടിച്ചിട്ടുണ്ട്.

2001 ഫെബ്രുവരി 9-ന് സ്കൂൾ വിട്ടു വരുന്ന വഴി അയലവാസിയായ എളങ്കൂർ ചാരങ്കാവ് കുന്നുമ്മൽ മുഹമ്മദ് കോയ (24) കൃഷ്ണപ്രിയയെ പീഡിപ്പിച്ച്  കൊലപ്പെടുത്തുകയായിരുന്നു. ഈ ദുരന്തകരമായ സംഭവത്തിന് പിന്നാലെ പിടിയിലായ പ്രതിയെ കോടതി ശിക്ഷിച്ചെങ്കിലും ജാമ്യത്തിൽ വിട്ടയച്ചു. ജാമ്യത്തിലിറങ്ങിയ പ്രതിയെ 2002 ജൂലൈ 27-ന് ശങ്കരനാരായണൻ  വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിൽ ശങ്കരനാരായണനെയും മറ്റ് രണ്ട് പേരെയും മഞ്ചേരി സെഷൻസ് കോടതി ജീവപര്യന്തം കഠിന തടവിന് വിധിച്ചിരുന്നു. എന്നാൽ 2006 മേയിൽ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഹൈക്കോടതി ശങ്കരനാരായണനെയും മറ്റുള്ളവരെയും വെറുതെ വിടുകയായിരുന്നു. കോടതി വ്യക്തമാക്കിയത് പ്രതിയുടെ ക്രിമിനൽ പശ്ചാത്തലവും മറ്റ് ശത്രുക്കളുടെ സാധ്യതയും കണക്കിലെടുത്ത്, പൊലീസിന് മൃതശരീരം വീണ്ടെടുക്കുന്നതിൽ വലിയ വീഴ്ച പറ്റിയെന്നുമായിരുന്നു.

ശങ്കരനാരായണന്റെ നിര്യാണം സമൂഹത്തിൽ വലിയ ചർച്ചയ്ക്ക് വഴി വെക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു, കാരണം അദ്ദേഹത്തിന്റെ നടപടികൾ അന്ന് വ്യാപകമായ ശ്രദ്ധ നേടിയിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടുത്ത സാമ്പത്തിക പ്രതിസന്ധി; സർക്കാർ നന്നായി വിയർക്കും 

Kerala
  •  6 days ago
No Image

ദുബൈയിലെ സ്വകാര്യ സ്കൂളുകൾക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

uae
  •  6 days ago
No Image

വന്യജീവി ആക്രമണം: പത്തുവർഷം കൊണ്ട് പൊലിഞ്ഞത് 954 ജീവൻ

Kerala
  •  6 days ago
No Image

‘വി.ഡി.എസ് കേരളം ഭരിക്കട്ടെ, ഷാഫി പറമ്പിൽ കോൺഗ്രസ് നയിക്കട്ടെ’ ; പള്ളുരുത്തിയിൽ പുതിയ ഫ്ലക്സ്

Kerala
  •  6 days ago
No Image

17കാരന്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരിയായ യുവതി മരിച്ചു; കൊച്ചിയില്‍ പൊലിഞ്ഞത് ഇഷാനയുടെ സ്വപ്നങ്ങള്‍

Kerala
  •  6 days ago
No Image

നാലുവർഷ ബിരുദ പദ്ധതിയിൽ സമഗ്ര മാറ്റത്തിന് യു.ഡി.എഫ്; ആറുമാസത്തെ ഇൻ്റേൺഷിപ്പും പുതിയ സിലബസും വരുന്നു

Kerala
  •  6 days ago
No Image

സ്കൂളിൽ ചേരാൻ കുട്ടികളുണ്ട് ; ഉയർന്ന ക്ലാസുകളിൽ കൊഴിഞ്ഞുപോക്കും രൂക്ഷം

Kerala
  •  6 days ago
No Image

റോഡിലെ നമസ്‌കാരത്തിന് വിലക്ക്, പള്ളികള്‍ക്കുള്ളില്‍ മതി; ബംഗാളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സുവേന്ദു സര്‍ക്കാര്‍

National
  •  6 days ago
No Image

'പെൺകുട്ടികൾക്ക് എന്തിനാണ് വിദ്യാഭ്യാസം? അവർ വീടിനുള്ളിൽ ഇരിക്കുന്നതാണ് ഭംഗി'; വിവാദ പ്രസ്താവനയുമായി ബിഹാർ വിദ്യാഭ്യാസ മന്ത്രി

National
  •  6 days ago
No Image

നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ച: മുഖ്യസൂത്രധാരൻ ഉൾപ്പെടെ 15 പേർ പിടിയിൽ

National
  •  6 days ago