
ശൈഖ് ഹംദാന്റെ ഇന്ത്യാ സന്ദര്‍ശനം പ്രതീക്ഷാനിര്‍ഭരം: ഡോ. പുത്തൂര്‍ റഹ്മാന്

ഫുജൈറ: ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് റാശിദ് ആല് മക്തൂമിന്റെ രണ്ടു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തെ യു.എ.ഇയിലെ പ്രവാസി ഇന്ത്യക്കാര്‍ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് യു.എ.ഇ കെ.എം.സി.സി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന് അഭിപ്രായപ്പെട്ടു.
ഏറ്റവും അധികം ഇന്ത്യക്കാര്‍ അധിവസിക്കുന്നതും സ്വദേശി ഇന്ത്യക്കാരുടെ സ്വപ്ന ഭൂമികയുമായ ദുബൈയുടെ ഭാവി ഭരണാധികാരിയുടെ ഇന്ത്യയിലേക്കുള്ള യാത്ര വളരെ പ്രാധാന്യമേറിയതാണെന്നും, രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ക്ഷണത്തെ തുടര്‍ന്നാണ് ഈ സന്ദര്‍ശനം എന്നതും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ദുബൈ വളരെ തന്ത്രപ്രധാനമായ കുടിയേറ്റ മേഖലയാണ് ഇന്ത്യക്കാര്‍ക്ക്. അതുപോലെത്തന്നെ ദുബൈ കിരീടാവകാശിയായി ചുമതലയേറ്റ ശേഷം ശൈഖ് ഹംദാന്റെ പ്രഥമ ഇന്ത്യാ സന്ദര്‍ശനവുമാണിത്. വിവിധ തന്ത്രപ്രധാന മേഖലകളിലെ ഉഭയ കക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതിനും പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികള്‍ തുറക്കുന്നതിന് ദുബൈ കിരീടാവകാശിയുടെ നേരിട്ടുള്ള കൂടിക്കാഴ്ചകള്‍ ഉപകരിക്കും. സാധാരണ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഭരണാധികാരികള്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ പ്രധാനമന്ത്രിയോ മുതിര്‍ന്ന മന്ത്രിമാരോ ആണ് സ്വീകരിക്കാനെത്താറ്. ദുബൈയുടെ പ്രാധാന്യവും ഈ സന്ദര്‍ശനത്തിന്റെ പ്രാമുഖ്യവും കണക്കിലെടുത്താല്‍, പ്രധാനമന്ത്രി നേരത്തെ നേരിട്ടെത്തി സ്വീകരിച്ചിട്ടുള്ള നയതന്ത്ര പ്രതിനിധികളുമായി താരതമ്യം ചെയ്യുമ്പോള്‍ ശൈഖ് ഹംദാനെ അദ്ദേഹം തന്നെയായിരുന്നു സ്വീകരിക്കേണ്ടത് എന്നാണ് വ്യക്തിപരമായ വിചാരം. ഇന്നു നടന്ന സ്വീകരണം വേണ്ടതു പോലെ ഉചിതമായില്ല എന്നതില്‍ ഖേദം രേഖപ്പെടുത്തുന്നുവെന്നും പുത്തൂര്‍ പ്രസ്താവിച്ചു.
പ്രധാനമന്ത്രിയുടെ വിരുന്നിലും വിദേശ കാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര്, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരുമായുള്ള കൂടിക്കാഴ്ചകളിലും പങ്കെടുക്കുന്ന ശൈഖ് ഹംദാന്റെ ഈ സന്ദര്‍ശനം പുതിയ കരാറുകള്‍ക്കും പ്രവാസി ഇന്ത്യക്കാര്‍ക്കും ഇന്ത്യയുടെ വിദേശ ബന്ധങ്ങള്‍ക്കും സമ്പദ് വ്യവസ്ഥക്കും മുതല്‍ക്കൂട്ടാവട്ടെ എന്നു തന്നെ പ്രതീക്ഷിക്കാമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
Sheikh Hamdan's visit to India is full of expectations: Dr. Puttur Rahman
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകൾക്ക് ആർ.ബി.ഐ മാർഗനിർദേശം
National
• 15 hours ago
ഭിന്നശേഷി കുട്ടികളുടെ അധ്യാപനം: റിസോഴ്സ് ടീച്ചർമാരുടെ സ്ഥിരനിയമനം വൈകുന്നു
Kerala
• 15 hours ago
വിശേഷ ദിനങ്ങള്‍ക്കനുസരിച്ച് പ്രഖ്യാപിത അവധികളിൽ വേണം ക്രമീകരണം
Kerala
• 15 hours ago
ഡി.എൽ.എഡ് ഇളവിൽ വ്യക്തത വരുത്തി ഉത്തരവ് തുണയാവുക ആയിരത്തിലേറെ ഉദ്യോഗാർഥികൾക്ക്
Kerala
• 15 hours ago
തുടർചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു
Kerala
• 16 hours ago
ഡോ. ഹാരിസിന്റെ ആരോപണങ്ങൾ: വിദഗ്ധസമിതി റിപ്പോർട്ട് മന്ത്രിക്ക്, തുടർനടപടികൾ ഉടൻ
Kerala
• 16 hours ago
വാൻ ഹായ് കപ്പലിൽ വീണ്ടും തീ; രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം
Kerala
• a day ago
ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ
National
• a day ago
ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി
National
• a day ago
ഡബിൾ സെഞ്ച്വറി അടിച്ചിട്ടും തിരിച്ചടി; ഇംഗ്ലണ്ടിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഇന്ത്യ
Cricket
• a day ago
ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്മെന്റിലെത്തി 22 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്വിസ്റ്റ്; പ്രതി യുവതിയുടെ സുഹൃത്ത്; ഫോണിലെ സെൽഫി പരാതിക്കാരി തന്നെ എടുത്തത്
crime
• a day ago
ഇംഗ്ലണ്ടിനെതിരെ ആറാടി സിറാജ്; അടിച്ചുകയറിയത് ഇതിഹാസങ്ങൾ വാഴുന്ന ചരിത്ര ലിസ്റ്റിൽ
Cricket
• a day ago
ഇന്ത്യ-യുഎസ് വ്യാപാര കരാർ: സമയ പരിധി നിശ്ചയിച്ച് ഇന്ത്യ ഇപ്പോൾ ഒരു കരാറിലും ഏർപ്പെടുന്നില്ല; കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ
International
• a day ago
നെല്ലിമുണ്ടയിൽ കരടി, വാളത്തൂരിൽ പുലി ആശങ്കയൊഴിയാതെ മേപ്പാടി, റിപ്പൺ മേഖല
Kerala
• a day ago
മയക്കുമരുന്ന് ഉപയോഗം: 18 വയസ്സിന് താഴെയുള്ളവർ ഉൾപ്പെട്ട കേസുകളിൽ ഏറ്റവും കൂടുതൽ എറണാകുളം നഗരത്തിൽ; ഹൈക്കോടതി
Kerala
• a day ago
പെരിന്തൽമണ്ണയിൽ നിർമാണത്തിലിരുന്ന കമ്യൂണിറ്റി സെന്റർ തകർന്ന് വീണു; തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു
Cricket
• a day ago
സംസ്ഥാനത്ത് വീണ്ടും നിപ മരണം; കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു
Kerala
• a day ago
തീർഥാടകർക്ക് മതിയായ താമസ സൗകര്യങ്ങൾ ലഭ്യമാക്കിയില്ല; നാല് ഉംറ കമ്പനികളെ താൽക്കാലികമായി നിർത്തിവക്കുകയും നിരവധി കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്ത് സഊദി അറേബ്യ
Saudi-arabia
• a day ago
നിപ; മലപ്പുറം ജില്ലയിലെ 20 വാർഡുകൾ കണ്ടൈയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു
Kerala
• a day ago
'വൺ ബില്യൺ മീൽസ്': മൂന്ന് വർഷത്തിനുള്ളിൽ 65 രാജ്യങ്ങളിലായി ഒരു ബില്യൺ ഭക്ഷണം വിതരണം ചെയ്തതായി ഷെയ്ഖ് മുഹമ്മദ്
uae
• a day ago
അദ്ദേഹത്തിന്റെ ആ വലിയ ഉപദേശമാണ് എന്നെ മികച്ച താരമാക്കി മാറ്റിയത്: വിനീഷ്യസ് ജൂനിയർ
Football
• a day ago