HOME
DETAILS

ആരാധകരുടെ മനം കവരുന്ന ചെങ്ങാലിക്കോടന്‍ കാഴ്ചക്കുലകള്‍ വിപണിയിലേക്ക്

  
backup
September 04 2016 | 01:09 AM

%e0%b4%86%e0%b4%b0%e0%b4%be%e0%b4%a7%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%a8%e0%b4%82-%e0%b4%95%e0%b4%b5%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%9a%e0%b5%86


ഗുരുവായൂര്‍: കേരളത്തിനകത്തും പുറത്തും വിദേശത്തുപോലും പഴവിപണിയുടെ മുഖ്യ  ആകര്‍ഷണമായ ചെങ്ങാലിക്കോടന്‍ നേന്ത്രക്കായകള്‍ കച്ചവടകേന്ദ്രങ്ങളില്‍ എത്താന്‍ തുടങ്ങി. തലപ്പിള്ളി താലൂക്കിലെ എരുമപ്പെട്ടി, കടങ്ങോട്, വടക്കാഞ്ചേരി, മുണ്ടത്തിക്കോട്, വേലൂര്‍, ചൂണ്ടല്‍, തൃശ്ശൂര്‍ താലൂക്കിലെ തോളൂര്‍, കൈപ്പറമ്പ് എന്നീ പഞ്ചായത്തുകളിലെ ആയിരക്കണക്കിനു നേന്ത്രവാഴ കര്‍ഷകരുടെ ഒരു വര്‍ഷത്തെ പ്രയത്‌നത്തിന്റെ വിളവെടുപ്പ് പൂര്‍ത്തിയായി.
ഇപ്പോള്‍ മാര്‍ക്കറ്റില്‍ ഈ പഴത്തിന് കിലോയ്ക്ക് 100 രൂപയാണ് വിലയെങ്കിലും ഓണമടുക്കുംതോറും ആവശ്യമേറിവരികയാണ്. തലമുറകള്‍ കൈമാറിയ ചെങ്ങാലിക്കോടന്‍ നേന്ത്രവാഴകൃഷിക്കുമുണ്ട് ഒരു പൂര്‍വകാലചരിത്രം. 16-ാം നൂറ്റാണ്ടില്‍ തലപ്പിള്ളി താലൂക്കിലെ വിവിധ ദേശങ്ങളിലെ നാടുവാഴികളായിരുന്ന ചെങ്ങഴി നമ്പ്യാര്‍മാരുടെ കാലത്ത് തുടങ്ങിവെച്ച കൃഷിരീതി നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും അതേപടി നിര്‍നിര്‍ത്തിപോന്ന കര്‍ഷകരുടെ പാരമ്പര്യ തനിമയെ അഭിനന്ദിക്കാതിരിക്കാനാകില്ല. 16-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ മച്ചാട് മലയില്‍ നിന്നുത്ഭവിച്ച് ഏനാമ്മാവു കായലില്‍ ഒഴുകിയെത്തുന്ന വടക്കാഞ്ചേരി പുഴ കരകവിഞ്ഞൊഴുകിയത്രെ. ഒരാഴ്ചക്കാലം പ്രളയജലം കയറി വയലേലകളിലെ നെല്‍കൃഷിയും കര ഞാലുകളിലെ വാഴകൃഷിയും പാടെ നശിച്ചു.
അന്നു കോട്ടപ്പുറം സ്വരൂപതതിലെ ചെങ്ങഴിനമ്പ്യാരായ പേയങ്ങാട്ടുദേശം നാടുവാഴി കേളുനമ്പ്യാരുടെ 13 ഏക്കര്‍ ചോങ്ങോട്ടു കരഞാലില്‍ മാത്രം പ്രളയജലത്തിനു താണ്ഡവമാടാനായില്ല. ഉയര്‍ന്നുകിടന്ന ഈ ഭാഗത്തെ നേന്ത്രവാഴകൃഷിക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചില്ല. കാലവര്‍ഷത്തിന്റെ കലിയടങ്ങി പുഴയിലെ ജലം പിന്‍വാങ്ങിയപ്പോള്‍ മച്ചാടുമലയിലെ എക്കല്‍മണ്ണ് വന്ന് കരഞ്ഞാലായ കരഞ്ഞാലുകള്‍ മുഴുവന്‍ കറുത്ത ഫലപുഷ്ടിയുള്ള മണ്ണായിത്തീര്‍ന്നിരുന്നു. ഈ പ്രദേശത്തെ നൂറുകണക്കിന് നേന്ത്രവാഴകര്‍ഷകര്‍  കേളുനമ്പ്യാരെ കണ്ട് എക്കല്‍മണ്ണു നിറഞ്ഞ കരഞാലുകള്‍ മുഴുവന്‍ നേന്ത്രവാഴകൃഷി ചെയ്യാന്‍ സഹായിക്കണമെന്നപേക്ഷിച്ചു. കൃഷിയിലുള്ള അമിതമായ താല്‍പര്യവും കര്‍ഷകസ്‌നേഹവുമുള്ള കേളുനമ്പ്യാര്‍ തന്റെ 13 ഏക്കര്‍ സ്ഥലത്തുള്ള നേന്ത്രവാഴയുടെ തൈകള്‍ മുഴുവന്‍ സൗജന്യമായി നാടുവാഴിയുടെ കൈവശാധികാരത്തിലുള്ള മുഴുവന്‍ കരഞ്ഞാലുകളും കര്‍ഷകര്‍ക്കു നല്‍കി. അന്നു തുടങ്ങിയ നേന്ത്രവാഴകൃഷിയാണ് ഇന്നു കാണുന്ന ചെങ്ങാലിക്കോടന്‍. ചെങ്ങാലിക്കോടന്‍ നേന്ത്രവാഴക്കും നേന്ത്രക്കായക്കും കഴിഞ്ഞ വര്‍ഷം ചെന്നൈയിലെ ഭൗമസൂചിക രജിസ്ട്രാര്‍ ഭൗമസൂചിക പദവി നല്‍കിയത് ചെങ്ങാലിക്കോടന് ലഭിച്ച ഒരു അംഗീകാരമാണ്. ചെങ്ങാലിക്കോടന് രാജ്യാന്തരവിപണി വരെ മാര്‍ക്കറ്റുണ്ടാക്കാന്‍ ഈ പദവി മൂലം സാധിച്ചു.
മൂന്നുതവണകളായിട്ടാണ് ചെങ്ങാലിക്കോടന്‍ കൃഷി ചെയ്യുന്നത്. കുംഭവാഴ, കര്‍ക്കിടകവാഴ, ഓണവാഴ. ഓണവാഴ തൈ നടുന്നത് അത്തംഞാറ്റുവേലയിലാണ്. എടവമാസത്തില്‍ വാഴ കുലക്കുന്നതുവരെ ജൈവവളം മാത്രമേ കര്‍ഷകര്‍ ഉപയോഗിക്കുകയുള്ളൂ. വാഴ കുലച്ച് ഒരുമാസം കഴിഞ്ഞാല്‍ കായക്കുല ഉണങ്ങിയ വാഴയിലകൊണ്ട് ഭംഗിയായി പൊതിയുന്നു. ഈ പൊതിയലിന്റെ ഫലമായി കായക്കുലയില്‍ നല്ല വര്‍ണ്ണവും ഭംഗിയുള്ള കരകളും വീഴും. ഇതില്‍ നിന്ന് തെരഞ്ഞെടുക്കുന്ന സ്ഥാനത്തു പടലയുള്ള കായക്കുലകളാണ് കാഴ്ചക്കുലകളാക്കി മാറ്റി ശുശ്രൂഷിക്കുന്നത്.
കായക്കു തൂക്കവും വണ്ണവും നീളവും കിട്ടാന്‍ കപ്പലണ്ടി പിണ്ണാക്കും, വിറകു കത്തിച്ച ചാരവും ആഴ്ചയില്‍ ഒരിക്കല്‍ വീതം വാഴയുടെ തടത്തിലിട്ട് സമൃദ്ധിയായി ജലമുപയോഗിച്ച് നക്കും. നല്ലവണ്ണം വെയില്‍ ലഭിക്കുകയും സമൃദ്ധിയായി ജലംകൊണ്ട് നയ്ക്കുന്ന ചെയ്യുന്ന നേന്ത്രവാഴകളെ കുഞ്ഞുങ്ങളെപ്പോലെ ശുശ്രൂഷിച്ചാണ് കര്‍ഷകര്‍ വിളവെടുക്കുന്നതുവരെ സംരക്ഷിക്കുന്നത്. ലക്ഷണമൊത്ത ചെങ്ങാലിക്കോടന്‍ നേന്ത്രക്കായക്ക് 8 മുതല്‍ 10 വരെ പടലകള്‍ ഉണ്ടാകും. അമ്പതും എണ്‍പതിനുമിടക്ക് കായകളുണ്ടാകും. 30 കി. മുതല്‍ 35 കി. വരെ തൂക്കമുണ്ടാകും. സ്വര്‍ണവര്‍ണമാര്‍ന്ന ചെങ്ങാലിക്കോടന്‍ കുലകള്‍ കാഴ്ചകുലകളായി ഉത്രാടനാളില്‍ ഗുരുവായൂരപ്പന്റെ തിരുസന്നിധിയില്‍ ഭക്തര്‍ കാഴ്ചവെക്കുന്ന പതിവുണ്ട്. ചരിത്രത്തിലെ ഏറ്റവും ഭംഗിയൊത്ത കാഴ്ചക്കുല  1982ല്‍ കൈപ്പറമ്പ് പുത്തൂര്‍ മാനി വേലായുധന്‍ നായരുടെ തോട്ടത്തിലെ പത്തോളം നേന്ത്രക്കായകുലകളില്‍ ഒന്ന് 40 കി. വരെ തൂക്കമുണ്ടായിരുന്നു.
കുലകളില്‍ ഏറ്റവും മുന്തിയത് ഗുരുവായൂരപ്പന് ഉത്രാടക്കുല സമര്‍പ്പിക്കാന്‍ അന്ന് ഗുരുവായൂര്‍ ദേവസ്വം പി.എ. ആയിരുന്ന പാലിശ്ശേരി രാമചന്ദ്രന്‍ 1000 രൂപയ്ക്ക് വാങ്ങി സമര്‍പ്പിച്ചു. ഈ പ്രതിഫലമാകട്ടെ വേലായുധന്‍ നായര്‍ ഗുരുവായൂരപ്പന്റെ ഭണ്ഡാരത്തിലും നിക്ഷേപിച്ച് ഭഗവാന്റെ കടാക്ഷം കവര്‍ന്നു. ആനക്കൊമ്പിന്റെ ചന്തവും കൈതപ്പൂവിന്റെ നിറവും തവിട്ടുനിറത്തിലുള്ള കരയും വീണ ഉത്രാടകാഴ്ചക്കുല ചെങ്ങാലിക്കോടന് മാത്രം സ്വന്തമാണ്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago