HOME
DETAILS

വടക്കൻ ചൈനയിൽ ഭീകരമായ കാറ്റ്; ബീജിങ് ഉൾപ്പെടെ ഓറഞ്ച് അലർട്ട്, ജനജീവിതം താളം തെറ്റുന്നു

  
April 11, 2025 | 6:02 PM

Powerful Winds Shake Northern China Beijing Issues Rare Orange Alert

ബീജിങ്:വടക്കൻ ചൈനയെ ശക്തമായ കാറ്റ് വിറപ്പിച്ചു തുടങ്ങുന്നതിനോടൊപ്പം നിരവധി പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി. തലസ്ഥാനമായ ബീജിങ്, തിയാൻജിൻ, ഹീബൈ എന്നിവിടങ്ങളിൽ മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കുമെന്ന് ചൈനീസ് കാലാവസ്ഥാ വകുപ്പ് (NMC) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഓറഞ്ച് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഏപ്രിൽ 11 മുതൽ 13 വരെയാണ് ശക്തമായ കാറ്റിനുള്ള ഔദ്യോഗിക മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ബീജിങ് നഗരത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു, പൊതുപരിപാടികൾ റദ്ദാക്കി, പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും പാർക്കുകളും അടച്ചുവെച്ചു. ലോകത്തെ ആദ്യ ഹ്യൂമനോയ്ഡ് റോബോട്ട് ഹാഫ് മാരത്തോണും മാറ്റിവച്ചു.

ട്രെയിൻ സർവീസുകൾ നിലയ്ക്കും, വിനോദയാത്രകൾക്ക് നിയന്ത്രണം

ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുകയും ജനങ്ങൾ പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പും നൽകുകയും ചെയ്തു. 50 കിലോയിലധികം ഭാരമില്ലാത്തവർ കാറ്റ് നേരിടുന്നത് അപകടമാകാം എന്നാണ് മുന്നറിയിപ്പ്. കാറ്റിന്റെ വേഗത 1951ലെ റെക്കോർഡുകളും മറികടക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.

മണൽ കാറ്റും മഞ്ഞുവീഴ്ചയും

മംഗോളിയയിൽ നിന്നാണ് കാറ്റിന്റെ പ്രഭവം. ശക്തമായ കാറ്റിനൊപ്പം മണൽക്കാറ്റിനും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. ഇന്റെർ മംഗോളിയ, വടക്കുകിഴക്കൻ ചൈന എന്നിവിടങ്ങളിലാണ് അത്യന്തം തണുത്ത കാലാവസ്ഥയും മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് ഈ അത്യന്തം ശക്തമായ കാറ്റിന് പ്രധാന കാരണമെന്നാണ് NMCയുടെ വിലയിരുത്തൽ.

കാറ്റ് കുറയുക ഞായറാഴ്ച രാത്രി മുതൽ

ഞായറാഴ്ച രാത്രി 8 മണിയോടെ കാറ്റിന്റെ ശക്തി കുറയുമെന്നാണ് വിലയിരുത്തൽ. അതുവരെ ആളുകൾ ജാഗ്രത പാലിക്കണമെന്ന് ചൈനീസ് അധികൃതർ നിർദേശിച്ചു. സോഷ്യൽ മീഡിയയിൽ ഊഹാപോഹങ്ങൾ ഒഴിവാക്കാനും സർക്കാർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Beijing and neighboring regions brace for powerful winds up to 150 km/h. Schools shut, events canceled, and parks closed under an orange alert. The winds, originating from Mongolia, may bring sandstorms and snow. Authorities warn residents to stay indoors and avoid spreading misinformation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും; ആദ്യ പരാതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും

Kerala
  •  16 days ago
No Image

റൊണാൾഡോയല്ല, ഫുട്ബോളിലെ മികച്ച താരം മറ്റൊരാൾ: തെരഞ്ഞെടുപ്പുമായി മുള്ളർ

Football
  •  16 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പോറ്റിയേയും മുരാരി ബാബുവിനേയും കസ്റ്റഡിയില്‍ വിട്ടു

Kerala
  •  16 days ago
No Image

ജാമ്യത്തിനെതിരായ സര്‍ക്കാര്‍ അപ്പീലില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടിസ്; അപ്പീല്‍ ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കും

Kerala
  •  17 days ago
No Image

ഐപിഎൽ ലേലത്തിലെ ഏറ്റവും വിലയേറിയ താരം അവനായിരിക്കും: പ്രവചനവുമായി മുൻ താരം

Cricket
  •  17 days ago
No Image

നടിയെ അക്രമിച്ച കേസ്: പള്‍സര്‍ സുനിയുമായി ഫോണില്‍ നിരന്തരം ബന്ധപ്പെട്ട സ്ത്രീയെ സാക്ഷിയാക്കിയില്ല, 'മാഡം' ആര് എന്നതും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയില്ലെന്നും കോടതി

Kerala
  •  17 days ago
No Image

അവൻ ബാറ്റുമായി വരുമ്പോൾ എതിർ ടീം എപ്പോഴും ഭയപ്പെടും: മുൻ ഇന്ത്യൻ താരം

Cricket
  •  17 days ago
No Image

'ഈ വഷളന്റെ സിനിമയാണോ വയ്ക്കുന്നത്' യാത്രയ്ക്കിടെ ദിലീപിന്റെ 'ഈ പറക്കും തളിക' വച്ച കെഎസ്ആര്‍ടിസി ബസില്‍ പ്രതിഷേധം

Kerala
  •  17 days ago
No Image

'ഇത് തമിഴ്‌നാടാണ്... സംഘിപ്പടയുമായി വന്നാല്‍ ഇവിടെ ജയിക്കില്ല, ഉദയനിധി മോസ്റ്റ് ഡേഞ്ചറസ്'; അമിത്ഷായ്ക്ക് മറുപടിയുമായി സ്റ്റാലിന്‍

National
  •  17 days ago
No Image

സിവില്‍ ഐഡി പുതുക്കാന്‍ ഇനി ഓഫീസ് കയറി ഇറങ്ങേണ്ട; നാല് പുതിയ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ അവതരിപ്പിച്ച് കുവൈത്ത്

Kuwait
  •  17 days ago