HOME
DETAILS

മലപ്പുറത്ത് ഫോണിലൂടെ യുവതിയെ മുത്വലാഖ് ചൊല്ലിയ സംഭവത്തില്‍ കൊണ്ടോട്ടി സ്വദേശിയായ ഭര്‍ത്താവിനെതിരെ  കേസെടുത്ത് പൊലിസ്

  
Laila
April 12 2025 | 04:04 AM

Police register case against husband for pronouncing triple talaq on woman over phone

മലപ്പുറം: മലപ്പുറത്ത് യുവതിയെ ഫോണിലൂടെ മുത്വലാഖ് ചൊല്ലിയ സംഭവത്തില്‍ കൊണ്ടോട്ടി സ്വദേശി വീരാന്‍ കുട്ടിക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം, മാനസികമായും ശാരീരികമായും ഉപദ്രവിക്കല്‍, നിയമവിരുദ്ധ വിവാഹബന്ധം വേര്‍പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. യുവതിയുടെ മൊഴിയുട അടിസ്ഥാനത്തിലായിരുന്നു മലപ്പുറം വനിതാ സെല്‍ കേസെടുത്തത്.

 ഒന്നര വര്‍ഷംമുമ്പാണ് മലപ്പുറം ഊരകം സ്വദേശിയായ യുവതിയും കൊണ്ടോട്ടി സ്വദേശി വീരാന്‍കുട്ടിയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ തന്നെ തനിക്ക് സൗന്ദര്യമില്ലെന്നു പറഞ്ഞ് പീഡനം തുടങ്ങിയിരുന്നുവെന്നും യുവതി പറഞ്ഞു. ഗര്‍ഭിണിയായിരിക്കെ താന്‍ തലകറങ്ങി വീണപ്പോള്‍ മാരകരോഗങ്ങള്‍ ഉണ്ടെന്നു പറഞ്ഞ് തന്നെ വീട്ടിലേക്ക് തന്നെ മടക്കി വിട്ടിരുന്നു. 

കുഞ്ഞ് പിറന്നിട്ടു പോലും ഭര്‍ത്താവ് തിരിഞ്ഞുനോക്കിയില്ലെന്നും യുവതി. 11 മാസത്തിനുശേഷം  കഴിഞ്ഞദിവസം പിതാവിനെ വിളിച്ച് മുത്വലാഖ് ചൊല്ലി ബന്ധം അവസാനിപ്പിക്കുന്നുവെന്ന് വീരാന്‍കുട്ടി പറയുകയായിരുന്നു. വിവാഹത്തിനായി നല്‍കിയ 30 പവന്‍ സ്വര്‍ണം വീരാന്‍കുട്ടിയും കുടുംബവും കൈകലാക്കിയെന്നും യുവതിയുടെ പരാതിയിയില്‍ പറയുന്നു. മലപ്പുറം വനിതാ പൊലിസ് സ്റ്റേഷനിലാണ് ഭര്‍ത്താവ് വീരാന്‍ കുട്ടിക്കെതിരെ യുവതി പരാതി നല്‍കിയിരിക്കുന്നത്. 50 പവന്റെ ആഭരണമാണ് അവര്‍ അന്നു ചോദിച്ചത്. 

എന്റെ വീട്ടുകാര്‍ക്ക് നല്‍കാനായത് 30 പവനാണ്. ഇതിന്റെ പേരിലാണ് പീഡനവും നേരിട്ടത്. പിന്നീട് എനിക്ക് മാരക രോഗമാണെന്ന് പറഞ്ഞ് സ്വന്തം വീട്ടിലേക്കും പറഞ്ഞയച്ചു. ഇതിനിടയില്‍ ഗര്‍ഭിണിയുമായി. എല്ലാവരും കുഞ്ഞിനെ ഒഴിവാക്കാനാണ് പറഞ്ഞത്. എന്നാല്‍, ഇപ്പോള്‍ ഞാന്‍ എന്റെ കുഞ്ഞിനെ വളര്‍ത്തുന്നുണ്ട്. മൂപ്പരുടെ ഉപ്പയാണ് എനിക്ക് മാരകമായ അസുഖമുണ്ടെന്നു പറഞ്ഞത്. രണ്ടു വര്‍ഷമാണ് പോയതെന്നും കുഞ്ഞിനും തനിക്കും നീതി കിട്ടണമെന്നാണ് യുവതി ആവശ്യപ്പെടുന്നത്. 

 

 

A man from Kondotty has been booked for giving triple talaq over the phone and subjecting his wife to dowry harassment and domestic abuse in Malappuram.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണു എന്നിട്ടും നിർത്താതെ ബസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  17 hours ago
No Image

ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ; ദേശീയപാത നിർമാണ നിരോധനത്തിനെതിരെ യുഡിഎഫും എൽഡിഎഫും പ്രതിഷേധം

Kerala
  •  17 hours ago
No Image

ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ജാഗ്രത പാലിക്കുക: ചിലപ്പോൾ ട്രംപ് നിങ്ങളെ ആഫ്രിക്കയിലേക്ക് നാടുകടത്തിയേക്കാം

International
  •  18 hours ago
No Image

ഗുരുപൂർണിമ ആഘോഷത്തിൽ കാസർകോട് സ്കൂളിൽ വിവാദം; കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചു

Kerala
  •  18 hours ago
No Image

ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം  

National
  •  18 hours ago
No Image

ഗസ്സയിലെ ഖബര്‍സ്ഥാനുകള്‍ ഇടിച്ച് നിരത്തി ഇസ്‌റാഈല്‍; മൃതദേഹാവശിഷ്ടങ്ങള്‍ മോഷ്ടിച്ചുകൊണ്ടുപോയി

International
  •  19 hours ago
No Image

മുരളീധരൻ പക്ഷത്തെ വെട്ടി ബിജെപി കേരള ഭാരവാഹികളെ പ്രഖ്യാപിച്ചു; ഷോൺ ജോർജും ശ്രീലേഖയും നേതൃനിരയിൽ

Kerala
  •  19 hours ago
No Image

ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ 91 മരണം; വടക്കേ ഇന്ത്യയിൽ രക്ഷാപ്രവർത്തനം ശക്തമാക്കി സൈന്യം

National
  •  19 hours ago
No Image

സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ചു; കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പരുക്ക്

Kerala
  •  19 hours ago
No Image

കോഴിക്കോട് നിന്ന് 15കാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസിൽ രണ്ടാം പ്രതി പിടിയിൽ

Kerala
  •  20 hours ago