HOME
DETAILS

ലേലത്തിൽ ആരും വാങ്ങാത്ത ആ താരത്തെ ചെന്നൈ ടീമിലെത്തിക്കണം: ആവശ്യവുമായി മുൻ താരം

  
April 12, 2025 | 5:24 AM

Former Indian cricketer Kris Srikanth wants Indian player Prithvi Shaw to be included in Chennai Super Kings

ചെന്നൈ: ഐപിഎല്ലിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് എട്ട് വിക്കറ്റുകൾക്ക് പരാജയപ്പെട്ട്  ചെന്നൈ സൂപ്പർ കിങ്സ് സീസണിയിലെ അഞ്ചാം തോൽവി ഏറ്റുവാങ്ങിയിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിഎസ്കെ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്ത 10.1 ഓവറിൽ രണ്ട് വിക്കറ്റുകൾ ബാക്കിനിൽക്കെ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു. 

ഇപ്പോഴിതാ ചെന്നൈയുടെ ഈ മോശം പ്രകടനങ്ങൾക്ക് പിന്നാലെ ലേലത്തിൽ ഒരു ടീമും വാങ്ങാതെ പോയ ഒരു ഇന്ത്യൻ താരത്തെ ടീമിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്‌. പ്രിത്വി ഷായെ ചെന്നൈ ടീമിൽ ഉൾപ്പെടുത്തണമെനാണ് ക്രിസ് ശ്രീകാന്ത്‌ എക്‌സിൽ കുറിച്ചത്. 

"സിഎസ്കെയുടെ ഇതുവരെയുള്ള ഏറ്റവും മോശം തോൽവികളിൽ ഒന്നാണിത്. പവർ പ്ലേ ഒരു ടെസ്റ്റ് മത്സരത്തിനുള്ള റിഹേഴ്സൽ പോലെയാണ് തോന്നിയത്. ടീമിലെ മുഴുവൻ ഇലവനും പഴയ നൊസ്റ്റാൾജിയയിൽ കൂടി പോകുന്നതായാണ്‌ തോന്നുന്നത്. ഇപ്പോൾ കളത്തിനു പുറത്ത് നിന്ന് ചിന്തിക്കേണ്ട സമയമാണ്. ഈ ഘട്ടത്തിൽ പ്രിത്വി ഷായെ പോലുള്ള ആരും വാങ്ങാതെ പോയ താരങ്ങളെ പരീക്ഷിച്ചു നോക്കിക്കൂടെ" മുൻ ഇന്ത്യൻ താരം എക്സിൽ കുറിച്ചു.

അതേസമയം പരുക്കേറ്റ പുറത്തായ ചെന്നൈ ക്യാപ്റ്റൻ ഋതുരാജ്  ഗെയ്ക്വാദിന് പകരക്കാരനായി യുവതാരം ആയുഷ് മാത്രെയെ ചെന്നൈ സ്വന്തമാക്കാൻ ലക്ഷ്യം വെക്കുന്നുവെന്ന റിപ്പോർട്ടുകളും നിലനിൽക്കുന്നുണ്ട്. ലിസ്റ്റ് എ ക്രിക്കറ്റിൽ മുംബൈക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയ താരമാണ് ആയുഷ്. ഈ സീസണിൽ വിജയ് ഹസാരെ ട്രോഫിയിൽ മുംബൈക്ക് വേണ്ടി ആയുഷ് മാത്രെ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു.

117 പന്തിൽ 181 റൺസ് ആണ് താരം നേടിയത്.15 ഫോറുകളും 11 സിക്സുകളും ആണ് താരം നേടിയത്. ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റിൽ 150 റൺസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറാനും ആയുഷ് മാത്രെക്ക് സാധിച്ചു. 17 വയസും 168 ദിവസവും പ്രായമുള്ളപ്പോഴാണ് ആയുഷ് ഈ നേട്ടം സ്വന്തമാക്കിയത്. രാജസ്ഥാൻ റോയൽസ് ഓപ്പണർ യശസ്വി ജെയ്‌സ്വാളിന്റെ റെക്കോർഡായിരുന്നു ജെയ്‌സ്വാൾ തകർത്തത്. 

നിലവിൽ ഐപിഎൽ പോയിന്റ് പട്ടികയിൽ ആറ് മത്സരങ്ങളിൽ നിന്നും ഒരു ജയവും അഞ്ചു തോൽവിയും അടക്കം രണ്ടു പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ചെന്നൈ. ഏപ്രിൽ 14ന് ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. എതിരാളികളുടെ തട്ടകമായ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

Former Indian cricketer Kris Srikanth wants Indian player Prithvi Shaw to be included in Chennai Super Kings



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍:പ്രവാസികള്‍ക്കായുള്ള കോള്‍സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

latest
  •  a day ago
No Image

'നിന്റെ അച്ഛനെ ഞാൻ കൊന്നു, മൃതദേഹം ട്രോളിബാഗിൽ വെച്ച് വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്'; ഭർത്താവിനെ കൊന്ന് മകളെ വിളിച്ചുപറഞ്ഞ് ഭാര്യ മുങ്ങി

crime
  •  a day ago
No Image

ബിഹാറില്‍ അല്‍പ്പസമയത്തിനകം വോട്ടെണ്ണല്‍ തുടങ്ങും

National
  •  a day ago
No Image

സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ; എസ്.ഐ.ആർ നിർത്തിവയ്ക്കണം,സർക്കാർ ഹൈക്കോടതിയിൽ

Kerala
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഇന്നു മുതൽ പത്രിക സമർപ്പിക്കാം

Kerala
  •  a day ago
No Image

വിസ വാഗ്ദാനം ചെയ്ത് സംസാരശേഷിയില്ലാത്ത ദമ്പതികളെ കബളിപ്പിച്ചു; 17 പവനും ഐഫോണും തട്ടിയ യുവാവ് അറസ്റ്റിൽ

crime
  •  a day ago
No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  a day ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  a day ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  a day ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  a day ago