HOME
DETAILS

ഒന്നും അവസാനിച്ചിട്ടില്ല, പോരാട്ടം തുടരും; വമ്പൻ നീക്കത്തിനൊരുങ്ങി ലയണൽ മെസി

  
Sudev
April 12 2025 | 08:04 AM

Report says Lionel messi will renew a new contract in Inter Miami

മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിക്കൊപ്പമുള്ള ലയണൽ മെസിയുടെ കരാർ 2026ലാണ് അവസാനിക്കുന്നത്. എന്നാൽ ഇതിനു ശേഷം മെസി അമേരിക്കൻ ക്ലബ്ബിനൊപ്പമുള്ള തന്റെ കരാർ പുതുക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കിയിരുന്നത്. ഇപ്പോൾ ഇതിനെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. മെസി ഇന്റർ മയാമിക്കൊപ്പം മെസി മറ്റൊരു സീസണിലേക്കുള്ള പുതിയ കരാറിൽ ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അത്ലറ്റിക് വായി ഗോൾ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. 

2023ൽ ഫ്രഞ്ച് ക്ലബ് പാരീസ് സെയ്ന്റ് ജെർമെയ്‌നിൽ നിന്നുമാണ് മെസി എംഎൽഎസിലേക്ക് കൂടുമാറിയത്. മെസിയുടെ വരവിനു പിന്നാലെ മികച്ച മുന്നേറ്റമാണ് ഇന്റർ മയാമി അമേരിക്കൻ ഫുട്ബോളിൽ നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. ഇതിന് പുറമെ സപ്പോർട്ടേഴ്‌സ് ഷീൽഡും മയാമി സ്വന്തമാക്കി. മയാമിക്ക് വേണ്ടി 48 മത്സരങ്ങളിൽ നിന്നും 42 ഗോളുകളും 21 അസിസ്റ്റുകളുമാണ് മെസി സ്വന്തമാക്കിയിട്ടുള്ളത്. 

നിലവിൽ ഇന്റർ മയാമിക്ക് വേണ്ടി മിന്നും പ്രകടനമാണ് മെസി നടത്തിക്കൊണ്ടിരിക്കുന്നത്. കോൺകാഫ് ചാമ്പ്യൻസ് കപ്പിന്റെ സെമി ഫൈനലിലേക്ക് ഇന്റർ മയാമി മുന്നേറിയിരുന്നു. ക്വാർട്ടർ ഫൈനലിലെ രണ്ടാം പാദ മത്സരത്തിൽ ലോസ് എയ്ഞ്ചൽസ് എഫ്സിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വീഴ്ത്തിയാണ് ഇന്റർ മയാമി സെമിഫൈനൽ യോഗ്യത നേടിയത് ഇരു പാദങ്ങളിലുമായി 3-2 എന്ന അഗ്രഗേറ്റ് സ്കോറിലാണ് ഇന്റർ മയാമി സെമിയിലേക്ക് മുന്നേറിയത്. മത്സരത്തിൽ ഇരട്ട ഗോൾ നെടിയായിരുന്നു മെസി തിളങ്ങിയിരുന്നത്. ഈ സീസണിൽ ഇന്റർ മയമിക്കായി ഒമ്പത് മത്സരങ്ങളിൽ നിന്നും എട്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും ആണ് മെസി സ്വന്തമാക്കിയിട്ടുള്ളത്. 

നിലവിൽ മേജർ ലീഗ് സോക്കറിൽ രണ്ടാം സ്ഥാനത്താണ് ഇന്റർ മയാമി. ആറ് മത്സരങ്ങളിൽ നിന്നും നാല് വിജയവും രണ്ട് സമനിലയും അടക്കം 14 പോയിന്റ് ആണ് മെസിയുടെയും സംഘത്തിന്റെയും കൈവശമുള്ളത്. 15 പോയിന്റുമായി കൊളംബസ് ആണ് ഒന്നാം സ്ഥാനത്തുള്ളത്. എംഎസ്എസിൽ ഏപ്രിൽ 14ന് ചിക്കാഗോക്കെതിരെയാണ് ഇന്റർ മയാമിയുടെ അടുത്ത മത്സരം.

Report says Lionel messi will renew a new contract in Inter Miami



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഹമ്മദാബാദ് വിമാന ദുരന്തം: പൈലറ്റുമാരെ കുറ്റപ്പെടുത്തരുത്, അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കണമെന്ന് വ്യോമയാന മന്ത്രി

National
  •  2 days ago
No Image

അവൻ നെയ്മറിനെ പോലെയാണ് കളിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് ഡെക്കോ

Football
  •  2 days ago
No Image

ഗോരഖ്‌പൂരിൽ മലയാളി യുവ ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Kerala
  •  2 days ago
No Image

നീന്തൽ പരിശീലന കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സഹോദരങ്ങൾ മരിച്ചു

Kerala
  •  2 days ago
No Image

കൊൽക്കത്ത ഐഐഎമ്മിൽ ബോയ്സ് ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ടു; രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ

National
  •  2 days ago
No Image

കിരീടങ്ങൾ നേടണമെങ്കിൽ യമാൽ ആ ടീമുമായി മികച്ച പോരാട്ടം നടത്തണം: മുൻ താരം

Football
  •  2 days ago
No Image

യുഎസ് വിസ മാത്രം പോരാ? യുഎസ് എംബസിയുടെ കർശന മുന്നറിയിപ്പ്: 'ഈ നിയമങ്ങൾ ലംഘിച്ചാൽ നാടുകടത്തും'

International
  •  2 days ago
No Image

'അധികാരത്തിലേറിയത് മുതല്‍ യു ടേണ്‍ അടിക്കുകയാണ് ഈ സര്‍ക്കാര്‍, യു ടേണ്‍ അവര്‍ക്ക് പുത്തരിയില്ല' പി.എം.എ സലാം

Kerala
  •  2 days ago
No Image

കോഹ്‌ലിയുടെ ആരുംതൊടാത്ത റെക്കോർഡും ഇങ്ങെടുത്തു; ഏഷ്യയിലെ രാജാവായി ഗിൽ

Cricket
  •  2 days ago