HOME
DETAILS

സാമൂഹികതിന്മക്കെതിരേ നന്മയുടെ സന്ദേശം പകർന്ന ലഹരിവിരുദ്ധയാത്രക്ക് ഉജ്ജ്വല സമാപ്തി

  
April 12, 2025 | 4:07 PM

Anti-Drug Campaign Concludes on a High Note Spreading Message of Goodness

മലപ്പുറം: ലഹരിവിരുദ്ധ പോരാട്ടത്തിന് നന്മയുടെ സന്ദേശം പകർന്ന് സുപ്രഭാതം ദിനപത്രം നടത്തിയ ലഹരിവിരുദ്ധ യാത്രയ്ക്ക് തിരൂരിൽ സമാപനം. വയനാട് സുൽത്താൻ ബത്തേരിയിൽ നിന്ന് കഴിഞ്ഞ ഏഴിന് പ്രയാണം തുടങ്ങിയ യാത്ര വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 20 കേന്ദ്രങ്ങളിൽ പര്യടനം പൂർത്തിയാക്കി ഭാഷാപിതാവിൻ്റെ മണ്ണിൽ ആദ്യഘട്ടം സമാപിച്ചു.
യാത്രാക്യാപ്റ്റൻ സുപ്രഭാതം സി.ഇ.ഒ മുസ്തഫ മുണ്ടുപാറയെ തലപ്പാവ് അണിയിച്ച് തിരൂരിലേക്ക് സ്വീകരിച്ചു. അവസാന ദിനമായ ഇന്നലെ രാവിലെ കോട്ടക്കലിൽ നിന്നാണ് യാത്ര തുടങ്ങിയത്. നഗരസഭാ വൈസ് ചെയർമാൻ സി.മുഹമ്മദലി, മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ.ജിനീഷ്, മുസ്‌ലിം ലീഗ് പ്രതിനിധി കെ.കെ അബ്ദുന്നാസർ, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ടി.ഷംസു, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സേതുമാധവൻ ചർച്ചയിൽ പങ്കെടുത്തു.

വളാഞ്ചേരിയിൽ നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.എം അബ്ദുൽ ഗഫൂർ, വളാഞ്ചേരി എസ്.ഐമാരായ ഉണ്ണികൃഷ്ണൻ, സന്തോഷ് കുമാർ ചർച്ചയിൽ പങ്കെടുത്തു. ആറു ദിവസത്തെ യാത്രയുടെ സമാപന സംഗമം തിരൂരിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി, മാനന്തവാടി, കൽപ്പറ്റ, അടിവാരം, ഈങ്ങാപ്പുഴ, താമരശ്ശേരി, കൊടുവള്ളി, കുന്ദമംഗലം, കോഴിക്കോട് ബീച്ച്, മുക്കം, പന്നിക്കോട്, അരീക്കോട്, എടവണ്ണപ്പാറ, കൊണ്ടോട്ടി, മഞ്ചേരി, മലപ്പുറം, കോട്ടക്കൽ, വളാഞ്ചേരി, തിരൂർ എന്നിവിടങ്ങളിൽ സാമൂഹ്യതിന്മക്കെതിരെ ബോധവൽകരണത്തിൻ്റെ പുതിയ മാതൃക തീർത്താണ് ഒന്നാംഘട്ട യാത്ര സമാപിച്ചത്.

The anti-drug campaign, aimed at spreading awareness about the ill effects of substance abuse, has concluded on a successful note. The initiative promoted a message of goodness and social responsibility, encouraging individuals to work together against social evils



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിഫ അറബ് കപ്പ് ഖത്തർ 2025: ആവേശത്തിൽ ഖത്തർ; പന്തുരുളാൻ ഇനി ഒരു മാസം

qatar
  •  7 days ago
No Image

കോഹ്‌ലിയുടെ ലോക റെക്കോർഡ് തകർന്നുവീണു; ചരിത്രം സൃഷ്ടിച്ച് സൂപ്പർതാരം

Cricket
  •  7 days ago
No Image

യുഎഇ: ഗോൾഡൻ വിസ ഉടമകൾക്ക് വിദേശത്ത് പ്രത്യേക പരിരക്ഷ; നാല് പുതിയ സേവനങ്ങൾ പ്രഖ്യാപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  7 days ago
No Image

ഇന്ത്യയുടെ 'ത്രിശൂലിന്' പിന്നാലെ  അറബിക്കടലില്‍ തന്നെ നാവികാഭ്യാസങ്ങള്‍ പ്രഖ്യാപിച്ച് പാകിസ്താന്‍ 

International
  •  7 days ago
No Image

സഊദിയിൽ ചരിത്രം തിരുത്തിക്കുറിച്ച് റൊണാൾഡോ; കുതിച്ചുകയറിയത് വമ്പൻ റെക്കോർഡിൽ

Football
  •  7 days ago
No Image

തിരുവനന്തപുരം കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്: കെ.എസ് ശബരിനാഥനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്

Kerala
  •  7 days ago
No Image

ആറാമത് ഇസ്‌ലാമിക് സോളിഡാരിറ്റി ഗെയിംസ് നവംബർ ഏഴ് മുതൽ റിയാദിൽ; പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി സഊദി ആഭ്യന്തര മന്ത്രാലയം

Saudi-arabia
  •  7 days ago
No Image

ലക്ഷ്മണന് പിന്നാലെ രാമനും; പാലക്കാട് ചിറ്റൂരില്‍ കുളത്തില്‍ മുങ്ങിമരിച്ച ഇരട്ട സഹോദരങ്ങലില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

Kerala
  •  7 days ago
No Image

ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന് തുടക്കം; അൽ വത്ബയിൽ ഇനി നാലര മാസം ആഘോഷക്കാലം

uae
  •  7 days ago
No Image

വേണ്ടത് വെറും അഞ്ച് റൺസ്; ടി-20യിലെ ഐതിഹാസിക നേട്ടത്തിനരികെ സഞ്ജു സാംസൺ

Cricket
  •  7 days ago