HOME
DETAILS

Hajj 2025: മക്കയിലെ ഹോട്ടലുകളിൽ സ്റ്റേ ചെയ്യാൻ നിയന്ത്രണം, താമസിക്കാൻ ഈ രണ്ടിൽ ഒരു പെർമിറ്റ് നിർബന്ധം

  
April 13, 2025 | 1:57 AM

Hajj 2025 Permit mandatory for guests at hotels in Makkah

റിയാദ്: പുണ്യനഗരമായ മക്കയിലെ ഹോട്ടലുകളിൽ താമസിക്കുന്നതിന് താൽക്കാലിക നിയന്ത്രണം. ഹജ്ജ് സീസൺ മുന്നിൽക്കണ്ടാണ് നിയന്ത്രണം.  തീർത്ഥാടന സീസണിൽ ഹജ്ജ് പെർമിറ്റോ മക്ക എൻട്രി പെർമിറ്റോ കൈവശം വയ്ക്കാത്ത അതിഥികളെ സ്വീകരിക്കുന്നതിൽ നിന്ന് മക്കയിലെ ഹോട്ടലുകൾക്ക് അധികൃതർ വിലക്ക് ഏർപ്പെടുത്തി. ഏപ്രിൽ 29 മുതൽ  നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്ന്  സൗദി ടൂറിസം മന്ത്രാലയം മക്കയിലെ എല്ലാ വിധ താമസ സൗകര്യങ്ങൾക്കും അടിയന്തര സർക്കുലർ അയച്ചു. തീരുമാനം തീർത്ഥാടകരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും വേണ്ടിയുള്ള ആശങ്കകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും രാജ്യത്തെ ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്നും മന്ത്രാലയം പറഞ്ഞതായി സഊദി മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. സർക്കുലറും അതിലെ വ്യവസ്ഥകളും പാലിക്കുന്നതിൽ പരാജയപ്പെടുന്നത് ടൂറിസം നിയമത്തിനും അതിന്റെ ചട്ടങ്ങൾക്കും അനുസൃതമായി നിയമലംഘകർക്കെതിരെ കർശന നടപടി എടുക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി

ഹജ്ജ് സീസൺ പ്രമാണിച്ച് രാജ്യത്ത് വിവിധ നിയന്ത്രണങ്ങൾ നടപ്പാക്കി വരികയാണ്. മക്കയിൽ കഴിയുന്ന വിദേശികൾ രാജ്യം വിടുന്നതിനുള്ള അവസാന ദിവസമായി സൗദി അറേബ്യ ഏപ്രിൽ 29 എന്ന സമയപരിധി ഇതിനകം നിശ്ചയിച്ചിട്ടുണ്ട്. ഈ വർഷത്തെ ഹജ്ജ് സീസൺ ജൂൺ ആദ്യവാരം മുതലാണ് തുടങ്ങുക. 

Hajj 2025: Permit mandatory for guests at  hotels in Makkah 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  3 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  3 days ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  3 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  3 days ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  3 days ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  3 days ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  3 days ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  3 days ago