HOME
DETAILS

റൊണാൾഡോയും മെസിയുമല്ല! ഫുട്ബോളിലെ മികച്ച താരം അദ്ദേഹം: ഫ്രഞ്ച് സൂപ്പർതാരം

  
April 13, 2025 | 8:10 AM

Adrien Rabiot has named Liverpool legend Steven Gerrard as the best player beating Lionel Messi and Cristiano Ronaldo

രണ്ട് പതിറ്റാണ്ടുകളായി ഫുട്ബോൾ ലോകത്ത് ശക്തമായ ആധിപത്യം പുലർത്തുന്ന ഇതിഹാസതാരങ്ങളാണ് ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഇവരിൽ ആരാണ് ഏറ്റവും മികച്ച താരം എന്നുള്ളത് എല്ലാക്കാലത്തും സജീവമായി നിലനിൽക്കുന്ന ചർച്ചാവിഷയമാണ്.

ഇപ്പോൾ ഫുട്ബോളിലെ ഏറ്റവും മികച്ച താരം ആരാണെന്ന് പറയുകയാണ് ഫ്രഞ്ച് താരം അഡ്രിയൻ റാബിയോട്ട്. മെസിയെയും റൊണാൾഡോയെയും മറികടന്ന് ലിവർപൂൾ ഇതിഹാസം സ്റ്റീവൻ ജെറാഡിനെയാണ് ഫ്രഞ്ച് താരം മികച്ച താരമായി തെരഞ്ഞെടുത്തത്. ഡെയ്‌ലി മിററിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റാബിയോട്ട്.  

''എനിക്ക് ചെറുപ്പം മുതൽ വളരെ ഇഷ്ടപ്പെട്ട താരം സ്റ്റീവൻ ജെറാർഡ് ആയിരുന്നു. അദ്ദേഹം തന്റെ കരിയറിൽ മുഴുവൻ സമയവും ലിവര്പൂളിനായി കളിച്ചു. പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ ഒരു ഐക്കോണിക് താരമായിരുന്നു അദ്ദേഹം. ആക്രമിക്കാനും പ്രതിരോധിക്കാനും അവിശ്വസനീയമായ ഷോട്ടുകൾ നേടാനും ഒരുപാട് ഗോളുകൾ നേടാനും അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹം തന്റെ ടീമിനെ ഒന്നാമതെത്തിച്ച താരം കൂടിയാണ്'' അഡ്രിയൻ റാബിയോട്ട് പറഞ്ഞു. 

1998 മുതൽ 2015 വരെ ലിവർപൂളിനായി ഐതിഹാസികമായ ഒരു ഫുട്ബോൾ കരിയർ കെട്ടിപ്പടുത്തുയർത്തിയ താരമാണ് ജെറാർഡ്.  ലിവർപൂളിൽ ആയിരുന്ന സമയങ്ങളിൽ സ്റ്റീവൻ ജെറാർഡ് ലോകത്തിലെ ഏറ്റവും മികച്ച മിഡ്‌ഫീൽഡർമാരിൽ ഒരാളായിരുന്നു.

ലിവർപൂളിനോപ്പം ഒമ്പത് കിരീടങ്ങളാണ്‌ ജെറാൾഡ് സ്വന്തമാക്കിയത്. ഒരു യുവേഫ ചാമ്പ്യൻസ് ലീഗ്, രണ്ട് എഫ്എ കപ്പുകൾ, മൂന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് എന്നീ കിരീടങ്ങളാണ് താരം ലിവർപൂളിനോപ്പം നേടിയെടുത്തത്. സഊദി ക്ലബ് അൽ ഇത്തിഫാഖിന്റെ പരിശീലകനായി ജെറാർഡ് പ്രവർത്തിച്ചിട്ടുണ്ട്. 

Adrien Rabiot has named Liverpool legend Steven Gerrard as the best player beating Lionel Messi and Cristiano Ronaldo



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലെ കുരുന്നുകൾക്ക് ആശ്വാസം; പോഷകാഹാരങ്ങളും മരുന്നുകളുമായി 30 ടൺ സഹായമെത്തിച്ച് യുഎഇ

uae
  •  6 days ago
No Image

കാര്യവട്ടത്തെ വിജയത്തിൽ ഇതിഹാസം വീണു; ചരിത്രം കുറിച്ച് ഹർമൻപ്രീത് കൗർ

Cricket
  •  6 days ago
No Image

റോഡ് വികസനം: അൽ വർഖ 1 ലേക്കുള്ള എൻട്രൻസ് നാളെ അടയ്ക്കും; ബദൽ മാർ​ഗങ്ങൾ അറിയാം

uae
  •  6 days ago
No Image

പുതുവര്‍ഷം; ഡല്‍ഹിയില്‍ കനത്ത സുരക്ഷ; അറുനൂറിലധികം കുറ്റവാളികളെ കസ്റ്റഡിയിലെടുത്ത് പൊലിസ് 

National
  •  6 days ago
No Image

ട്രെയിലർ നിയമങ്ങൾ ലംഘിച്ചാൽ 1,000 ദിർഹം വരെ പിഴ; കർശന നിർദ്ദേശങ്ങളുമായി അബൂദബി പൊലിസ്

uae
  •  6 days ago
No Image

പ്രശസ്ത കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു

Kerala
  •  6 days ago
No Image

ധോണി ഇല്ലെങ്കിൽ ഞാൻ മികച്ച താരമാവുമെന്ന് ആളുകൾ പറയും, എന്നാൽ സംഭവം മറ്റൊന്നാണ്: ഇന്ത്യൻ ഇതിഹാസം

Cricket
  •  6 days ago
No Image

താമസക്കാരും സ്ഥാപന ഉടമകളും ശ്രദ്ധിക്കുക: അബൂദബിയിൽ പൊതുസ്ഥലങ്ങൾ വികൃതമാക്കിയാൽ കനത്ത പിഴ

uae
  •  6 days ago
No Image

യാത്രക്കാരുടെ വർധനവ്‌; ഇന്ത്യയിലെ 48 നഗരങ്ങളിൽ ട്രെയിൻ സർവീസുകൾ ഇരട്ടിയാക്കും

National
  •  6 days ago
No Image

കളിക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം

Kerala
  •  6 days ago