വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ കേസ്; സുപ്രീം കോടതിയുടെ നിലപാട് പ്രതീക്ഷക്ക് വക നൽകുന്നത്: സമസ്ത
കോഴിക്കോട്: വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കൊടുത്ത കേസിൽ സുപ്രീം കോടതിയുടെ നിലപാട് പ്രതീക്ഷക്ക് വകനൽകുന്നതാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ് ലിയാരും പ്രസ്താവനയിൽ പറഞ്ഞു.
നിലവിൽ വഖ്ഫായി സ്ഥിരപ്പെട്ടിട്ടുള്ള സ്വത്തുക്കൾ മുഴുവനായും വഖ്ഫ് വസ്തുവായി തന്നെ സംരക്ഷിക്കപ്പെടണമെന്നും, വകുപ്പ് 9(2)(a), 9(2)(g), 14(1)(e) പ്രകാരമുള്ള എക്സ് ഓഫിഷ്യാ മെമ്പർമാർ ഒഴികെ മറ്റുള്ളവരെല്ലാം മുസ്‌ലിംകളാ യിരിക്കണമെന്നും, വഖ്ഫ് വസ്തുവിൽ തർക്കമുന്നയിച്ചു പരാതി നൽകുന്ന മുറക്ക് തന്നെ വസ്തു വഖ്ഫല്ലാതായി മാറുന്ന വകുപ്പ് 3(C)(2)Proviso ഭരണഘടന വിരുദ്ധമാണെന്നുമുള്ള സുപ്രീം കോടതിയുടെ നിലപാട് പ്രതീക്ഷയ്ക്ക് വക നൽകുന്നതാണെന്ന് അവർ പറഞ്ഞു.
സുപ്രീംകോടതിയിൽ സമസ്തക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേഖ് മനു സിങ് വിയാണ് വഖ്ഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത്. സിഖ് ഗുരുദ്വാരകളിലും ഹിന്ദു സ്ഥാപനങ്ങളിലും അതാത് മതസ്ഥർ മാത്രമുള്ളത് പോലെ വഖ്ഫ് സംവിധാനങ്ങളിൽ മുസ്‌ലിംകൾ മാത്രമേ പാടുള്ളൂവെന്നും സമസ്തക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതി മുമ്പാകെ ആവശ്യപ്പെട്ടു.
സുപ്രീം കോടതിയുടെ അന്തിമ വിധിയും അനുകൂലമാവുമെന്ന് പ്രത്യാശിക്കുന്നതായും അവർ പ്രസ്താവനയിൽ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."