ഡാന്‍സാഫ് പരിശോധനക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി ഷൈന്‍ ടോം ചാക്കോ
കൊച്ചി: ഡാന്‍സാഫ് സംഘത്തിന്റെ പരിശോധനക്കിടെ ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി ഷൈന്‍ ടോം ചാക്കോ. കഴിഞ്ഞ ദിവസമായിരുന്നു സംഘം കൊച്ചിയിലെ ഹോട്ടലില്‍ പരിശോധന നടത്തിയത്. രാത്രി 10.48ഓടെയായിരുന്നു സംഭവം. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്.
ഡാന്‍സാഫ് സംഘം മുറിയിലെത്തിയപ്പോള്‍ ഷൈന്‍ ജനല്‍ വഴി പുറത്തേക്ക് ചാടി . മൂന്നാം നിലില്‍ പൂളിന്റെ ഷീറ്റിന് മേലേക്കാണ് ചാടിയത്. ശേഷം രണ്ടാം നിലയില്‍ നിന്ന് പുറത്തേക്കോടി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു.
അതിനിടെ, ഷൈന്‍ ടോം ചാക്കോ താമസിച്ച മുറിയില്‍ പരിശോധന നടത്തി. ഇവിടെ നിന്നും സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പൊലിസ് അറിയിക്കുന്നത്.
സിനിമ സെറ്റില്‍ തന്നോട് മോശമായി പെരുമാറിയ നടന്‍ ആരെന്ന് നടി വിന്‍സി അലോഷ്യസ് നേരത്തെ വെളിപെടുത്തിയിരുന്നു. സിനിമ സെറ്റിലെ ലഹരി ഉപയോഗത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരെ ഫിലിം ചേംബറിനും ഐ.സി.സിക്കും വിന്‍സി പരാതി നല്‍കി.
ഒന്നിച്ച് അഭിനയിച്ച സിനിമയിലെ നടനില്‍നിന്ന് മോശം അനുഭവമുണ്ടായെന്നാണ് കഴിഞ്ഞ ദിവസം നടി വിന്‍സി അലോഷ്യസ് വെളിപ്പെടുത്തിയത്.നടന്റെ പേരെടുത്ത് പറയാതെയായിരുന്നു വിന്‍സി സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവെച്ചത്. ലഹരി ഉപയോഗിച്ച നടന്‍ തന്നോടും സഹപ്രവര്‍ത്തകരോടും മോശമായി പെരുമാറിയെന്നും സിനിമ പൂര്‍ത്തിയാക്കാന്‍ സംവിധായകന്‍ ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടന്നതു കണ്ടതുകൊണ്ടുമാത്രമാണ് സെറ്റില്‍ തുടര്‍ന്നതെന്നും വിന്‍സി വീഡിയോയില്‍ പറഞ്ഞിരുന്നു. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമചെയ്യില്ലെന്ന് വിന്‍സി വ്യക്തമാക്കിയിരുന്നു.
സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ താരസംഘടനയായ 'അമ്മ' തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. വിന്‍സിയുടെ ആരോപണം അമ്മ അഡ്‌ഹോക്ക് സമിതി ചര്‍ച്ച ചെയ്തിരുന്നു. നിര്‍മാതാക്കളുടെ സംഘടനയും വിന്‍സിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലില്‍എക്‌സൈസും മൊഴി രേഖപ്പെടുത്തും.പരാതി വാങ്ങി കേസ് എടുക്കാനാണ് ശ്രമം. കേസെടുത്താല്‍ പ്രത്യേക സംഘം അന്വേഷിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."