HOME
DETAILS

ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അദ്ദേഹം: സഞ്ജു സാംസൺ

  
Sudev
April 17 2025 | 12:04 PM

Sanju Samson praises Mitchell Starc bowling performance against Rajasthan royals in ipl 2025

ജയ്പൂർ: ഐപിഎല്ലിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനോട് രാജസ്ഥാൻ റോയൽസ് പരാജയപ്പെട്ടിരുന്നു. സൂപ്പർ ഓവറിൽ ആയിരുന്നു രാജസ്ഥാൻ ഡൽഹിയോട് തോൽവി ഏറ്റുവാങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ക്യാപ്പിറ്റൽസ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 188 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനും നാല് വിക്കറ്റ് നഷ്ടത്തിൽ ഇത്ര തന്നെ റൺസാണ് നേടിയത്. ഒടുവിൽ സൂപ്പർ ഓവറിലേക്ക് നീങ്ങിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽസ് 12 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ ഡൽഹി അനായാസം ലക്ഷ്യം മറികടക്കുകയായിരുന്നു. 

മത്സരത്തിൽ ഡൽഹിക്കായി മികച്ച പ്രകടനം നടത്തിയ ഓസ്‌ട്രേലിയൻ സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്കിനെ പ്രശംസിച്ചുകൊണ്ട് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ സംസാരിച്ചിരുന്നു. സ്റ്റാർക്കിനെ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ എന്നാണ് സഞ്ജു വിശേഷിപ്പിച്ചത്.  

''മത്സരത്തിൽ ഞങ്ങളുടെ ബാറ്റിങ്ങിൽ പവർ പ്ലേയിൽ മികച്ച തുടക്കമാണ് ലഭിച്ചത്. ഇത് പിന്തുടർന്നുകൊണ്ട് വിജയിക്കാനുള്ള സ്കോർ ആണെന്ന് ഞാൻ കരുതി. എന്നാൽ നമ്മൾ എല്ലാവരും കണ്ട പോലെ ഇന്നിങ്സിന്റെ അവസാന ഓവറുകളിൽ സ്റ്റാർക്കിന്റെ ചില അതിശയകരമായ ബൗളിങ്ങുകൾ വന്നത്. അത് ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്നും ലഭിച്ച ഗുണനിലവാരം ആണെന്ന് ഞാൻ കരുതുന്നു. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹം അവർക്ക് വേണ്ടി കളി ജയിപ്പിച്ചുവെന്നു ഞാൻ കരുതുന്നു'' സഞ്ജു സാംസൺ മത്സരശേഷം പറഞ്ഞു. 

മത്സരത്തിൽ അവസാന ഓവറിൽ രാജസ്ഥാന് വിജയിക്കാൻ ഒമ്പത് റൺസ് വിജയിക്കാൻ വേണ്ടിവന്ന സമയങ്ങളിൽ ആയിരുന്നു സ്റ്റാർക്ക് മികച്ച ബൗളിങ്ങിലൂടെ ഡൽഹിക്ക് സമനില നേടികൊടുക്കുകയായിരുന്നു. സൂപ്പർ ഓവറിലും സ്റ്റാർക്ക് തന്നെയാണ് ബൗളിംഗ് ചെയ്തിരുന്നത്. മത്സരത്തിൽ നാല് ഓവറിൽ 36 റൺസ് വഴങ്ങി ഒരു വിക്കറ്റ് ആണ് താരം നേടിയത്. 

നിലവിൽ ഏഴു മത്സരങ്ങളിൽ നിന്നും രണ്ട് ജയവും അഞ്ചു തോൽവിയുമായി നാല് പോയിന്റോടെ എട്ടാം സ്ഥാനത്താണ് സഞ്ജുവും കൂട്ടരും. ഏപ്രിൽ 19ന് ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരം. റോയൽസിന്റെ തട്ടകമായ സവായ് മാൻസിംഗ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Sanju Samson praises Mitchell Starc bowling performance against Rajasthan royals in ipl 2025



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: അന്തിമ തീരുമാനം ജൂലൈ 9ന് മുമ്പ് പ്രതീക്ഷിക്കാം; ഡൊണാൾഡ് ട്രംപ്

International
  •  2 days ago
No Image

മഴ അതിതീവ്രമാകുന്നു, മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala
  •  2 days ago
No Image

ചൈനയുടെ നിലപാടിനെ പൂർണ്ണമായും പിന്തള്ളുന്നു: മരണശേഷം പുനർജന്മം നേടിയതായി ദലൈലാമ 

National
  •  2 days ago
No Image

ഹൃദയാഘാത മരണങ്ങൾക്ക് കാരണം കോവിഡ് വാക്സിനാണോ? ഐസിഎംആർ-എയിംസ് റിപ്പോർട്ട് പുറത്ത് 

National
  •  2 days ago
No Image

കൊൽക്കത്ത നിയമ കോളേജ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസ്: മുഖ്യപ്രതി മോണോജിത് മിശ്രയ്‌ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

National
  •  2 days ago
No Image

സഊദിയിൽ ആരോഗ്യ ബോധവത്കരണം: ഡിജിറ്റൽ, ഫിസിക്കൽ മെനുകളിൽ പോഷക വിവരങ്ങൾ വേണമെന്ന് സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി

Saudi-arabia
  •  2 days ago
No Image

എസ്എഫ്ഐ സമ്മേളനത്തിന് സ്‌കൂൾ അവധി: സ്കൂളിന് അനുകൂലിച്ച് ഡിഇഒ റിപ്പോർട്ട്

Kerala
  •  2 days ago
No Image

അവരെ പുറത്താക്കുകയെന്നതാണ് എന്റെ അടുത്ത ജോലി; പൗരന്മാരെയും നാടുകടത്തും: ട്രംപിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം ചർച്ചയാകുന്നു

International
  •  2 days ago
No Image

അമ്മയുടെ മുമ്പിൽ വെച്ച് സ്‌കൂൾ ബസിടിച്ച് ആറു വയസ്സുകാരൻ മരിച്ചു

Kerala
  •  2 days ago
No Image

ഇവയാണ് ഗസ്സയിലെ പിഞ്ചുമക്കളുടെ ചോരപുരണ്ട ആ കൈകള്‍;  ഇസ്‌റാഈലിന് സഹായം നല്‍കുന്ന കോര്‍പറേറ്റ് കമ്പനികളുടെ ലിസ്റ്റ് പുറത്തു വിട്ട് യു.എന്‍ 

International
  •  2 days ago