HOME
DETAILS

'ദില്ലിയില്‍ നിന്നുള്ള ഒരു ശക്തിക്കു മുന്നിലും തമിഴ്‌നാട് കീഴടങ്ങില്ല'; ബിജെപിയെ വെല്ലുവിളിച്ച് എം.കെ സ്റ്റാലിന്‍

  
Shaheer
April 18 2025 | 09:04 AM

Tamil Nadu Will Not Bow to Delhi Forces CM MK Stalin Challenges BJP

ചെന്നൈ: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ദില്ലിയില്‍ നിന്നുള്ള ഒരു ശക്തിയുടെ മുന്നിലും തമിഴ്‌നാട് ഒരിക്കലും കീഴടങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ സ്വതന്ത്ര രാഷ്ട്രീയ നിലപാട് ആവര്‍ത്തിച്ചുകൊണ്ട് സ്റ്റാലിന്‍ പറഞ്ഞു,

'തമിഴ്‌നാട് ഒരിക്കലും ഡല്‍ഹിയിലെ ഭരണകൂടത്തിന് മുന്നില്‍ കീഴടങ്ങില്ല, 2026ല്‍ അവര്‍ ഇവിടെ ഒരു സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറയുന്നു. ഞാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു, ദില്ലിയില്‍ നിന്നുള്ള ശക്തിയുടെ മുന്നില്‍ തമിഴ്നാട് ഒരിക്കലും കീഴടങ്ങില്ല. പാര്‍ട്ടിയെ വേട്ടയാടിയും റെയ്ഡുകളിലൂടെയും അത് മറ്റെവിടെയെങ്കിലും പ്രവര്‍ത്തിച്ചേക്കാം, പക്ഷേ ഇവിടെ അങ്ങനെ സംഭവിക്കില്ല. ഈ ഫോര്‍മുല തമിഴ്നാട്ടില്‍ പ്രവര്‍ത്തിക്കില്ല,' തിരുവള്ളൂരില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സ്റ്റാലിന്‍ പ്രഖ്യാപിച്ചു. 

നീറ്റ് പരീക്ഷയും ഭാഷാ അടിച്ചേല്‍പ്പിക്കലും ഉള്‍പ്പെടെ സംസ്ഥാനത്തെ ബാധിക്കുന്ന പ്രധാന വിഷയങ്ങളെക്കുറിച്ചും അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ചോദ്യമെയ്തു. 

'ഹിന്ദി അടിച്ചേല്‍പ്പിക്കില്ലെന്ന് അദ്ദേഹത്തിന് വാഗ്ദാനം ചെയ്യാന്‍ കഴിയുമോ? കേന്ദ്രം തമിഴ്നാടിന് പ്രത്യേക ഫണ്ട് നല്‍കിയിട്ടുണ്ടോ? ഡീലിമിറ്റേഷന്‍ നമ്മുടെ പാര്‍ലമെന്ററി സീറ്റുകള്‍ കുറയ്ക്കില്ലെന്ന് അദ്ദേഹത്തിന് ഉറപ്പ് നല്‍കാന്‍ കഴിയുമോ?' സ്റ്റാലിന്‍ ചോദിച്ചു. തമിഴ്നാട് സര്‍ക്കാരിനെ 'സത്യസന്ധതയില്ലാത്തവര്‍' എന്നും അവിടുത്തെ ജനങ്ങളെ 'സംസ്‌കാരമില്ലാത്തവര്‍' എന്നും വിളിച്ച കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ സമീപകാല വിവാദ പരാമര്‍ശങ്ങള്‍ക്കും സ്റ്റാലിന്‍ മറുപടി പറഞ്ഞു. രാഷ്ട്രീയ വാചാടോപത്തിലൂടെ സംസ്ഥാനത്തെ വിഭജിക്കാനുള്ള അത്തരം ശ്രമങ്ങള്‍ പരാജയപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. 

'ഒഡീഷയില്‍പ്പോലും പ്രധാനമന്ത്രി തമിഴരെക്കുറിച്ച് അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തി. ഈ തന്ത്രങ്ങള്‍ ഇവിടെ നടക്കില്ല. രാഷ്ട്രീയത്തിലൂടെ തമിഴ്നാടിനെ വിഭജിക്കാന്‍ കഴിയില്ല,' അദ്ദേഹം പറഞ്ഞു.

നേരത്തേ ഡിഎംകെ സര്‍ക്കാരും ഗവര്‍ണര്‍ ആര്‍എന്‍ രവിയും തമ്മില്‍ നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ ഏറ്റുമുട്ടലുകളെത്തുടര്‍ന്ന് തമിഴ്നാടിന് കൂടുതല്‍ സ്വയംഭരണാവകാശം നല്‍കണമെന്ന തന്റെ പ്രചാരണം സ്റ്റാലിന്‍ ശക്തമാക്കിയിരുന്നു. ഏപ്രില്‍ 15 ന്, സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും അവകാശങ്ങള്‍ വീണ്ടെടുക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതിനായി തമിഴ്‌നാട് സര്‍ക്കാര്‍ ഒരു ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. മുന്‍ സുപ്രീം കോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ് നയിക്കുന്ന സമിതിയില്‍ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ അശോക് വര്‍ധന്‍ ഷെട്ടിയും മുനാഗരാജനുമാണ് അംഗങ്ങള്‍.

Tamil Nadu Chief Minister MK Stalin asserted that the state will not surrender to any force from Delhi, delivering a strong message against the BJP while emphasizing state rights and regional political autonomy.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  6 minutes ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  7 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  7 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  8 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  8 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  9 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  9 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  9 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  9 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  10 hours ago