
ഗസ്സയില്‍ ഇസ്റാഈലും യമനില്‍ യു.എസും ബോംബ് വര്‍ഷം തുടരുന്നു; കുട്ടികളടക്കം 150 മരണം; വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സ്തംഭിപ്പിച്ച് സയണിസ്റ്റുകള്‍

ഗസ്സ: പശ്ചിമേഷ്യയില്‍ എല്ലാ രാജ്യാന്തരമര്യാദകളും ലംഘിച്ച് മരണം വിതയ്ക്കുകയാണ് ഇസ്റാഈലും യുഎസും. 24 മണിക്കൂറിനുള്ളില്‍ യമനിലും ഗസ്സയിലുമായി നടത്തിയ ബോംബ് വര്ഷങങ്ങളില് 150 ഓളം പേരാണ് കൊല്ലപ്പെട്ടത്. 250ലേറെ പേര്‍ക്ക് പരുക്കേറ്റു. ഇരകളില്‍ കൂടുതലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സാധാരണക്കാരാണ്. ഗസ്സയില്‍ ഇസ്റാഈല്‍ 70 ഓളം പേരെയാണ് കൊലപ്പെടുത്തിയത്. യമനിലെ തലസ്ഥാനമായ സന്‍ആയിലുള്ള റാസ് ഇസ എണ്ണ തുറമുഖത്താണ് യുഎസ് വ്യോമാക്രമണം നടത്തിയത്. ഇതില്‍ 78 പേരും കൊല്ലപ്പെട്ടു. 24 മണിക്കൂറിനുള്ളില്‍ ഗസ്സയിലെ 40 ഓളം കേന്ദ്രങ്ങളിലാണ് സയണിസ്റ്റ് സൈന്യം ബോംബ് വര്‍ഷിച്ചത്.
ഗാസയിലെ പോരാട്ടം ഏറെക്കുറെ നിര്‍ത്തിവച്ച രണ്ട് മാസത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കഴിഞ്ഞമാസം ഇസ്രായേല്‍ സൈന്യം തുടങ്ങിയ ആക്രമണം ഇതുവരെ നിര്‍ത്തിയിട്ടില്ല. വടക്ക്, തെക്കന്‍ ഭാഗങ്ങളില്‍ തുടര്‍ച്ചയായ ആക്രമണം നടത്തിവരികയാണ്. കഴിഞ്ഞമാസം ഇസ്റാഈല്‍ ആക്രമണം പുനരാരംഭിച്ചതിനുശേഷം 1,600 ല്‍ അധികം പേര് ആണ് മരിച്ചത്. 2023 ഒക്ടോബറിന് ശേഷം 51,000 പേരും കൊല്ലപ്പെട്ടു.
അതേസമയം, വെടിനിര്‍ത്തല്‍ കരാറിനായി ഈജിപ്തും ഖത്തറും ശ്രമിച്ചുവരുന്നുണ്ട്. അടിസ്ഥാന വിഷയങ്ങളില്‍ ഇരുപക്ഷവും കൂടുതല്‍ അടുക്കുന്നതിന്റെ സൂചനകളൊന്നുമില്ലെന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട്ചെയ്തു. യുദ്ധം അവസാനിപ്പിക്കുന്നതിനും ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനും പകരമായി ഇസ്രായേലില്‍ തടവിലാക്കപ്പെട്ട ഫലസ്തീനികള്‍ക്കായി ശേഷിക്കുന്ന 59 ബന്ദികളെ കൈമാറാന്‍ ഹമാസ് തയ്യാറാണെന്ന് വ്യാഴാഴ്ച വൈകുന്നേരം ഗാസ മേധാവി ഖലീല്‍ അല്‍ഹയ്യ അറിയിച്ചിട്ടുണ്ട്. ഹമാസിനെ പൂര്‍ണ്ണമായും നിരായുധീകരിക്കണമെന്നും ഗാസയുടെ ഭാവി ഭരണത്തില്‍ അവര്‍ക്ക് ഒരു പങ്കും വഹിക്കാന്‍ കഴിയില്ലെന്നുമാണ് ഇസ്രായേല്‍ മന്ത്രിമാര്‍ ആവര്‍ത്തിച്ച് പറയുന്നത്. ഇന്ന് വൈകുന്നേരം വിഷയത്തില്‍ പ്രസ്താവന നടത്തുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ വിഷയം എന്താണെന്ന് വിശദമാക്കിയില്ല. നിലവില്‍ ഇസ്റാഈലിന്റെ പിടിവാശിയാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സ്തംഭിപ്പിക്കുന്നത്. എല്ലാ ബന്ദികളെയും നിരുപാധികം വിട്ടയക്കണമെന്നാണ് ഇസ്റാഈലിന്റെ ആവശ്യം.
അതേസമയം, യുഎസിന്റെ ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ഹൂതികള്‍ പ്രഖ്യാപിച്ചു. ഗസ്സയില്‍ ഇസ്റഈലിന്റെ ആക്രമണം അവസാനിക്കുകയും ഉപരോധം പിന്‍വലിക്കുകയും ചെയ്യുന്നതുവരെ ഫലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ഞങ്ങളുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഹൂതി നിയന്ത്രണത്തിലുള്ള യമന്‍ സായുധ സേന അറിയിച്ചു. മാര്‍ച്ച് പകുതി മുതല്‍ യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ യുഎസ് തുടര്‍ച്ചയായി വ്യോമാക്രമണങ്ങള്‍ നടത്തിവരികയാണ്. എണ്ണ ശുദ്ധീകരണശാലകള്‍, വിമാനത്താവളങ്ങള്‍, മിസൈല്‍ കേന്ദ്രങ്ങള്‍ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. ചെങ്കടലിലെ കപ്പല്‍ ഗതാഗതത്തിന് നേരെയുള്ള ഹൂതി ആക്രമണങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ 'അതിശക്തമായ ആക്രമണങ്ങള്‍ നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
Israel and US continue atatck in Gaza and Yemen; 150 deaths reported
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വി.എസിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
Kerala
• 11 minutes ago
മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു
Kerala
• 7 hours ago
അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
Kerala
• 8 hours ago
സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ
Cricket
• 8 hours ago
യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ
International
• 8 hours ago
പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'
International
• 9 hours ago
മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം
Cricket
• 9 hours ago
ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ
National
• 9 hours ago
എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ
Football
• 9 hours ago
നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു
Health
• 10 hours ago
ട്യൂഷൻ ക്ലാസിൽ എട്ടാം ക്ലാസുകാരിയോട് അധ്യാപകന്റെ ലൈംഗിക അതിക്രമം; 62-കാരൻ അറസ്റ്റിൽ
Kerala
• 11 hours ago
തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം
Cricket
• 11 hours ago
മഴ തുടരും; ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും ശക്തമായ മഴക്കും കാറ്റിനും സാധ്യത
Kerala
• 11 hours ago
കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി
oman
• 12 hours ago
ഫുട്ബോളിൽ നിന്നും വിരമിച്ചാൽ ഒരിക്കലും ആ കാര്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല: റൊണാൾഡോ
Football
• 12 hours ago
കീം 2025 ഫലം പ്രഖ്യാപിച്ചു; പരീക്ഷക്കെത്തിയ 86,549 വിദ്യാർഥികളിൽ 76,230 പേരും യോഗ്യത നേടി; എൻജിനീയറിങ്ങിൽ ജോൺ ഷിനോജിന് ഒന്നാം റാങ്ക്
Kerala
• 12 hours ago
ദേശീയ പതാക കാവിയാക്കണമെന്ന പരാമർശം നടത്തിയ ബിജെപി നേതാവ് എൻ ശിവരാജന് പൊലിസ് നോട്ടീസ്
Kerala
• 13 hours ago
ഒരു മാസത്തിനുള്ളിൽ 18 മരണങ്ങൾ: ഹാസനിൽ യുവാക്കളെ കാർന്നുതിന്നുന്ന ഹൃദയാഘാതം; കാരണം കണ്ടെത്താൻ വിദഗ്ധ സംഘം
National
• 13 hours ago
കൊൽക്കത്ത കൂട്ടബലാത്സംഗ കേസ്; പ്രതി മനോജിത് മിശ്ര ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി മറ്റൊരു നിയമ വിദ്യാർത്ഥിനി
Kerala
• 14 hours ago
18,000 ജോഡി ഷൂസുകളുമായി ഗസ്സയില്‍ കൊല്ലപ്പെട്ട പിഞ്ചുബാല്യങ്ങള്‍ക്ക് ആദരമൊരുക്കി നെതര്‍ലന്‍ഡ്സിലെ പ്ലാന്റ് ആന്‍ ഒലിവ് ട്രീ ഫൗണ്ടേഷന്
International
• 15 hours ago
ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം
National
• 12 hours ago
ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം
Football
• 12 hours ago
യുഎഇ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ താപനില കുറയും
uae
• 12 hours ago