HOME
DETAILS

ഒമാനില്‍ ആദ്യമായി കരിമൂര്‍ഖനെ കണ്ടെത്തി; കണ്ടെത്തിയത് ദോഫാര്‍ ഗവര്‍ണറേറ്റില്‍ 

  
Shaheer
April 19 2025 | 09:04 AM

Black-Headed Gull Spotted for the First Time in Omans Dhofar Governorate

മസ്‌കത്ത്: ഒമാനില്‍ ആദ്യമായി കരിമൂര്‍ഖനെ കണ്ടെത്തി. ദോഫാര്‍ ഗവര്‍ണറേറ്റിലാണ് ഗവേഷക സംഘം കരിമൂര്‍ഖനെ കണ്ടെത്തിയത്. പാരിസ്ഥിതിക രംഗത്തെ ഒരു പ്രധാന മുന്നേറ്റമായാണ് കരിമൂര്‍ഖനെ കണ്ടെത്തിയതിനെ വിദഗ്ധര്‍ കണക്കാക്കുന്നത്. കരിമൂര്‍ഖന്റെ (വാള്‍ട്ടറിനേഷ്യ ഈജിപ്തിയ) സാന്നിധ്യം ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കരിമൂര്‍ഖന്റെ കണ്ടെത്തലോടെ ഒമാനിലെ ശാസ്ത്രീയമായി രേഖപ്പെടുത്തിയ പാമ്പുകളുടെ ആകെ എണ്ണം 22 ആയി. സ്‌പെയിനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എവല്യൂഷണറി ബയോളജിയുമായി സഹകരിച്ച് നിസ്വ സര്‍വകലാശാലയിലെ പ്രകൃതി, മെഡിക്കല്‍ സയന്‍സസ് ഗവേഷണ കേന്ദ്രത്തിലെ ഗവേഷകരാണ് കരിമൂര്‍ഖനെ കണ്ടെത്തിയത്

ഈ കണ്ടെത്തല്‍ അന്താരാഷ്ട്ര ജേണലായ സൂടാക്‌സയില്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആഗോള ഓപ്പണ്‍ ആക്സസ് ശാസ്ത്രീയ ഡാറ്റാബേസായ മോര്‍ഫോബാങ്കിലും ഇക്കാര്യം അപ്ലോഡ് ചെയ്തിട്ടുണ്ട്. 
ഒമാനില്‍ കണ്ടെത്തിയ കരിമൂര്‍ഖനും സഊദി അറേബ്യയില്‍ നിന്നും ഈജിപ്തില്‍ നിന്നും മുമ്പ് കണ്ടത്തിയവയും തമ്മില്‍ ജനിതക പരിശോധനയില്‍ ഇവ ഏതാണ്ട് സമാനമാണെന്ന് കണ്ടെത്തി.

എലാപിഡേ കുടുംബത്തിലെ അംഗമായ മരുഭൂമിയിലെ കരിമൂര്‍ഖന്‍, തിളങ്ങുന്ന, കടും കറുപ്പ് നിറത്തിലുള്ള രൂപത്തിനും ഉയര്‍ന്ന വിഷ സ്വഭാവത്തിനും പേരുകേട്ടതാണ്. ഇവ പ്രധാനമായും രാത്രിയില്‍ സജീവമാകുന്നവയാണ്. മറ്റ് മൂര്‍ഖന്‍ ഇനങ്ങളെ അപേക്ഷിച്ച് ചെറു മൂര്‍ഖന്‍ പാമ്പുകള്‍ക്ക് പ്രതിരോധശേഷി കുറവാണ്. രാജ്യത്തിന്റെ ജൈവവൈവിധ്യ ഗവേഷണത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പായി ഈ കണ്ടെത്തലിനെ ഒമാനി പരിസ്ഥിതി അതോറിറ്റി ഉദ്യോഗസ്ഥര്‍ പ്രശംസിച്ചു. ദോഫാറിലെ സ്‌നേക്ക് സര്‍വേ സംഘത്തിന്റെ ശ്രമങ്ങളാണ് ഇതിന് കാരണമെന്ന് അവര്‍ പറഞ്ഞു.

In a rare wildlife sighting, the Black-headed Gull has been discovered for the first time in Oman, specifically in the Dhofar Governorate. The bird’s appearance adds to the region’s rich biodiversity.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിവേഗം കുതിക്കുന്ന ദുബൈയിലെ വ്യവസായം; പ്രവാസികള്‍ക്കും പ്രിയങ്കരം ഈ ഭക്ഷണപ്പെരുമ

uae
  •  8 days ago
No Image

ടാങ്കര്‍ ലോറി ദേഹത്തേക്ക് മറിഞ്ഞുവീണ് സഊദിയില്‍ പ്രവാസിക്ക് ദാരുണാന്ത്യം

Saudi-arabia
  •  8 days ago
No Image

വെടി നിര്‍ത്തല്‍ നടപ്പിലാവുമെന്ന് ആവര്‍ത്തിച്ച് ട്രംപ്; കൊന്നൊടുക്കി നെതന്യാഹു, ഗസ്സയില്‍ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 82പേര്‍ 

International
  •  8 days ago
No Image

പഹല്‍ഗാം ഭീകരാക്രമണത്തേയും ഇറാനെതിരായ ഇസ്‌റാഈല്‍-അമേരിക്കന്‍ ആക്രമണങ്ങളേയും അപലപിച്ച് ബ്രിക്‌സ് ഉച്ചകോടി; പുടിനും ഷീ ജിന്‍പിങ്ങും ഉച്ചകോടിയില്‍ പങ്കെടുക്കില്ല

International
  •  8 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടർപ്പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും

Kerala
  •  8 days ago
No Image

'ആരോഗ്യവകുപ്പിൽ വാഴ്ത്തുപാട്ട്': മുൻ ആരോഗ്യമന്ത്രിയെ പുകഴ്ത്തി മുൻ വകുപ്പ് ഡയരക്ടർ; മന്ത്രി വീണയെ പ്രകീർത്തിച്ച് നിലവിലെ ഡയരക്ടറും

Kerala
  •  8 days ago
No Image

ബദായുനിലെ ശംസി ഷാഹി മസ്ജിദിന്റെ ഉടമസ്ഥാവകാശ കേസില്‍ 17ന് വിധി പറയും

National
  •  8 days ago
No Image

വി.ആര്‍ കൃഷ്ണയ്യരുടെ ഉത്തരവുകള്‍ തന്നെ സ്വാധീനിച്ചു: ചീഫ് ജസ്റ്റിസ് ഗവായ്

National
  •  8 days ago
No Image

നിപാ ബാധിച്ച് കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില അതീവ ഗുരുതരം

Kerala
  •  8 days ago
No Image

ഇരട്ടക്കൊലപാതക വെളിപ്പെടുത്തൽ; 39 വർഷം മുമ്പ് കേസന്വേഷിച്ച പൊലിസുകാരനെ തിരിച്ചറിഞ്ഞു

Kerala
  •  8 days ago