HOME
DETAILS

പുതിയ ഹജ്ജ് ചട്ടങ്ങൾ: പ്രവേശന നിയമങ്ങൾ, പെർമിറ്റുകൾ എന്നിവയെക്കുറിച്ച് അറിയാം

  
April 20, 2025 | 10:48 AM

New Hajj 2025 Rules Entry Regulations Permits and Visa Requirements

ദുബൈ: സഊദി അറേബ്യ വാർഷിക ഹജ്ജ് പ്രവേശന നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാ​ഗമായി ഏപ്രിൽ 23 ബുധനാഴ്ച (ഹിജ്റ 25 ശവ്വാൽ 1446 AH) മുതൽ പുണ്യനഗരമായ മക്കയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന എല്ലാ നിവാസികളും ഔദ്യോഗിക പ്രവേശന അനുമതി നേടിയിരിക്കണമെന്ന് പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് അറിയിച്ചിട്ടുണ്ട്. 

ഹജ്ജ് തീർത്ഥാടനത്തിന്റെ സുരക്ഷയും സംഘാടനവും ഉറപ്പാക്കുന്നതിനായി സഊദി അധികാരികൾ നടത്തുന്ന വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നിർദ്ദേശം. അതേസമയം, സഊദി പൗരന്മാർക്കും പ്രവാസികൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമാണ്.

മക്കയിൽ പ്രവേശിക്കാനാവശ്യമായ രേഖകൾ

നിയമ പ്രകാരം ഇനിപ്പറയുന്ന രേഖകളിലൊന്ന് സമർപ്പിക്കാതെ മക്കയിൽ പ്രവേശിക്കാൻ അനുവദിക്കില്ല.

1) അധികൃത അതോറിറ്റിയിൽ നിന്ന് സാധുവായ തൊഴിൽ പെർമിറ്റ് (പവിത്ര സ്ഥലങ്ങളിൽ ജോലി ചെയ്യാൻ)

2) മക്കയിൽ രജിസ്റ്റർ ചെയ്ത താമസഅനുമതി

3) ഔദ്യോഗിക ഹജ്ജ് പെർമിറ്റ്

എൻട്രി പെർമിറ്റിന് എങ്ങനെ അപേക്ഷിക്കാം

എൻട്രി പെർമിറ്റുകൾ മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളായ "അബ്ഷർ ഇൻഡിവിജുവൽസ്", "മുക്വീം" എന്നിവയിലൂടെയും ഏകീകൃത പെർമിറ്റ് സിസ്റ്റമായ "തസ്രീഹ്"ലൂടെയും ലഭിക്കും. എല്ലാ തീർഥാടകരും "തസ്രീഹ്" മായി ബന്ധിപ്പിച്ചിട്ടുള്ള ഔദ്യോഗിക "നുസുക്" പ്ലാറ്റ്‌ഫോം വഴി മാത്രമേ ഹജ്ജ് പെർമിറ്റുകൾ നേടാവൂ എന്ന് ഹജ്ജ്, ഉംറ മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഉംറ , സന്ദർശന വിസ, ടൂറിസ്റ്റ് വിസകൾ എന്നിവ ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കാൻ അനുമതി നൽകുന്നില്ലെന്നും അറിയിച്ചു.

വ്യാജ ഹജ്ജ് പ്രചാരണങ്ങൾക്കെതിരെയുള്ള മുന്നറിയിപ്പുകൾ

ലൈസന്‍സില്ലാത്തതോ താമസ സൗകര്യമോ ഗതാഗത സൗകര്യമോ വാഗ്ദാനം ചെയ്യുന്നതോ ആയ വ്യാജ ഹജ്ജ് പ്രചാരണങ്ങള്‍ക്കെതിരെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾ അടിയന്തര ഹോട്ട്‌ലൈനുകൾ വഴിയോ പ്രാദേശിക അധികാരികളെയോ അറിയിക്കാൻ പൗരന്മാരോടും താമസക്കാരോടും അധികൃതർ ആവശ്യപ്പെട്ടു.

The Saudi Ministry of Interior has announced updated regulations for Hajj 2025, affecting citizens, residents, and visitors. Key rules include



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ കെട്ടിടത്തിന്റെ ഭിത്തി തകർന്ന് രണ്ട് പ്രവാസി തൊഴിലാളികൾ മരിച്ചു

Kuwait
  •  5 days ago
No Image

എല്ലാ ടോള്‍ പ്ലാസകളും ഒഴിവാക്കുമെന്ന് നിതിന്‍ ഗഡ്കരി; സ്വന്തമായി വ്യാജ സര്‍ക്കാര്‍ ഓഫീസും വ്യാജ ടോള്‍ പ്ലാസയും നിര്‍മിക്കുന്ന നാട്ടില്‍ ഇത് സാധ്യമോ എന്ന് സോഷ്യല്‍ മീഡിയ

Kerala
  •  5 days ago
No Image

എമര്‍ജന്‍സി ലാന്‍ഡിങിനിടെ തിരക്കുള്ള റോഡിലേക്ക് പറന്നിറങ്ങി വിമാനം; കാറിനെ ഇടിച്ചിട്ടു 

International
  •  5 days ago
No Image

ഒരാഴ്ച മുന്‍പേ വിവരങ്ങള്‍ പുറത്തെന്ന് ; നടിയെ ആക്രമിച്ച കേസിലെ വിധിപ്പകര്‍പ്പ് ചോര്‍ന്നു

Kerala
  •  5 days ago
No Image

കോട്ടക്കലില്‍ നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളെ ഇടിച്ചു; ഏഴുപേര്‍ക്ക് പരുക്ക്, കുട്ടിയുടെ നില ഗുരുതരം

Kerala
  •  5 days ago
No Image

ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ ‘സാർത്ഥക്’ കുവൈത്തിലെത്തി; ഇരു രാജ്യങ്ങളുടെയും ബന്ധം മെച്ചപ്പെടുത്തുന്നതിൽ നാഴികക്കല്ല്

Kuwait
  •  5 days ago
No Image

മണിപ്പൂരിൽ മഞ്ഞുരുകുന്നു; മെയ്തി എം.എൽ.എ കുക്കികളുടെ ദുരിതാശ്വാസ ക്യാംപിലെത്തി

National
  •  5 days ago
No Image

ഈ വർഷം കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരിൽ പകുതിപേരെയും കൊന്നത് ഇസ്‌റാഈൽ; റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് റിപ്പോർട്ട്

International
  •  5 days ago
No Image

ഗസ്സ രണ്ടാംഘട്ട വെടിനിർത്തൽ ഉടൻ; നെതന്യാഹു യു.എസിലെത്തി ട്രംപിനെ കാണും

International
  •  5 days ago
No Image

പ്രായം വഴിമാറി; സമ്മതിദാന അവകാശം നിറവേറ്റി അവർ മടങ്ങി 

Kerala
  •  5 days ago