HOME
DETAILS

ഝാര്‍ഖണ്ഡിൽ പൊലിസും സിആര്‍പിഎഫും സംയുക്തായി നടത്തിയ ഓപ്പറേഷനിൽ എട്ട് മാവോയിസ്റ്റുകളെ വധിച്ചു

  
Web Desk
April 21, 2025 | 5:36 AM

Encounter in Jharkhand 8 Maoists Killed in Joint Operation

റാഞ്ചി: ഝാര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലയിലെ ലുഗു മലനിരകളില്‍ സിആര്‍പിഎഫും പൊലിസും ചേര്‍ന്ന് നടത്തിയ പ്രത്യേക ഓപ്പറേഷനില്‍ എട്ട് മാവോവാദികള്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ 5:30ന് ലാല്‍പാനിയ പ്രദേശത്ത് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

ഏറ്റുമുട്ടലും തിരച്ചിലും ഇപ്പോഴും തുടരുകയാണെന്ന്  ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലിസ് അമോൽ വിനുകാന്ത് ഹോംകർ പ്രതികരിച്ചു.

" അപ്‌ഡേറ്റുകൾ ലഭിച്ചു കൊണ്ടിരിക്കുകയാണെന്നും, അതിനാൽ അന്തിമ കണക്കുകൾ നൽകാൻ സാധിക്കില്ല, പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, എട്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. എണ്ണം കൂടാൻ സാധ്യതയുണ്ട്. സ്ഥലത്ത് നിന്ന് വലിയൊരു ആയുധശേഖരവും വെടിക്കോപ്പുകളും കണ്ടെടുത്തു," അദ്ദേഹം പറഞ്ഞു.

മാവോവാദികളുടെ കയ്യില്‍നിന്ന് എ.കെ. സീരിസ് റൈഫിള്‍, പിസ്റ്റല്‍, എസ്എല്‍ആര്‍, മൂന്ന് ഇന്‍സാസ് റൈഫിള്‍ തുടങ്ങിയ ആയുധങ്ങള്‍ കണ്ടെടുത്തു. കൊല്ലപ്പെട്ടവരില്‍ തലക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന വിവേക് എന്ന മാവോവാദിയും ഉള്‍പ്പെടുന്നതായി എഎന്‍ഐ സ്ഥിരീകരിച്ചു. പ്രദേശത്ത് കൂടുതല്‍ മാവോവാദികളുടെ സാന്നിധ്യം ഉണ്ടോ എന്നറിയുന്നതിനായി പരിശോധന തുടരുകയാണ്.

Eight Maoists were killed in a special operation conducted by the CRPF and the police in the Lugu hills of Jharkhand's Bokaro district. The encounter began at 5:30 am during a search operation in the Lalpania area.

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടബാധ്യതയിൽ മനംനൊന്ത് കൂട്ടക്കൊല: അമ്മയെയും സഹോദരങ്ങളെയും കൊലപ്പെടുത്തി യുവാവ് പൊലിസ് സ്റ്റേഷനിൽ കീഴടങ്ങി

crime
  •  4 days ago
No Image

പാവം കള്ളന്‍...മോഷണ ശ്രമത്തിനിടെ എക്സ്ഹോസ്റ്റ് ഫാനിന്റെ ദ്വാരത്തില്‍ കുടുങ്ങി; പുറത്തെടുത്തത് പൊലിസെത്തി

National
  •  4 days ago
No Image

കുവൈത്തില്‍ കോട്ടയം സ്വദേശിയായ പ്രവാസി അന്തരിച്ചു

Kuwait
  •  4 days ago
No Image

ചികിത്സയ്ക്ക് പണമില്ല, വിട്ടുകൊടുക്കാതെ ക്ലബ്ബും; കരിയറിന്റെ തുടക്കത്തിൽ താൻ അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ച് മനസ് തുറന്ന് ലയണൽ മെസ്സി

Football
  •  4 days ago
No Image

1996ലെ ചാര്‍ഖി ദാദ്രി വിമാനാപകടത്തോടെ ആകാശയാത്ര പേടിയായി; ഇതോടെ 25 വര്‍ഷം ബഹ്‌റൈനില്‍ തന്നെ കഴിഞ്ഞു; ഒടുവില്‍ വി.വി ആശ നാടണഞ്ഞു; അറിഞ്ഞിരിക്കാം 'എയറോഫോബിയ' 

Trending
  •  4 days ago
No Image

എസ്.ഐ.ആർ: അമർത്യാ സെന്നിനും ഷമിക്കും ഹിയറിങ് നോട്ടിസ്

National
  •  4 days ago
No Image

റഫാ അതിര്‍ത്തി തുറക്കാന്‍ ഇടപെട്ട് ഖത്തര്‍; ചര്‍ച്ചകള്‍ തുടരുന്നതായി വിദേശകാര്യമന്ത്രാലയം

qatar
  •  4 days ago
No Image

കോഴിക്കോട് ഒരു ബൂത്തിലെ പകുതിയോളം പേര്‍ എസ്‌ഐആര്‍ പട്ടികയില്‍ നിന്നു പുറത്ത്‌ ; ബിഎല്‍ഒയുടെ പിഴവ് കാരണമെന്ന് നാട്ടുകാരുടെ പരാതി

Kerala
  •  4 days ago
No Image

ഡല്‍ഹി തുര്‍ക്ക്മാന്‍ ഗേറ്റില്‍ ബുള്‍ഡോസര്‍ രാജ്; നടപടി പുലര്‍ച്ചെ ഒന്നരക്ക് സയിദ് ഇലാഹി മസ്ജിദിന് സമീപം, സംഘര്‍ഷം, പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു

National
  •  4 days ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രാക്കില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

Kerala
  •  4 days ago